Home
Mobile

ഒറ്റ ഡിസ്കൗണ്ടിൽ സീൻ മാറ്റിക്കളഞ്ഞു! ഈ ഗാലക്സി എ സീരീസ് ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് തന്നെ വാങ്ങാം

റിപ്പബ്ലിക് ഡേ കഴിഞ്ഞതോടെ ഫ്ലിപ്പ്കാർട്ടിലെ റിപ്പബ്ലിക് ഡേ സെയിലും അ‌വസാനിച്ചു, എന്നാൽ സ്മാർട്ട്​ഫോണുകൾക്ക് മികച്ച ഡിസ്കൗണ്ട് നൽകുന്നതിൽ ഫ്ലിപ്പ്കാർട്ട് ഇപ്പോഴും സജീവമായി രംഗത്തുണ്ട്. സാംസങ്ങിന്റെ ഗാലക്സി എ സീരീസിൽ കഴിഞ്ഞ വർഷം മാർച്ചിൽ അ‌വതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഗാലക്സി എ36 5ജി (Samsung Galaxy A36 5G). ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ഏറ്റവും മികച്ച ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത് ഫ്ലിപ്പ്കാർട്ടിൽ ആണ്. സാംസങ് വെബ്​സൈറ്റിൽ നൽകുന്നതിനെക്കാൾ മികച്ച ഡിസ്കൗണ്ട് ഡീൽ ഈ ഫോണിന് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ കാണുന്നുണ്ട്.

ഗാലക്സി A36 5ജിയുടെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 32,999 രൂപയും 8GB+ 256GB വേരിയന്റിന് 35,999 രൂപയും 12GB+ 256GB വേരിയന്റിന് 38,999 രൂപയും ആയിരുന്നു ലോഞ്ച് വില. പിന്നീട് ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ ലഭ്യമായ അ‌വസരങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ പിന്നീട് സ്മാർട്ട്ഫോണുകളുടെ വില ഉയരുന്ന സാഹചര്യമുണ്ടായി.

ഈ ഗാലക്സി എ സീരീസ് ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് തന്നെ വാങ്ങാം

സ്മാർട്ട്ഫോൺ വില വർധന ഗാലക്സി എ സീരീസ് മോഡലുകളെയും ബാധിച്ചു. എങ്കിലും ഗാലക്സി എ36 5ജി ഇപ്പോൾ 32499 രൂപ പ്രാരംഭ വിലയിലാണ് സാംസങ് ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. എന്നാൽ ഇതിനെ വെല്ലുന്ന ഡീൽ വാഗ്ദാനം ചെയ്ത് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ​ഞെട്ടിച്ചിട്ടുണ്ട്.

സാംസങ് ഗാലക്സി എ36 5ജി 32499 രൂപ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സ്പെഷൽ ഓഫർ എന്ന നിലയിൽ 3250 രൂപയുടെ ഇളവ് ഫ്ലിപ്പ്കാർട്ട് ഒരു കൂപ്പൺ ഡിസ്കൗണ്ട് പോലെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 29249 രൂപ വിലയിൽ ഈ സാംസങ് ഫോൺ വാങ്ങാനാകും.

ഈ ഗാലക്സി എ സീരീസ് ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് തന്നെ വാങ്ങാം

ഗാലക്സി എ36 5ജി വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു മികച്ച ഡീൽ ആണ് ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വച്ചിരിക്കുന്നത്. 3250 രൂപ ഇളവിന് പുറമേ 5 ശതമാനം ക്യാഷ്ബാക്ക് പോലുള്ള ഓഫറുകളും ഫ്ലിപ്പ്കാർട്ടിലുണ്ട്. ഓസം ബ്ലാക്ക്, ഓസം ലാവൻഡർ, ഓസം ​വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഈ സാംസങ് ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.

പ്രധാന ഫീച്ചറുകൾ

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 6nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഗാലക്സി എ36 5ജിയുടെ കരുത്ത്. 50MP പിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. ഒപ്പം സെൽഫിക്കും മറ്റുമായി 12MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

6.7-ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-O HDR സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1200 nits വരെ HBM, 1900 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. അ‌ഡ്രിനോ 710 ജിപിയു, 6GB/ 8GB/ 12GB റാം, 128GB/ 256GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്.

ഈ ഗാലക്സി എ സീരീസ് ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് തന്നെ വാങ്ങാം

ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA, 4G VoLTE, USB ടൈപ്പ്-C, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP67 റേറ്റിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7ൽ ആണ് പ്രവർത്തനം. 6 ഒഎസ് അ‌പ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും.

More from GizBot

Best Mobiles in India

English summary
Samsung Galaxy A36 5G will get an extra discount of Rs 3250 on Flipkart. The launch price of Galaxy A36 5G was Rs 32,999 for the 8GB+128GB base variant, Rs 35,999 for the 8GB+256GB variant, and Rs 38,999 for the 12GB+256GB variant. If you take advantage of the discount of Rs 3250, you can buy this Samsung phone for Rs 29,249.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X