വേഗമാകട്ടെ....സാംസങ് ഗാലക്‌സി ഫോണുകൾക്ക് വൻ വിലക്കുറവ്

|

സാംസങ് ഗാലക്‌സി എ 50, ഗാലക്‌സി എ 30 എസ് എന്നിവയുടെ വില ഇന്ത്യയിൽ 1,000 രൂപ കുറച്ചു. രണ്ട് ഫോണുകളും സെപ്റ്റംബറിൽ ലോഞ്ച് ചെയ്തു, ഇപ്പോൾ വെറും രണ്ട് മാസത്തിനുള്ളിൽ, രണ്ടിന്റെയും ചെലവ് കുറച്ചു. പുതിയ വിലകൾ ഇപ്പോൾ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കാണിക്കുന്നുണ്ടെങ്കിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഇതുവരെ മാറ്റങ്ങൾ പുതുക്കിയിട്ടില്ല. സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത സാംസങിന്റെ സാംസങ് ഗാലക്‌സി A50s, ഗാലക്‌സി A30s സ്മാർട്ഫോണുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. ഇ-കോമേഴ്‌സ് വെബ്സൈറ്റുകളായ ആമസോണിലും ഫ്ലിപ്കാർട്ടിലും പുതിയ വിലയിലല്ല ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓഫ്‌ലൈൻ സ്റ്റോറുകളിലും വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാവുന്നതാണ്.

സാംസങ് ഗാലക്‌സി എ 50s
 

സാംസങ് ഗാലക്‌സി എ 50s

6 ജിബി + 128 ജിബി ഗാലക്‌സി A50s -ന് 21,999 രൂപയാണ് വില. അതേസമയം 4 ജിബി+ 128 ജിബി പതിപ്പിന് 19,999 രൂപയാണ് പുതിയ വില. ലോഞ്ചിന് ശേഷം രണ്ടാം തവണയാണ് സാംസങ് ഈ മോഡലുകൾക്ക് വില കുറയ്ക്കുന്നത്. ലോഞ്ച് ചെയ്ത സമയത്ത് 24,999 ആയിരുന്നു 6 ജിബി +128 ജിബി വാരിയന്റിന്റെ വില. 22,999 രൂപയായിരുന്നു 4 ജിബി+128 ജിബി മോഡലിന്റെ വില. 16,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്‌സി A30s ന് ഇപ്പോൾ 15,999 ആണ് വില. ഈ വില 4 ജിബി +128 ജിബി സ്റ്റോറേജ് പതിപ്പിനാണ്.

സാംസങ് ഗാലക്‌സി എ 30s

സാംസങ് ഗാലക്‌സി എ 30s

6.4-ഇഞ്ച് ഫുൾ HD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-U ഡിസ്‌പ്ലേയാണ് ഗാലക്‌സി A50s സ്മാർട്ഫോണിനുള്ളത്. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 25 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 5 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സര്‍, 8 മെഗാപിക്‌സലുള്ള തേർഡ് ക്യാമറ എന്നിവയാണ് ഈ ക്യാമറാ സജ്ജീകരണത്തിലുള്ളത്. സെല്‍ഫി ക്യാമറ 25 മെഗാപിക്‌സലാണ്. കൂടാതെ 512 ജിബി വരെ മെമ്മറി എകസ്പാന്റ് ചെയ്യാം. 4000 mAh ബാറ്ററിയാണ് ബാറ്ററി ബാക്കപ്പ്. എക്‌സിനോസ് 9611 ചിപ്‌സെറ്റാണ് ഫോണിന്റെ ശക്തി. ഇതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഗെയിം ബൂസ്റ്ററുണ്ട്.

സാംസങ് ഗാലക്‌സി ഫോണുകൾ

സാംസങ് ഗാലക്‌സി ഫോണുകൾ

6.4-ഇഞ്ച് HD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-V ഡിസ്‌പ്ലേയാണ് ഗാലക്‌സി A30s ന്റേത്. 4000 mAh ബാറ്ററിയാണ് ഫോണിനുള്ളത്. 15W ഫാസ്റ്റ് ചാർജിങ് ടെക്നോളജി ബാറ്ററി സപ്പോർട്ട് ചെയ്യും. ഒക്ട-കോർ എക്‌സിനോസ് 9610 (ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) പ്രോസസറുകളിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ട്രിപ്പിൾ പിൻ ക്യാമറകളാണ് ഫോണിന്റേത് .25 മെഗാപിക്സലിന്റെ f/1.7 ലെൻസ് + 5 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസ് എന്നിവയാണ് ക്യാമറ സെറ്റപ്പിലുള്ളത്. കൂടാതെ മുൻവശത്ത് 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമുണ്ട്. ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഗാലക്‌സി A30s നുള്ളത്.

സാംസങ് ഗാലക്‌സി എ 50s, ഗാലക്‌സി എ 30s
 

സാംസങ് ഗാലക്‌സി എ 50s, ഗാലക്‌സി എ 30s

ഈ വിലക്കുറവിന്റെ സ്വഭാവത്തെക്കുറിച്ച് സാംസങ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല, വ്യക്തത ആവശ്യപ്പെട്ട് കമ്പനിയുമായി ബന്ധപ്പെട്ടു. ആവശ്യമായ വിവരങ്ങൾ ലഭ്യമായതിന് ശേഷം ഈ പകർപ്പ് അപ്‌ഡേറ്റ് ചെയ്യും.പുതിയ വിലകൾ സാംസങ് ഓൺലൈൻ സ്റ്റോർ, ക്രോമ, മറ്റ് സൈറ്റുകൾ എന്നിവയിൽ ദൃശ്യമാക്കും. മുംബൈ ആസ്ഥാനമായുള്ള റീട്ടെയിലർ മനീഷ് ഖത്രിയും പുതിയ വിലകൾ ട്വീറ്റ് ചെയ്തു, അവ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും അവതരിപ്പിച്ചുവെന്നും സൂചിപ്പിക്കുന്നു.

Most Read Articles
Best Mobiles in India

English summary
Samsung Galaxy A30s and Samsung Galaxy A50s phones have received a price cut in India. The prices of the two Samsung phones have been reduced by up to Rs. 3,000, and both the 4GB and 6GB RAM options of the Samsung Galaxy A50s have got revised prices. The new prices are reflecting online, and are reported to have been introduced in offline stores as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X