കുറഞ്ഞ് കുറഞ്ഞ് വില 10000 രൂപ കുറഞ്ഞു, സാംസങ്ങിന്റെ ഈ 5ജി ഫോണിന് വീണ്ടും ഡിസ്കൗണ്ട്!
30999 രൂപ വിലയിൽ സാംസങ് കഴിഞ്ഞ വർഷം അവതരിപ്പിച്ച സാംസങ് 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ഏതാണ്ട് പതിനായിരം രൂപയ്ക്കടുത്ത് വിലക്കുറവിൽ 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ അവസരം. സാംസങ് 2023ൽ പുറത്തിറക്കിയ സാംസങ് ഗാലക്സി എ34 5ജി സ്മാർട്ട്ഫോണിനാണ് ഈ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത്.
2023ൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എ34 5ജിയുടെ (Samsung Galaxy A34 5G) 8ജിബി റാം +128ജിബി സ്റ്റോറേജ് വേരിയന്റിന്റെ യഥാർഥ വില 30,999 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഇത് 24,999 രൂപ വിലയിൽ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.

അതേപോലെ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും പുതിയ ഡിസ്കൗണ്ട് വിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ചില സൈറ്റുകളിൽ വില കുറച്ചുകൂടി കുറച്ചാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന് ആമസോണിൽ ഈ സാംസങ് സ്മാർട്ട്ഫോൺ 22,499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
യഥാർഥ വില 30000 വരുമെങ്കിലും കുറച്ചു നാൾ മുൻപ് ഈ സാംസങ് സ്മാർട്ട്ഫോണിന്റെ വില ചെറുതായി കുറഞ്ഞായിരുന്നു. ഇപ്പോൾ വീണ്ടും ഡിസ്കൗണ്ട് പ്രഖ്യാപിക്കപ്പെട്ടതോടെ വില വീണ്ടും കുറയുകയായിരുന്നു. 3000 രൂപയുടെ ഡിസ്കൗണ്ടാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ മോഡലിന്റെ മറ്റ് വേരിയന്റുകൾക്കും വിലക്കുറവ് ഉണ്ട്.

സാംസങ് ഗാലക്സി എ34 5ജിയുടെ 8 ജിബി + 128 ജിബി വേരിയൻ്റിന് അതിൻ്റെ തൊട്ടുമുൻപുണ്ടായിരുന്ന വിലയായ 27,499 രൂപയിൽ നിന്ന് 3000 രൂപ ഡിസ്കൗണ്ടിന് ശേഷം 24,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. അതേപോലെ 8GB+ 256GB വേരിയൻ്റിന് ഇപ്പോൾ 26,499 രൂപ മാത്രമേ ചിലവാകൂ.
കഴിഞ്ഞ തവണ സാംസങ് പ്രഖ്യാപിച്ച വിലക്കുറവിന് ശേഷം ഈ സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ വീണ്ടും ഡിസ്കൗണ്ട് പ്രഖ്യാപിച്ചതോടെയാണ് വില വീണ്ടും കുറഞ്ഞിരിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലേ, ഐപി റേറ്റിംഗ്, സ്റ്റീരിയോ സ്പീക്കറുകൾ, ട്രിപ്പിൾ റിയർ ക്യാമറ, 5,000mAh ബാറ്ററി ഫീച്ചറുകളുമായി എത്തുന്ന മികച്ച 5ജി സ്മാർട്ട്ഫോണാണ് ഗാലക്സി എ34 5ജി.
സാംസങ് ഗാലക്സി എ34 5ജിയുടെ പ്രധാന സവിശേഷതകൾ: FHD+ റെസല്യൂഷനുള്ള വലിയ 6.6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റും ഉണ്ട്. മാലി-ജി68 എംസി4 ജിപിയുവിനൊപ്പം എത്തുന്ന മീഡിയടെക് ഡൈമൻസിറ്റി 1080 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയാണ് സാംസങ് ഗാലക്സി എ34 5ജി പ്രവർത്തിക്കുന്നത്. നാല് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് പിന്തുണയും അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളും സാംസങ് ഈ 5ജി സ്മാർട്ട്ഫോണിന് വാഗ്ദാനം ചെയ്യുന്നു. മികച്ച ക്യാമറയാണ് എടുത്തുപറയേണ്ട ഒരു പ്രത്യേകത. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയോടു കൂടിയ ട്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്.
OIS പിന്തുണ ഉള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ അടങ്ങുന്നതാണ് സാംസങ് ഗാലക്സി എ34 5ജിയിലെ ട്രിപ്പിൾ റിയർ ക്യാമറ.
സെൽഫികൾക്കും വീഡിയോ കോളിങ്ങിനുമായി ഫ്രണ്ടിൽ 13 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്.
IP67 റേറ്റിങ് സഹിതമാണ് എ34 എത്തിയിട്ടുള്ളത്. സ്റ്റീരിയോ ഇഫക്റ്റിനായി ഡ്യുവൽ സ്പീക്കറുകളും നൽകിയിട്ടുണ്ട്. 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇപ്പോൾ ലഭ്യമായിരിക്കുന്ന 3000 രൂപ ഡിസ്കൗണ്ടിന് പുറമേ വിവിധ പ്ലാറ്റ്ഫോമുകളിൽ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി 2000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകും. അങ്ങനെ 20000 രൂപ വിലയിൽ ഈ ഫോൺ വാങ്ങാം.


Click it and Unblock the Notifications








