സാംസങ് ഗാലക്‌സി എ 51 ഇപ്പോൾ വിലകുറവിൽ സ്വന്തമാക്കാം; വില, ഓഫറുകൾ

|

സാംസങ് ഗാലക്‌സി എ 51 ഇപ്പോൾ വിലക്കുറവിൽ നിങ്ങൾക്ക് ഇന്ത്യയിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. ജിഎസ്ടി നിരക്ക് വർദ്ധനവ് കാരണം ഏപ്രിലിൽ ഈ ഫോണിന്റെ 6 ജിബി റാം ഓപ്ഷന് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വില ഉയർന്നിരുന്നു. ഇപ്പോൾ സാംസങ് ഗാലക്‌സി എ 51 ന്റെ യഥാർത്ഥ വില പട്ടികപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 8 ജിബി റാം ഓപ്ഷൻ 2,000 രൂപ നിരക്കിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, സാംസങ് ഒരു ഓഫറും ഇതോടപ്പം ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. എച്ച്എസ്ബിസി, എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 1,500 രൂപ ക്യാഷ്ബാക്കിൽ ഈ സ്മാർട്ഫോൺ വെറും 22,499 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും ലഭിക്കുന്നു.

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എ 51: വിലകുറവ്

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എ 51: വിലകുറവ്

സാംസങ് ഗാലക്‌സി എ 51 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷൻ കമ്പനി വെബ്സൈറ്റിൽ 23,999 രൂപ എന്ന പുതിയ വിലയ്ക്ക് പട്ടികപ്പെടുത്തിയിട്ടുണ്ട്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷൻ 25,999 രൂപയ്ക്കും പട്ടികയിൽ വരുന്നു. 6 ജിബി റാം ഓപ്ഷൻ മുകളിൽ പറഞ്ഞ അതേ വിലയ്ക്ക് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട വിലക്കയറ്റം ഏപ്രിലിൽ ഇതിന് വന്നതുകാരണം വില 25,250 രൂപ വരെ ഉയർന്നു.

സാംസങ് ഗാലക്‌സി എ 51

ഇപ്പോൾ കമ്പനി ഈ ഫോണിൻറെ പഴയ വിലയായ 23,999 രൂപയിലേക്ക് തിരിച്ചുവന്നു, കൂടാതെ 1,251 രൂപ വിലയിളവും ലഭിക്കുന്നു. സാംസങ് ഗാലക്‌സി എ 51 ന്റെ 8 ജിബി റാം ഓപ്ഷൻ മെയ് മാസത്തിൽ 27,999 രൂപയ്ക്ക് ഇന്ത്യയിൽ വിപണിയിലെത്തിച്ചു. ഈ മോഡൽ ഇപ്പോൾ 25,999 രൂപയ്ക്ക് പട്ടികപ്പെടുത്തിയിരിക്കുന്നു, അതായത് 2,000 രൂപ വിലകുറവ് ഇവിടെ ലഭ്യമാക്കിയിരുന്നു എന്നർത്ഥം. പ്രമുഖ ഇ-കൊമേഴ്‌സ് പോർട്ടലുകളിലും സാംസങ് ഇന്ത്യ ഇ-സ്റ്റോറിലും ഈ പുതിയ വിലയ്ക്ക് നിങ്ങൾക്ക് ഈ സ്മാർട്ഫോൺ സ്വന്തമാക്കാവുന്നതാണ്.

സാംസങ് ഗാലക്‌സി എ 51: ക്യാഷ്ബാക്ക് ഓഫർ
 

സാംസങ് ഗാലക്‌സി എ 51: ക്യാഷ്ബാക്ക് ഓഫർ

ഈ വിലക്കുറവിന് പുറമേ, സാംസങ് സ്വന്തം ഇ-സ്റ്റോറിൽ ക്യാഷ്ബാക്ക് ഓഫറും അവതരിപ്പിച്ചു. എച്ച്എസ്ബിസി അല്ലെങ്കിൽ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് വഴി ഈ ഫോൺ വാങ്ങുന്നവർക്ക് 1,500 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നു. ഓഗസ്റ്റ് 15 വരെ മാത്രമേ ഈ ഓഫർ സാധുതയുള്ളൂവെന്ന് കമ്പനി ട്വീറ്റിൽ പറയുന്നു. സ്ട്രാറ്റജി അനലിറ്റിക്സ് ക്യു 1 2020 ൽ ലോകത്തെ ഒന്നാം നമ്പർ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണായി ഈ ഉപകരണം പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ പ്രമോഷണൽ ഓഫർ അവതരിപ്പിച്ചതെന്ന് സാംസങ് പറയുന്നു. സാംസങ് ഇന്ത്യ ഇ-സ്റ്റോറിൽ 1,999 രൂപയിൽ തുടങ്ങുന്ന ഇഎംഐ ഓപ്ഷനും എക്സ്ചേഞ്ച് ഓപ്ഷനും പട്ടികപ്പെടുത്തിയിരിക്കുന്നു. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് വൈറ്റ്, ഹേസ് ക്രഷ് സിൽവർ, പ്രിസം ക്രഷ് ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്‌സി എ 51 വാഗ്ദാനം ചെയ്യുന്നത്.

സാംസങ് ഗാലക്‌സി എ 51: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 51: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) സാംസങ് ഗാലക്‌സി എ 51 ൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ 20: 9 വീക്ഷണാനുപാതവും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ഒക്ടാ കോർ എക്‌സിനോസ് 9611 SoC ആണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റി കൂടുതൽ വിപുലീകരിക്കാൻ കഴിയും.

സാംസങ് ഗാലക്‌സി എ 51: ക്യാമറ

സാംസങ് ഗാലക്‌സി എ 51: ക്യാമറ

ക്യാമറകളെ സംബന്ധിച്ചിടത്തോളം, 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്സൽ മാക്രോ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഗാലക്‌സി എ 51 ൽ വരുന്നു. സെൽഫികൾ പകർത്തുന്നതിനായി സ്മാർട്ട്‌ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയും വരുന്നു. മൂന്ന് മണിക്കൂർ ടോക്ക് ടൈം ബാറ്ററി ലൈഫ്, 3 മണിക്കൂർ വീഡിയോ കണ്ടന്റ് പ്ലേയ്‌ബാക്ക്, 10 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് എന്നിവ 10 മിനിറ്റ് ചാർജിംഗിലൂടെ ലഭ്യമാക്കാൻ ഗാലക്സി എ51ന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 4,000 എംഎഎച്ച് ബാറ്ററി

ഇതിനായി 4,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്. സാംസങ് ഗാലക്സി എ51ന്റെ ഓപ്പറേറ്റിങ് സിസ്റ്റം പരിശോധിക്കുമ്പോൾ യുഐ 2.0 കൂടി ചേർന്ന ആൻഡ്രോയിഡ് 10ലാണ് ഫോൺ പ്രവർത്തിക്കുന്നത്. കണക്റ്റിവിറ്റി പരിശോധിച്ചാൽ സ്മാർട്ട്ഫോൺ ഡ്യുവൽ 4 ജി VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5, GPS + GLONASS, USB Type-C, NFC എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.

Best Mobiles in India

English summary
Samsung Galaxy A51 got a price cut in India. The 6 GB RAM option now listed at its original price point, which saw an increase in April due to the GST rate hike from 12 per cent to 18 per cent. In addition the 8 GB RAM option is also listed with a price reduction of Rs. 2,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X