Home
Mobile

ഡിസ്കൗണ്ടിന്റെ കാര്യത്തിൽ ഇതിനെ തോൽപ്പിക്കാൻ ​ആരെങ്കിലുമുണ്ടോ? ഗാലക്സി A35 5ജിക്ക് വീണ്ടും വില കുറഞ്ഞു

സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിലക്കുറവിലൂടെ തുടർച്ചയായി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ മോഡലുകൾ ഇറങ്ങുന്നതിന് ഒപ്പം തന്നെ പഴയ മോഡലുകളുടെ വില കാര്യമായി കുറയുന്നുണ്ട്. അ‌തിനാൽത്തന്നെ പുതിയ മോഡൽ വാങ്ങാനുള്ള ബജറ്റ് ഇല്ലാത്ത സാംസങ് ആരാധകർക്ക് ഈ മുൻ മോഡലുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്നു. അ‌ങ്ങനെ സാംസങ്ങിനും ഉപയോക്താക്കൾക്കും ലാഭകരമായ ഡീലുകൾ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ സാംസങ് ഗാലക്സി എ സീരീസിൽപ്പെടുന്ന ഗാലക്സി എ35 5ജിയും 11000 രൂപയിലധികം ഡിസ്കൗണ്ടുമായി വിൽപ്പനയ്ക്ക് ലഭ്യമായിട്ടുണ്ട്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഈ വിലക്കുറവ് കാണാൻ കഴിയും.

സാംസങ് കഴിഞ്ഞ വർഷം ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് ഗാലക്സി എ35 5ജി (Samsung Galaxy A35 5G). അ‌ന്ന് ഗാലക്സി എ35 5ജിയുടെ 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജുള്ള അ‌ടിസ്ഥാന വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 33,999 രൂപയും ആയിരുന്നു വില.

തോൽപ്പിക്കാൻ ​ആരെങ്കിലുമുണ്ടോ? ഗാലക്സി A35 5ജിക്ക് വില കുറഞ്ഞു

എന്നാലിപ്പോൾ ആമസോണിൽ 20,589 രൂപ വിലയിലാണ് ഈ ഫോണിന്റെ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് പതിനായിരം രൂപയിലധികം ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. ഇത് കൂടാതെ 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 19,339 രൂപ വിലയിൽ ആമസോണിൽ നിന്ന് ഈ സാംസങ് ഫോൺ വാങ്ങാനാകും.

ഫ്ലിപ്പ്കാർട്ടിലും സാംസങ് ഗാലക്സി എ35 5ജിക്ക് സമാനമായ വിലക്കുറവ് ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിൽ 19999 രൂപ വിലയിലാണ് അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടുകൾ വേറെയുമുണ്ട്. അ‌തിനാൽ ഈ രണ്ട് പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലും ഗാലക്സി എ35 5ജി ഇപ്പോൾ വൻ വിലക്കുറവിൽ വാങ്ങാൻ സാധിക്കും.

തോൽപ്പിക്കാൻ ​ആരെങ്കിലുമുണ്ടോ? ഗാലക്സി A35 5ജിക്ക് വില കുറഞ്ഞു

ഗാലക്സി എ35 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേ സഹിതമാണ് ഈ സാംസങ് മിഡ്റേഞ്ച് സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഒക്ട കോർ എക്സിനോസ് 1380 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

8ജിബി റാം, 128ജിബി /256ജിബി ഇൻ്റേണൽ സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1ൽ ആണ് എത്തിയത് എങ്കിലും നാല് വർഷ ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എ35 5ജിയിൽ ഉണ്ട്.

തോൽപ്പിക്കാൻ ​ആരെങ്കിലുമുണ്ടോ? ഗാലക്സി A35 5ജിക്ക് വില കുറഞ്ഞു

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-C, IP67 റേറ്റിങ്, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Best Mobiles in India

English summary
Samsung Galaxy A35 5G is now available for under Rs 20,000. The base model of this phone is listed at Rs 20,589 on Amazon. There is also a bank discount of Rs 1,250 available. If you take advantage of this, you can buy this Samsung phone from Amazon for Rs 19,339. Its base model is listed at Rs 19,999 on Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X