Home
Mobile

സാംസങ് ഗാലക്‌സി എ 52, സാംസങ് ഗാലക്‌സി എ 72 മാർച്ച് 17 ന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

സാംസങ് ഗാലക്‌സി എ 52, സാംസങ് ഗാലക്‌സി എ 72 എന്നിവ മാർച്ച് 17 ന് വിപണിയിലെത്തുമെന്ന് പറയുന്നു. ഈ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും വില ഇപ്പോൾ ചോർന്നതായി കാണിക്കുന്നു. 26,499 രൂപയ്ക്ക് ഗാലക്‌സി എ 52 രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും അവതരിപ്പിക്കും. 34,999 രൂപയ്ക്ക് ഗാലക്‌സി എ 72 അവതരിപ്പിക്കും. ഈ രണ്ട് സ്മാർട്ട്ഫോണുകളും യഥാക്രമം ഗാലക്‌സി എ 51, ഗാലക്‌സി എ 71 എന്നിവയുടെ പിൻഗാമികളായിരിക്കും, കൂടാതെ വരാനിരിക്കുന്ന ഈ ഹാൻഡ്സെറ്റുകൾക്കായി നിരവധി ലീക്കുകൾ ഉണ്ടായിട്ടുണ്ട്. ലീക്കുകൾ ഈ ഹാൻഡ്സെറ്റുകളുടെ സവിശേഷതകളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകുന്നു.

സാംസങ് ഗാലക്‌സി എ 52, സാംസങ് ഗാലക്‌സി എ 72: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

സാംസങ് ഗാലക്‌സി എ 52, സാംസങ് ഗാലക്‌സി എ 72: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

മൈസ്മാർട്ട് പ്രൈസിൻറെ റിപ്പോർട്ട് അനുസരിച്ച്, ഗാലക്‌സി എ 52ൻറെ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 26,499 രൂപയാണ് വില വരുന്നത്. 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയുമാണ് വില. ഗാലക്‌സി എ 72ൻറെ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 34,999 രൂപയും, 8 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 37,999 രൂപയുമാണ് വില വരുന്നത്. ഈ വില വിവരങ്ങൾ ലഭ്യമായ റിപ്പോർട്ടുകളിൽ നിന്നുമുള്ളവയാണ്. മാർച്ച് 17 ന് നടക്കുവാൻ പോകുന്ന കമ്പനിയുടെ ഗാലക്‌സി അൺപാക്കറ്റ് ഇവന്റിൽ ഈ രണ്ട് സ്മാർട്ട്ഫോണുകളും അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ഈ ഹാൻഡ്സെറ്റുകളുടെ വില സാംസങ് ഇതുവരെ സ്ഥിതികരിച്ചിട്ടില്ല, മാത്രവുമല്ല ഇവന്റിൽ ലോഞ്ച് ചെയ്യുമോ എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യൻ വിപണിയിൽ ഗാലക്‌സി എ 52യുടെ 5 ജി മോഡൽ കമ്പനി ഒഴിവാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സാംസങ് ഗാലക്‌സി എ 52 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 52 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 52 5 ജി അടുത്തിടെ യൂട്യൂബിലെ അൺബോക്‌സിംഗ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഹാൻഡ്‌സെറ്റിൻറെ രൂപകൽപ്പനയും സവിശേഷതകളും കാണിക്കുന്നു. ഗാലക്‌സി എ 52 ന് 120 ഹെർട്സ് രേഫെഷ് റേറ്റും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും വരുന്ന സൂപ്പർ അമോലെഡ് ഡിസ്പ്ലേയായിരിക്കും ലഭിക്കുന്നത്. സ്നാപ്ഡ്രാഗൺ 750 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഇത് പ്രവർത്തിക്കുന്നത്.

സാംസങ് ഗാലക്‌സി എ 72

4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളതെന്ന് യൂട്യൂബർ പറഞ്ഞു. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കാം. 32 മെഗാപിക്സൽ സെൽഫി ഷൂട്ടറുമായി വരുന്ന ഗാലക്‌സി എ 52 5 ജിക്ക് മുന്നിൽ സെൻട്രൽ ഹോൾ-പഞ്ച് കട്ട്‌ഔട്ട് ലഭിക്കും.

സാംസങ് ഗാലക്‌സി എ 72: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 72: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 72 ൽ വരുന്ന 6.7 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭിച്ചേക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, ടെലിഫോട്ടോ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഗാലക്‌സി എ 72ൽ വരുന്നതെന്ന് പറയുന്നു. മുൻവശത്ത്, 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ വന്നേക്കും. ഗാലക്‌സി എ 72 ൽ 5,000 എംഎഎച്ച് ബാറ്ററിയും 22.5W ഫാസ്റ്റ് ചാർജിംഗും ഉണ്ട്.

Best Mobiles in India

English summary
The Galaxy A52 and Galaxy A72 are expected to be released in two RAM and storage configurations, with the Galaxy A52 beginning at Rs. 26,499 and the Galaxy A72 starting at Rs. 34,999, respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X