അടുത്ത കൊല്ലത്തേക്ക് ഒന്നും ബാക്കി വയ്ക്കില്ല! 6500 ഡിസ്കൗണ്ടിൽ ഗാലക്സി A35 5G വിൽക്കുന്നു
സാംസങ് ഔദ്യോഗികമായി ഇയർ എൻഡ് സെയിൽ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും സാംസങ്ങിന്റെ ഒരു കിടിലൻ മിഡ് റേഞ്ച് 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ കടകാലിയാക്കാനുള്ള ആദായ വിൽപ്പനപോലെ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു. ഈ വർഷം മാർച്ചിൽ സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എ35 5ജി (Samsung Galaxy A35 5G) ആണ് വൻ ഡിസ്കൗണ്ടിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന ആ സ്മാർട്ട്ഫോൺ. ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 6500 രൂപ ഡിസ്കൗണ്ടിൽ ഇത് ഇപ്പോൾ ലഭ്യമാണ്.
അടുത്തിടെ ദീപാവലി ഫെസ്റ്റിവൽ സെയിലിനോട് അനുബന്ധിച്ച് സാംസങ് ഗാലക്സി എ35 5ജിക്ക് 5000 രൂപ ഡിസ്കൗണ്ട് ലഭ്യമായിരുന്നു. എന്നാൽ അതിനെക്കാൾ ഡിസ്കൗണ്ട് ഇപ്പോൾ ലഭിക്കും. അതായത് ഡയറക്ട് ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും സഹിതം മൊത്തം 6500 രൂപ ഡിസ്കൗണ്ടിൽ ഗാലക്സി എ35 5ജി ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നു.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി എ35 5ജിയുടെ 8GB റാം + 128GB സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 33,999 രൂപയും ആയിരുന്നു വില. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 29,499 രൂപ വിലയിലാണ്. അതായത് 1500 രൂപ ഡയറക്ട് ഡിസ്കൗണ്ട് ലഭിച്ചിരിക്കുന്നു.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ, തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 5000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് സജ്ജീകരിച്ചിരിക്കുന്നു. അതിനാൽ മൊത്തം 6500 രൂപ ഡിസ്കൗണ്ടിന് ശേഷം 24, 499 രൂപ വിലയിൽ ഗാലക്സി എ35 5ജി ഇപ്പോൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും.

സാംസങ് ഫോണുകൾ ഉപയോഗിക്കാൻ താൽപര്യമുള്ളവർക്കും മികച്ച ഡിസ്കൗണ്ടിൽ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്ന ഈ ഡിസ്കൗണ്ട് പരിഗണിക്കാവുന്നതാണ്. വാങ്ങും മുമ്പ് ഈ ഫോണിന്റെ ഫീച്ചറുകൾ വിശദമായി അറിഞ്ഞിരിക്കുന്നത് തീരുമാനമെടുക്കാൻ സഹായിക്കും. ഗാലക്സി എ35 5ജിയുടെ പ്രധാന ഫീച്ചറുകൾ ഇതാ:
ഒക്ട കോർ എക്സിനോസ് 1380 പ്രോസസർ കരുത്താക്കിയാണ് ഗാലക്സി എ35 5ജി എത്തിയത്. 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേ, 8ജിബി റാം, 128ജിബി /256ജിബി ഇൻ്റേണൽ സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1ൽ ആണ് പ്രവർത്തനം. നാല് വർഷ ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എ35 5ജിയിലുള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അതിൽ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ക്യാമറയും ( f/2.2 അപ്പേർ) ഇതിൽ ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-C, IP67 റേറ്റിങ്, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയൊക്കെയാണ് സാംസങ് ഗാലക്സി എ35 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








