എ പ്ലസ് വിജയം നേടാൻ സാംസങ് ഗാലക്സി എ സീരീസ് ഫോണുകൾ വരുന്നു, പരീക്ഷ മാർച്ച് 11ന്
സാംസങ് ഇന്ത്യയിൽ എ സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ പോകുന്നു. ഗാലക്സി എ55 (Galaxy A55), ഗാലക്സി എ35 (Galaxy A35) എന്നിവ മാർച്ച് 11ന് ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് റിപ്പോർട്ടുകളായി പുറത്തുവരുന്നുണ്ടായിരുന്നു.
കർവ്ഡ് ഡിസൈൻ, മെച്ചപ്പെട്ട ലോ-ലൈറ്റ് ഫോട്ടോഗ്രാഫി, ശക്തമായ പ്രോസസർ, ജലപ്രതിരോധം എന്നിവയോടെയാണ് ഈ സ്മാർട്ട്ഫോണുകൾ എത്തുന്നത് എന്ന് സാംസങ് ടീസറിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. മുൻ എ സീരീസ് ഫോണുകൾക്ക് സമാനമായി 4 വർഷത്തെ OS അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇവയ്ക്ക് ലഭിക്കുമെന്ന് സാംസങ് സ്ഥിരീകരിച്ചു.

സാംസങ് ഗാലക്സി എ55 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 6.6 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിൽ പ്രതീക്ഷിക്കുന്നു. AMD Xclipse 530 ജിപിയു ഉള്ള 2.75GHz ഒക്ടാ കോർ എക്‌സിനോസ് 1480 പ്രോസസർ ആയിരിക്കും ഈ ഫോണിന്റെ കരുത്ത്.
ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ f/1.8 അപ്പേർച്ചറുള്ള 50MP പിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 12MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ടാകും.

6GB / 8GB റാം, 128GB / 256GB ഇൻ്റേണൽ സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. മൈക്രോ SD കാർഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ യുഐ 6ൽ ആണ് ഗാലക്സി എ55ന്റെ പ്രവർത്തനം.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം, 5G SA / NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 25W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, IP67 റേറ്റിങ് എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
ഗാലക്സി എ35 5ജിയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 6.6-ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഒക്ട കോർ (2.4GHz Quad A78 + 2GHz Quad A55 CPU-കൾ) എക്സിനോസ് 1380 പ്രോസസർ, മാലി-G68 MP5 ജിപിയു എന്നിവ ഇതിൽ ഉണ്ടാകും.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ യുഐ 6 ൽ ആയിരിക്കും ഗാലക്സി എ35ന്റെ പ്രവർത്തനം.
8 ജിബി റാം, 128 ജിബി/ 256 ജിബി ഇൻ്റേണൽ സ്റ്റോറേജ് ഓപ്ഷനിലാകും ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുക. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ വികസിപ്പിക്കാം.
50MP മെയിൻ ക്യാമറ, OIS, 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവയടങ്ങുന്നതാണ് എ35 5ജിയിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. ഫ്രണ്ട് ക്യാമറ 13എംപിയുടേത് ആയിരിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകും.
യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP67 റേറ്റിങ്, ഡ്യുവൽ സിം, 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ് സി, 25W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും എ35 5ജിയുടെ ഫീച്ചറുകളിൽ ഉണ്ടാകും. ഈ സ്മാർട്ട്ഫോണുകളുടെ വില അടക്കമുള്ള വിവരങ്ങൾ വരുംദിവസങ്ങളിൽ അറിയാം.


Click it and Unblock the Notifications








