Home
Mobile

ഇതെന്താ കട കാലിയാക്കലോ! ഈ ഗാലക്സി 5G ഫോണിന് 5000 രൂപ ഡയറക്ട് ഡിസ്കൗണ്ട്, ബാങ്ക് ഡിസ്കൗണ്ട് വേറെയും

സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങിത്തിരിക്കുന്ന ബഹുഭൂരിപക്ഷം ഉപയോക്താക്കളെയും സംബന്ധിച്ചിടത്തോളം എത്ര വിലയുടെ ഫോൺ ആണെങ്കിലും ശരി, ഡിസ്കൗണ്ട് വിലയിൽ കിട്ടിയാൽ ഒരു പ്രത്യേക സന്തോഷമാണ്. ഇപ്പോൾ ദീപാവലി ഫെസ്റ്റിവൽ സെയിൽ ഏതാണ്ട് അ‌വസാനിച്ചുകഴിഞ്ഞു. എങ്കിലും ഡിസ്കൗണ്ടിൽ നല്ലൊരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി അ‌വസരങ്ങൾ ഇപ്പോഴും തുറന്നുകിടക്കുന്നു. അ‌ത്തരത്തിൽ ലഭ്യമായിട്ടുള്ള ഒരു മികച്ച ഡീൽ ആണ് സാംസങ് ഗാലക്സി എ35 5ജി. സ്മാർട്ട്ഫോൺ രംഗത്തെ പ്രമുഖനായ സാംസങ്ങിന്റെ ഈ കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ യാതൊരു ക്രെഡിറ്റ് കാർഡിന്റെയും ഡെബിറ്റ് കാർഡിന്റെയും സഹായമില്ലാതെ തന്നെ 5000 രൂപ വിലക്കുറവിൽ സ്വന്തമാക്കാൻ അ‌വസരമുണ്ട്.

ഈ വർഷം മാർച്ചിൽ സാംസങ് ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എ35 5ജി (Samsung Galaxy A35 5G). ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, ഇൻഫിനിറ്റി-ഒ എച്ച്‌ഡിആർ ഉള്ള സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 25W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി തുടങ്ങിയ കിടിലൻ ഫീച്ചറുകളുമായി ഒരു പ്രീമിയം സ്മാർട്ട്ഫോണിന്റെ ലെവലിലാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടത്.

ഇതെന്താ കട കാലിയാക്കലോ! ഈ ഗാലക്സി 5G ഫോണിന് 5000 രൂപ ഡിസ്കൗണ്ട്

ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി എ35 5ജിയുടെ 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജുള്ള അ‌ടിസ്ഥാന വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 33,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും 5000 രൂപ ഡയറക്ട് ഡിസ്കൗണ്ടോടെ 25,999 വിലയിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

അ‌തേപോലെ 8GB + 256GB വേരിയന്റ് 5000 രൂപ ഡയറക്ട് ഡിസ്കൗണ്ടിൽ 28,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. പലപ്പോഴും നിശ്ചിത ബാങ്ക് കാർഡുകളുടെ സഹായത്തോടെയാകും ഫ്ലിപ്പ്കാർട്ടിലും ആമസോണിലുമൊക്കെ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാകുക. എന്നാലിവിടെ യാതൊരു ബാങ്ക് കാർഡിന്റെയും സഹായം ഇല്ലാതെ തന്നെ ഈ ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭിക്കും.

ഇതെന്താ കട കാലിയാക്കലോ! ഈ ഗാലക്സി 5G ഫോണിന് 5000 രൂപ ഡിസ്കൗണ്ട്

സാംസങ് സ്മാർട്ട്ഫോണുകൾ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഗാലക്സി എ35 5ജി ഡിസ്കൗണ്ടിൽ വാങ്ങാവുന്ന മികച്ച ഒരു ഓപ്ഷനാണ്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഒരേ വിലയിൽ തന്നെയാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും ഫ്ലിപ്പ്കാർട്ടിൽ ബാങ്ക് ഓഫറിന്റെ ഭാഗമായി 5ശതമാനം ക്യാഷ്ബാക്ക് കൂടി ലഭ്യമാണ്. കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഉണ്ട്.

ഗാലക്സി എ35 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ എക്സിനോസ് 1380 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6.6 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 8ജിബി റാം, 128ജിബി /256ജിബി ഇൻ്റേണൽ സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എ35 5ജിയിലുള്ളത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവയടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഇതെന്താ കട കാലിയാക്കലോ! ഈ ഗാലക്സി 5G ഫോണിന് 5000 രൂപ ഡിസ്കൗണ്ട്

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1ൽ ആണ് പ്രവർത്തനം. നാല് വർഷ ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി ഇവയിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-C, IP67 റേറ്റിങ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung Galaxy A35 5G can now be bought at a discount of Rs 5000. Its 8GB + 256GB variant is listed at Rs 28,999 with a direct discount of Rs 5,000. Similarly the 8GB + 256GB variant is listed at Rs 28,999 with a discount of Rs 5000. 5 percent cashback is also available as part of the bank offer on Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X