സാംസങ് ഗാലക്സി എ 52 5 ജിയുടെ ബാറ്ററി സവിശേഷതകൾ വെളിപ്പെടുത്തി: വിശദാംശങ്ങൾ
സാംസങ് ഗാലക്സി എ 52 5 ജി സ്മാർട്ഫോൺ ഒരുപാട് നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം വിപണിയിൽ എത്തുന്നു. ഇതുമായി ബന്ധപ്പെട്ട കൃത്യമായ ലോഞ്ച് തീയതിയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഈ ഹാൻഡ്‌സെറ്റ് മറ്റൊരു റെഗുലേറ്ററി സർട്ടിഫിക്കേഷനും കൂടി ഇതിനോടകം നേടി കഴിഞ്ഞു. കൂടാതെ സാംസങ് ഗാലക്സി എ 52 5 ജിക്ക് യുഎസ് റെഗുലേറ്ററി സർട്ടിഫിക്കേഷൻ ഡാറ്റാബേസ് എഫ്‌സിസിയും ലഭിച്ചു. എന്തയാലും, ഈ ഹാൻഡ്സെറ്റിൻറെ ലോഞ്ച് ഇനിയും വൈകുന്നതായി തോന്നുന്നില്ല. എസ്എംസി-എ 526 ബി, എ 526 ഡിഎസ് എന്നീ രണ്ട് മോഡലുകൾ എഫ്‌സിസി ലാബ് പരീക്ഷിച്ചു. ഈ രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസമെന്ന് പറയുന്നത്- ബി സഫിക്‌സ് വരുന്ന മോഡൽ സിംഗിൾ സിം വേരിയന്റാണ്, അതേസമയം ഡിഎസ് വരുന്ന മോഡൽ ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്നു. ഇതുകൂടാതെ, ആരോപിക്കപ്പെടുന്ന സാംസങ് ഗാലക്സി എ 52 5 ജി യുടെ രണ്ട് വേരിയന്റുകൾക്കും സമാനമാണ്.

സാംസങ് ഗാലക്സി എ 52 5 ജി എഫ്‌സിസി വിശദാംശങ്ങൾ
4500 എംഎഎച്ച് ബാറ്ററിയുമായി ഈ സ്മാർട്ട്‌ഫോൺ വിപണിയിൽ എത്തുമെന്ന് സാംസങ് ഗാലക്സി എ 52 5 ജി യുടെ എഫ്‌സിസി സർട്ടിഫിക്കേഷൻ ഡാറ്റാബേസ് വെളിപ്പെടുത്തി. സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ ഉപയോഗിച്ച അതേ ഇബി-ബിജി 781 എബി പവർ സെൽ ഇതിൽ വരുമെന്ന് റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു. കൂടാതെ, സാധാരണ 15W ഫാസ്റ്റ് ചാർജറായ EP-TA200 ചാർജറുമായി ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ എത്തിച്ചേരാമെന്നും ഇത് കുറിക്കുന്നു. വരാനിരിക്കുന്ന സാംസങ് സ്മാർട്ട്‌ഫോണുമായി ബന്ധപ്പെട്ട ഈ വിശദാംശങ്ങൾ ഈ ഹാൻഡ്‌സെറ്റിൻറെ 3 സി സർട്ടിഫിക്കേഷൻ ലിസ്റ്റിംഗിൽ കണ്ടതിനനുസൃതമാണ്.

സാംസങ് ഗാലക്സി എ 52: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ചോർന്ന റെൻഡറുകളിൽ നിന്നും അറിയുവാൻ സാധിക്കുന്നത് സാംസങ് ഗാലക്സി എ 52 5 ജിയുടെ മുഴുവൻ രൂപകൽപ്പനയുമാണ്. ഇതിനുപുറമെ, 5 ജി കണക്റ്റിവിറ്റിക്കായി ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി ഈ സ്മാർട്ഫോൺ എത്താമെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. കൂടാതെ, ഈ ഹാൻഡ്‌സെറ്റിന് ബ്ലൂടൂത്ത്, വൈ-ഫൈ സർട്ടിഫിക്കേഷനുകളും ലഭിച്ചു.

സാംസങ് ഗാലക്സി എ 52 5 ജി യുടെ ടെന ലിസ്റ്റിംഗ് പരിശോധിച്ചാൽ ഏതാനും സവിശേഷതകൾ നിങ്ങൾക്ക് അറിയുവാൻ സാധിക്കും. 6.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ പുതിയ സ്മാർട്ട്‌ഫോണിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഈ സാംസങ് സ്മാർട്ട്‌ഫോണിൻറെ ക്യാമറ സവിശേഷതകളെക്കുറിച്ച് ഒരു വ്യക്തതയും ലഭ്യമല്ല. സ്നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 4 ജി വേരിയന്റിലും ഈ സ്മാർട്ട്‌ഫോൺ വിപണിയിൽ എത്തുമെന്നും പറയുന്നുണ്ട്.

സാംസങ് ഗാലക്സി എ 52 5 ജി: പ്രതീക്ഷിക്കുന്ന വില
നിലവിലുള്ള റിപ്പോർട്ടുകൾ പ്രകാരം, 6 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന ഇതിൻറെ ബേസിക് സാംസങ് ഗാലക്സി എ 52 5 ജി വേരിയന്റ് 460 ഡോളർ (ഏകദേശം 40,500 രൂപ) വില ആരംഭിക്കുമെന്ന് അഭ്യൂഹമുണ്ട്. കൂടാതെ, 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മറ്റൊരു വേരിയൻറ് 510 ഡോളർ (ഏകദേശം 45,000 രൂപ) വിലയും വരുന്നു. ഈ സ്മാർട്ട്‌ഫോണിൻറെ 4 ജി വേരിയന്റിന് 5 ജി കൗണ്ടർപാർട്ടിനേക്കാൾ താരതമ്യേന വിലകുറഞ്ഞതായിരിക്കുമെന്ന കാര്യം വ്യക്തമാണ്.


Click it and Unblock the Notifications