ആകെ 4500 രൂപ ഡിസ്കൗണ്ട് ഉണ്ട്! ഈ സാംസങ് ഗാലക്സി A സീരീസ് 5G ഫോണിന് ബെസ്റ്റ് വിലക്കുറവുമായി ആമസോൺ
ഒരു ഇടവേളയ്ക്ക് ശേഷം സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം തങ്ങളുടെ വിവിധ മോഡലുകൾക്ക് വീണ്ടും വില ഉയർത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നേരത്തെ കഴിഞ്ഞ വർഷത്തിന്റെ അവസാന മാസങ്ങളിലും 2026 ജനുവരിയിലും സ്മാർട്ട്ഫോൺ മോഡലുകൾക്ക് വില വർധിച്ചിരുന്നു. ഇത് മതിയാകാതെയാണ് ഇപ്പോൾ വീണ്ടും പഴയ ചില മോഡലുകൾക്ക് ഉൾപ്പെടെ വില വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ വില വർധനകൾക്കിടയിലും മികച്ച ഡിസ്കൗണ്ട് ഡീലുകൾ ലഭ്യമായിട്ടുള്ള ചില മോഡലുകളും ഉണ്ട്. അതിലൊന്നാണ് ഇപ്പോൾ 4500 രൂപയോളം ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ കഴിയുന്ന സാംസങ് ഗാലക്സി A36 5G (Samsung Galaxy A36 5G).
കഴിഞ്ഞ വർഷത്തിന്റെ ആദ്യപകുതിയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ മോഡലാണ് ഗാലക്സി എ36 5ജി. ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന ഘട്ടത്തിൽ ഇതിന്റെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 32,999 രൂപയും 8GB+ 256GB വേരിയന്റിന് 35,999 രൂപയും 12GB+ 256GB വേരിയന്റിന് 38,999 രൂപയും ആയിരുന്നു വില.

സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിലവിൽ ഈ വേരിയന്റുകൾ 32499 രൂപ, 36499 രൂപ, 40499 രൂപ എന്നീ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഇതുതന്നെയാണ് വില. സാംസങ് വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും വ്യത്യസ്തമായ ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്.
സാംസങ് വെബ്സൈറ്റിലെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 30499 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാം. അതേസമയം ഫ്ലിപ്പ്കാർട്ടിൽ നിലവിൽ 1625 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമായിട്ടുള്ളത്. ഇത് പ്രയോജനപ്പെടുത്തിയാൽ 30874 രൂപ വിലയിൽ ഇത് ഫ്ലിപ്പ്കാർട്ടിൽ നിന്ന് കിട്ടും.

ഗാലക്സി എ36 5ജി വാങ്ങാൻ നിലവിൽ ഏറ്റവും മികച്ച ഡീൽ വാഗ്ദാനം ചെയ്യുന്നത് ആമസോൺ ആണ്. സാംസങ് വെബ്സൈറ്റിലെ വിലയിൽ തന്നെയാണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ സാംസങ് സൈറ്റിലേത് പോലെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. എന്നാൽ ഇതിനെല്ലാമപ്പുറം 2500 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ടും ആമസോൺ ഒരുക്കിയിട്ടുണ്ട്.
കൂപ്പൺ ഡിസ്കൗണ്ടുകൂടി ഉൾപ്പെടുത്തിയാൽ ആമസോണിൽ ആകെ 4500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഗാലക്സി എ36 5ജിക്ക് ലഭ്യമാണ്. അതിനാൽ 27,999 രൂപ പ്രാരംഭ വിലയിൽ ഗാലക്സി എ36 5ജി ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും. നല്ല ഡിസ്കൗണ്ട് തേടുന്ന സാംസങ് ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
പ്രധാന ഫീച്ചറുകൾ
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 6nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഗാലക്സി എ36 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-O HDR ഡിസ്പ്ലേ, 1200 nits വരെ HBM, 1900 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 5MP മാക്രോ സെൻസർ, 12MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP67 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA, 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7ൽ ആണ് ഇതിന്റെ പ്രവർത്തനം. 6 ഒഎസ് അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. അഡ്രിനോ 710 ജിപിയു, 6GB/ 8GB/ 12GB റാം, 128GB/ 256GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications











