അമ്പട സാംസങ്ങേ! സ്നാപ്ഡ്രാഗൺ 6 ജെൻ കരുത്തുമായി ഗാലക്സി എ36, എക്‌സിനോസ് 1580 കരുത്തിൽ എ56
ഇന്ത്യയിലെയും ആഗോളതലത്തിലെയും സ്മാർട്ട്ഫോൺ ആരാധകർക്കായി സാംസങ് പുത്തൻ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് രംഗത്തെത്തി. പ്രധാനമായും മൂന്ന് സ്മാർട്ട്ഫോണുകളാണ് ഇപ്പോൾ ഒറ്റയടിക്ക് ആഗോളതലത്തിൽ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എ56 (Samsung Galaxy A56), ഗാലക്സി എ36 (Samsung Galaxy A36), ഗാലക്സി എ26 (Samsung Galaxy A26) എന്നിവയാണ് അവ. ഇതിൽ ഗാലക്സി എ56, എ36 എന്നിവയുടെ ഫീച്ചറുകളും വിലയും ഇവിടെ പരിചയപ്പെടാം. സാംസങ്ങിന്റെ എക്‌സിനോസ് 1580 ചിപ്സെറ്റ് കരുത്തിലെത്തുന്ന ആദ്യത്തെ ഫോണാണ് ഗാലക്‌സി എ56, സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റ് കരുത്തുള്ള ആദ്യ സ്മാർട്ട്ഫോണാണ് ഗാലക്‌സി എ36.
സാംസങ് ഗാലക്സി എ56 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-O HDR ഡിസ്പ്ലേ, 1200 nits വരെ HBM (ഹൈ ബ്രൈറ്റ്‌നസ് മോഡ്), 1900 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

2.9GHz ഒക്ട കോർ എക്‌സിനോസ് 1580 4nm പ്രോസസർ ആണ് ഗാലക്സി എ56 5ജിയുടെ കരുത്ത്. AMD Xclipse 540 ജിപിയു, 8GB / 12GB റാം, 128GB / 256GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7ൽ ആണ് പ്രവർത്തനം. 6 ഒഎസ് അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 12MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ ഇതിൽ അടങ്ങുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 12MP ക്യാമറയും ഉണ്ട്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP67 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, 4G VoLTE, USB ടൈപ്പ്-സി, NFC, 45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 162.2x 77.5 x 7.4mm വലിപ്പവും 198 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.
സാംസങ് ഗാലക്സി A36 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-O HDR ഡിസ്പ്ലേ, 1200 nits വരെ HBM (ഉയർന്ന ബ്രൈറ്റ്നസ് മോഡ്), 1900 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ സംരക്ഷണം എന്നിവ ഇതിലുണ്ട്.
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 6nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 710 ജിപിയു, 6GB/ 8GB/ 12GB റാം, 128GB/ 256GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഗാലക്സി എ36 വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7ൽ ആണ് ഇതിന്റെയും പ്രവർത്തനം. 6 ഒഎസ് അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ട്രിപ്പിൾ റിയർ ക്യാമറ ഗാലക്സി എ36 വാഗ്ദാനം ചെയ്യുന്നുണ്ട്. 50MP പിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ ( f/2.2 അപ്പേർച്ചർ), 5MP മാക്രോ സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ ഇതിൽ അടങ്ങുന്നു. 12MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) നൽകിയിട്ടുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, 4G VoLTE, USB ടൈപ്പ്-C, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP67 റേറ്റിങ്, 45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, 62.9x 78.2 x 7.4mm വലിപ്പം, 195g ഭാരം എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

ഗാലക്സി എ56 5ജി കളർ ഓപ്ഷനുകൾ: ഓസം ലൈറ്റ്‌ഗ്രേ, ഓസം ഗ്രാഫൈറ്റ്, ഓസം ഒലിവ്, ഓസം പിങ്ക്. ഗാലക്‌സി എ36 5ജി കളർ ഓപ്ഷനുകൾ: ഓസം ലാവെൻഡർ, ഓസം ബ്ലാക്ക്, ഓസം വൈറ്റ്, ഓസം ലൈം എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.
വില: സാംസങ് ഗാലക്സി എ56 5ജിയുടെ 8ജിബി + 128ജിബി വേരിയന്റിന് 499.99 ഡോളറും (ഏകദേശം 43,735 രൂപ) 8ജിബി+ 256ജിബി വേരിയന്റിന് 549 ഡോളറും (ഏകദേശം 549 രൂപ) ആണ് വില. സാംസങ് ഗാലക്സി എ36 5ജിയുടെ 6ജിബി+ 128ജിബി വേരിയന്റിന് 399.99 ഡോളറും (ഏകദേശം 34,990 രൂപ), 8ജിബി+ 256ജിബി വേരിയന്റിന് 415 ഡോളറും (ഏകദേശം 36,205 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.
ഇന്ത്യയിലെ വില: സാംസങ് ഗാലക്സി A36 5ജിയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് ഇന്ത്യയിൽ 32,999 രൂപയാണ് വില. ഇതിന്റെ 8GB+ 256GB വേരിയന്റിന് 35,999 രൂപയും 12GB+ 256GB വേരിയന്റിന് 38,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. ഗാലക്സി A56 8GB+ 128GB അടിസ്ഥാന വേരിയന്റ് 41,999 രൂപ വിലയിൽ എത്തുന്നു. 8GB + 256GB വേരിയന്റിന് 44,999 രൂപയും 12GB+ 256GB വേരിയന്റിന് 47,999 രൂപയുമാണ് വില.


Click it and Unblock the Notifications








