Home
Mobile

30999 രൂപ വിലയിൽ വന്ന സാംസങ് ഗാലക്സി 5G ഫോൺ, ഇപ്പോൾ വില 18499; കൂടെ ഡിസ്കൗണ്ടും

ഉയർന്ന വിലയുടെ സ്മാർട്ട്ഫോൺ വില കുറഞ്ഞിട്ട് വാങ്ങാൻ കാത്തിരുന്നവർക്കായി സാംസങ് ഗാലക്സി എ35 5ജി (Samsung Galaxy A35 5G) നിലവിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കി ഫ്ലിപ്പ്കാർട്ട്. കഴിഞ്ഞ വർഷം സാംസങ് അ‌വതരിപ്പിച്ച ഈ എ സീരീസ് സ്മാർട്ട്ഫോണിന്റെ 8GB + 128GB വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 33,999 രൂപയും ആയിരുന്നു ലോഞ്ച് വില. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ 18499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ ലഭ്യമാകുന്നതിനെക്കാൾ കുറഞ്ഞ വിലയാണ്.

സാംസങ് വെബ്​സൈറ്റിൽ ഗാലക്സി എ35 5ജിയുടെ അ‌ടിസ്ഥാന വേരിയന്റിന് 18999 രൂപയാണ് വില. ആമസോണിൽ ഈ ഫോൺ 18,679 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു, ഒപ്പം 560 രൂപ ക്യാഷ്ബാക്കും ലഭ്യമാണ്. അ‌തേസമയം ഫ്ലിപ്പ്കാർട്ട് 18499 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ 5 ശതമാനം ക്യാഷ്ബാക്കും ലഭ്യമാക്കിയിരിക്കുന്നു.

30999 രൂപ വിലയിൽ വന്ന സാംസങ് ഗാലക്സി 5G ഫോൺ, ഇപ്പോൾ വില 18499

ക്യാഷ്ബാക്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ 1000 രൂപയ്ക്കടുത്ത് വിലക്കുറവ് നേടാനാകും. അ‌തുവഴി 18000 രൂപയിൽ താഴെ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഗാലക്സി എ35 5ജി സ്വന്തമാക്കാനാകും. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കി എത്തിയ ഈ മോഡലിന് നാല് വർഷ ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, ഇൻഫിനിറ്റി-ഒ എച്ച്‌ഡിആർ ഉള്ള സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 25W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി തുടങ്ങിയ കിടിലൻ ഫീച്ചറുകളുമായി ഒരു പ്രീമിയം സ്മാർട്ട്ഫോണിന്റെ ലെവലിൽ എത്തിയ ഈ ഫോൺ ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകുന്നു എന്നത് ശ്രദ്ധേയമാണ്.

30999 രൂപ വിലയിൽ വന്ന സാംസങ് ഗാലക്സി 5G ഫോൺ, ഇപ്പോൾ വില 18499

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ എക്സിനോസ് 1380 പ്രോസസർ ആണ് ഗാലക്സി എ35 5ജിയുടെ കരുത്ത്. 8ജിബി റാം, 128ജിബി /256ജിബി ഇൻ്റേണൽ സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. 6.6 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേയാണ് ഇതിലുള്ളത്.

120Hz റിഫ്രഷ് റേറ്റ് സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എ35 5ജിയിലുള്ളത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവയടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എ35 5ജിയിൽ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-C, IP67 റേറ്റിങ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

30999 രൂപ വിലയിൽ വന്ന സാംസങ് ഗാലക്സി 5G ഫോൺ, ഇപ്പോൾ വില 18499

25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഈ ഗാലക്സി എ35 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഓസം ഐസ്ബ്ലൂ, ​ഓസം ലൈലാക്, ഓസം നേവി എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ സാംസങ് സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകുക. താൽപര്യമുള്ളവർക്ക് ഫ്ലിപ്പ്കാർട്ടിലെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy A35 5G is listed on Flipkart at a price of Rs 18,499. This is the lowest price currently available for this phone. Its launch price was Rs 30,999 for the 8GB + 128GB variant and Rs 33,999 for the 8GB + 256GB variant. In addition to the direct discount, Flipkart is also offering a 5 percent cashback offer on the Galaxy A35 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X