പുതിയ ഓഫറുകൾ: സാംസങ് ഗാലക്സി A36 5G ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം
സാംസങ് ഈ വർഷം മാർച്ചിൽ അവതരിപ്പിച്ച ഗാലക്സി എ സീരീസ് സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുന്ന മോഡലാണ് ഗാലക്സി എ36 5ജി (Samsung Galaxy A36 5G). കഴിഞ്ഞ വർഷത്തെ ഗാലക്സി എ35 5ജിയുടെ പിൻഗാമിയായി പുത്തൻ ഫീച്ചറുകളും കരുത്തുമായി എത്തിയ ഈ സാംസങ് ഫോൺ ഇപ്പോൾ ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ വാങ്ങാൻ വിവിധ ഓപ്ഷനുകൾ ലഭ്യമായിരിക്കുന്നു. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവയിലെല്ലാം ഈ സ്മാർട്ട്ഫോൺ പല വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുക ആമസോണിലാണ്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഗാലക്സി A36 5ജിയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 32,999 രൂപയും 8GB+ 256GB വേരിയന്റിന് 35,999 രൂപയും 12GB+ 256GB വേരിയന്റിന് 38,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ 30999 രൂപ വിലയിലാണ് സാംസങ്ങിന്റെ വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സാംസങ്ങ് വെബ്സൈറ്റിൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് എ36 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ അടിസ്ഥാന മോഡൽ 28999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ജൂലൈ 7 വരെ മാത്രമാണ് ഈ വിലക്കുറവും ഓഫറും ലഭ്യമാകുക എന്നാണ് സാംസങ് വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ വ്യത്യസ്തമായ ഓഫറുകൾ ഗാലക്സി എ36 5ജിക്ക് ആമസോണിൽ ലഭ്യമാണ് എന്നതാണ്.
എക്സ്ചേഞ്ച് ഓഫറുകൾ സഹിതവും മറ്റ് ഓഫറുകൾ സഹിതവും ഗാലക്സി എ36 5ജി ആമസോണിൽ വാങ്ങാനാകും. അതിൽ മറ്റ് ഓഫറുകൾ തെരഞ്ഞെടുത്താൽ ഗാലക്സി എ36 5ജിയുടെ ഓസം ബ്ലാക്ക് കളർ ഓപ്ഷനാണ് ഏറ്റവും വിലക്കുറവിൽ ലഭ്യമാകുക. അതായത് ഈ കളർ വേരിയന്റ് വെറും 25,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ ഗാലക്സി എ26 5ജിയുടെ ഓസം ബ്ലാക്ക് വേരിയന്റിന് 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ ആകെ 24,749 രൂപ വിലയിൽ അടിസ്ഥാന മോഡൽ സ്വന്തമാക്കാൻ അവസരം ഉണ്ട്. ഇത് ഗാലക്സി എ36 5ജിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണ്.
സാംസങ് ഗാലക്സി A36 5ജിയുടെ ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-O HDR ഡിസ്പ്ലേ, 1200 nits വരെ HBM, 1900 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 6nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഗാലക്സി എ36 5ജിയുടെ കരുത്ത്. അഡ്രിനോ 710 ജിപിയു, 6GB/ 8GB/ 12GB റാം, 128GB/ 256GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7ൽ ആണ് ഇതിന്റെ പ്രവർത്തനം. 6 ഒഎസ് അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.

50MP പിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ ഇതിൽ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 12MP ഫ്രണ്ട് ക്യാമറയും ഗാലക്സി എ36 വാഗ്ദാനം ചെയ്യുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP67 റേറ്റിങ് എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA, 4G VoLTE, USB ടൈപ്പ്-C, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഓസം ബ്ലാക്കിന് പുറമേ ഓസം ലാവൻഡർ, ഓസം വൈറ്റ് കളർ ഓപ്ഷനുകളിലും ഈ ഫോൺ ലഭ്യമാകും. എന്നാൽ ലാവൻഡർ, വൈറ്റ് ഓപ്ഷനുകൾക്ക് ആമസോണിൽ ബ്ലാക്ക് വേരിയന്റിനെക്കാൾ വില കൂടുതലാണ്.


Click it and Unblock the Notifications








