സാംസങ് മെയിൻ ഗേറ്റ് പൂട്ടിയാലെന്താ ആമസോണിന്റെ ചെറിയ ഗേറ്റ് തുറന്ന് കിടപ്പുണ്ട്; ഗാലക്സി A36 5G ഡിസ്കൗണ്ട്
സാംസങ് തങ്ങളുടെ ഗാലക്സി എ സീരീസിലെ ഫോണുകളുടെ വില കൂട്ടാൻ പോവുകയാണ് എന്ന നിലയ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ സ്മാർട്ട്ഫോൺ വിപണിയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ വില വർധന ഉണ്ടാകുമെന്ന റിപ്പോർട്ട് ശരിയാണ്. സാംസങ് വില വർധന ഗാലക്സി എ സീരീസ് ഫോണുകളിൽ നിന്ന് സാധാരണക്കാരെ അകറ്റാൻ സാധ്യതയുണ്ട്. കാരണം വില വർധന എ സീരീസ് മോഡലുകളിലേക്കുള്ള സാധാരണക്കാരുടെ എത്തിച്ചേരലിനെ തടയുന്ന ഒരു വലിയ ഗേറ്റ് ആയി മാറും. എന്നാൽ ഒരു വഴി അടയുമ്പോൾ ആയിരം വഴി വേറെ തുറക്കപ്പെടും എന്നാണല്ലോ പറയാറുള്ളത്, അത് ഇവിടെയും സംഭവിച്ചു.
സാംസങ്ങിന്റെ എ സീരീസിൽ ഈ വർഷം ഇറങ്ങിയ സ്മാർട്ട്ഫോണുകളിലൊന്നായ ഗാലക്സി എ36 5ജി ഇപ്പോൾ സാംസങ് വെബ്സൈറ്റിലെക്കാൾ കുറഞ്ഞ വിലയിൽ ആമസോണിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. അതായത് സാംസങ് ഗാലക്സി എ36 5ജിയിലേക്കുള്ള മെയിൻ ഗേറ്റ് അടച്ചാലും സാധാരണക്കാർക്കായി ആമസോണിന്റെ ചെറിയ ഗേറ്റ് തുറന്നുകിടപ്പുണ്ട്.

സാംസങ് ഗാലക്സി A36 5ജിയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 32,999 രൂപയും 8GB+ 256GB വേരിയന്റിന് 35,999 രൂപയും 12GB+ 256GB വേരിയന്റിന് 38,999 രൂപയും ആയിരുന്നു ലോഞ്ച് സമയത്തെ വില. എന്നാലിപ്പോൾ ഇതിൽ നിന്ന് വ്യത്യസ്തമായ വിലയിലാണ് സാംസങ് വെബ്സൈറ്റിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
30999 രൂപ വിലയിലാണ് ഗാലക്സി എ36 5ജി ലിസ്റ്റ് സാംസങ് ചെയ്തിട്ടുള്ളത്. ഔദ്യോഗിക സൈറ്റിലെ ലിസ്റ്റിങ് പ്രകാരം ഗാലക്സി എ36 5ജിയുടെ അടിസ്ഥാന മോഡലിന്റെ വില 35999 രൂപയാണ്. എന്നാൽ ഇതിന് 5000 രൂപ ഡയറക്ട് ഡിസ്കൗണ്ട് നൽകി 30999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നാണ് സാംസങ് വിശദീകരിക്കുന്നത്.

ഗാലക്സി എ36 5ജിയുടെ വേരിയന്റുകൾക്ക് യഥാക്രമം 2500 രൂപ, 3000 രൂപ, 3500 രൂപ ബാങ്ക് ഡിസ്കൗണ്ടുകളും സാംസങ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 28,499 രൂപ വിലയിൽ സാംസങ് വെബ്സൈറ്റിൽ നിന്ന് ലഭ്യമാകും. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് സഹിതമുള്ള ഈ 28999 രൂപ എന്ന വിലയെക്കാൾ കുറഞ്ഞ വിലയിൽ ആമസോൺ ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
ആമസോണിൽ ഗാലക്സി എ36 5ജി 26,999 രൂപ വിലയിലാണ് നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുതന്നെ സാംസങ് വെബ്സൈറ്റിലെക്കാൾ വളരെ മികച്ച വിലയാണ്. ഇത് കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോൺ ഈ സാംസങ് മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 25,499 രൂപ വിലയിൽ ഈ സാംസങ് ഫോൺ ആമസോണിൽ നിന്ന് വാങ്ങാനാകും.
ഗാലക്സി എ36 5ജി 25000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായ സന്ദർഭങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ വിലവർധനയുടെ സാഹചര്യത്തിൽ 25000 രൂപ വിലയിൽ ഈ ഫോൺ ലഭിക്കുന്നത് വലിയകാര്യമായി കാണാം. വില വർധനയുടെ സാഹചര്യമില്ലായിരുന്ന ഘട്ടത്തിൽ ഇപ്പോഴുള്ളതിനെക്കാൾ കുറഞ്ഞ വിലയിലാണ് സാംസങ് വെബ്സൈറ്റിൽ ഈ ഫോൺ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത് എന്നത് ശ്രദ്ധിക്കുക.

ഗാലക്സി എ സീരീസ് ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർ ഉണ്ടെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലെ വിലയും ഡിസ്കൗണ്ടുകളും ഇ-കൊമേഴ്സ് വെബ്സൈറ്റിലെ വിലയും ഡിസ്കൗണ്ടുകളും തമ്മിൽ താരതമ്യം ചെയ്ത് വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുക. പലപ്പോഴും ഇത് വൻ ലാഭത്തിൽ ഫോൺ സ്വന്തമാക്കാൻ സഹായിക്കും.


Click it and Unblock the Notifications








