Home
Mobile

എസ്24 സീരീസ് നോക്കിയിരിക്കേണ്ട, രണ്ട് കിടിലൻ ഗാലക്സി 5ജി ഫോണുകൾക്കുകൂടി ഡിസ്കൗണ്ട്

ലോകം മുഴുവൻ ഇപ്പോൾ സാംസങ്ങിനെയാണ് ഉറ്റ് നോക്കുന്നത്. ഗാലക്സി എസ്24 അ‌ൾട്ര കാത്തിരിക്കുന്ന ആരാധകർക്ക് പ്രതീക്ഷ പകർന്ന് സാംസങ് ഗാലക്സി അ‌ൺപാക്ക്ഡ് ഇവന്റ് 2024 ജനുവരി 17 ന് നടക്കുകയാണ്. ഗാലക്സി എഐ ഫീച്ചറുകൾക്കൊപ്പം എസ്24 സീരീസ് അ‌വതരിപ്പിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ലോകം.

എന്നാൽ ഗാലക്സി എസ്24 സീരീസിന്റെ ലോഞ്ചിന് മുൻപ് തന്നെ ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് സന്തോഷം പകരുന്ന ഒരു വാർത്ത എത്തിയിട്ടുണ്ട്. സാംസങ്ങിന്റെ ഗാലക്‌സി എ34 5ജി, ഗാലക്‌സി എ54 5ജി സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ ഇന്ത്യയിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു എന്നതാണ് അ‌ത്.

രണ്ട് സാംസങ് 5ജി ഫോണുകൾക്കുകൂടി വില കുറച്ചു

ഗാലക്സി എ34 5ജി(Galaxy A34 5G), ഗാലക്സി എ54 5ജി (Galaxy A54 5G) എന്നിവ കഴിഞ്ഞ വർഷമാണ് സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൽ ഗാലക്സി എ34 5ജിയുടെ 8GB+128GB സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 27,499 രൂപയ്ക്കും എ54 5Gയുടെ 8GB+128GB വേരിയന്റ് 35,499 രൂപയ്ക്കും ലഭ്യമാണ്.

കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യുമ്പോൾ ഗാലക്‌സി എ34 5ജിയുടെ 8ജിബി റാം +128ജിബി സ്റ്റോറേജ് വേരിയന്റിന്റെ യഥാർഥ വില 30,999 രൂപയായിരുന്നു. അ‌തേപോലെ ഗാലക്സി A54 5G-യുടെ 8GB റാം +128GB സ്റ്റോറേജ് വേരിയന്റിന്റെ ലോഞ്ച് സമയത്തെ യഥാർത്ഥ വില 38,999 രൂപ ആയിരുന്നു.

തിരഞ്ഞെടുത്ത കാർഡുകൾ ഉപയോഗിച്ച് ഈ ഫോണുകൾ വാങ്ങുന്നവർക്ക് 3,500 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും 1,500 രൂപയുടെ അധിക ബാങ്ക് ക്യാഷ്ബാക്കും ലഭിക്കും. കൂടാതെ താങ്ങാനാകുന്ന ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. സാംസങ് ഓൺലൈൻ സ്റ്റോറുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഈ ഗാലക്‌സി സ്മാർട്ട്‌ഫോണുകൾ ഡിസ്കൗണ്ടിൽ വാങ്ങാം.

മിഡ്റേഞ്ചിൽ വരുന്ന നല്ലൊരു സാംസങ് സ്മാർട്ട്ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. വരാൻ പോകുന്ന ഗാലക്സി എസ്24 സീരീസിൽ പ്രീമിയം സ്മാർട്ട്ഫോണുകളാണ് ഉള്ളത്. ആ ഫോണുകൾ സ്വന്തമാക്കാൻ അ‌ത്യാവശ്യം നല്ല തുക ചെലവഴിക്കേണ്ടിവരും. മിഡ് റേഞ്ച് ബജറ്റിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഗാലക്സി എസ്24 സീരീസ് ലോഞ്ചിനായി കാത്തിരിക്കേണ്ട എന്നർഥം.

സാംസങ് എന്ന ബ്രാൻഡിന്റെ പേരിനൊപ്പം മികച്ച ഫീച്ചറുകളുമായിട്ടാണ് ഈ രണ്ട് ഗാലക്സി മോഡലുകളും എത്തുന്നത്. ഗാലക്സി എ34 5ജിയുടെ പ്രധാന സവിശേഷതകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുൾ HD+ sAMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. മാലി-ജി68 എംസി4 ജിപിയുവിനൊപ്പം എത്തുന്ന മീഡിയടെക് ഡൈമൻസിറ്റി 1080 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

രണ്ട് സാംസങ് 5ജി ഫോണുകൾക്കുകൂടി വില കുറച്ചു

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള OneUI 5.1 ൽ ആണ് പ്രവർത്തനം. 48MP OIS പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5MP മാക്രോ ലെൻസ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും 13 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്. സുരക്ഷയ്ക്കായി ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, വെള്ളം -പൊടി എന്നിവയെ പ്രതിരോധിക്കാനായി IP67 റേറ്റിംഗ്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും സാംസങ് ഗാലക്സി എ34 5ജി സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

രണ്ട് സാംസങ് 5ജി ഫോണുകൾക്കുകൂടി വില കുറച്ചു

ഗാലക്സി എ54 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.4-ഇഞ്ച് FHD+ sAMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. മാലി-ജി68 എംപി5 ജിപിയുവിനൊപ്പം എക്‌സിനോസ് 1380 ചിപ്സെറ്റാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള OneUI 5.1 കസ്റ്റം സ്കിന്നിൽ തന്നെയാണ് ഈ ഫോണിന്റെയും പ്രവർത്തനം.

50MP OIS പ്രൈമറി സെൻസർ, 12MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5MP ഡെപ്ത് യൂണിറ്റ് എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. 32MP ഫ്രണ്ട് ക്യാമറയും ശ്രദ്ധേയം. 25W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്. IP67 റേറ്റിംഗ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും മറ്റും ഇതിലും ഉണ്ട്.

More from GizBot

Best Mobiles in India

English summary
Samsung Galaxy A34 5G and Galaxy A54 5G can now be bought at a huge discount in India. Samsung launched Galaxy A34 5G and Galaxy A54 5G in India last year. Of this, the 8GB+128GB storage variant of the Galaxy A34 5G is now available for Rs 27,499 and the 8GB+128GB variant of the A54 5G is available for Rs 35,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X