Home
Mobile

സാംസങ് ഗാലക്‌സി എ 52 സ്മാർട്ട്‌ഫോൺ മാർച്ചിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

2021ൽ ഏറ്റവും പ്രതീക്ഷിച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്‌സി എ 52 (Samsung Galaxy A52). ഗാലക്‌സി എ 51 ൻറെ പിൻഗാമിയായി വരുന്ന ഈ സ്മാർട്ട്ഫോണിൽ 5 ജി സപ്പോർട്ട് ഉണ്ടായിരിക്കും. സാംസങ് ഗാലക്‌സി എ 52 ഒരു അപ്പർ-മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായിരിക്കുമെന്ന് പറയുന്നു. ഇത് വൺപ്ലസ് നോർഡ്, പുതിയതായി വിപണിയിൽ പുറത്തിറക്കിയ റിയൽ‌മി എക്‌സ് 7 എന്നിവയുമായി വിപണിയിൽ മത്സരിക്കും.

സാംസങ് ഗാലക്‌സി എ 52 ലോഞ്ച്

സാംസങ് ഗാലക്‌സി എ 52 ലോഞ്ച്

ഇപ്പോൾ, ഈ ഹാൻഡ്‌സെറ്റിൻറെ കൃത്യമായ ലോഞ്ച് തീയതിയെക്കുറിച്ച് റിപ്പോർട്ടുകളൊന്നും ലഭ്യമല്ല. എന്നാൽ, മിക്കവാറും എല്ലാ ടിപ്‌സ്റ്ററുകളും ചോർച്ചകളും സാംസങ് ഗാലക്‌സി എ 52 മാർച്ചിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. ഈ സ്മാർട്ട്‌ഫോണിൻറെ 5 ജി, 4 ജി വേരിയന്റുകൾ അടുത്ത മാസം അവതരിപ്പിക്കും.

സാംസങ് ഗാലക്‌സി എ 52: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 52: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ലിസ്റ്റിംഗുകളും ലീക്കുകളും നോക്കുമ്പോൾ ഈ സാംസങ് ഗാലക്‌സി എ 2 നെക്കുറിച്ച് ഏതാനും കുറച്ച് കാര്യങ്ങൾ അറിയുവാൻ സാധിക്കും. 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുടെ മധ്യഭാഗത്ത് പഞ്ച്-ഹോൾ കട്ട്ഔട്ട് ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുമായി ജോഡിയാക്കിയ സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസർ ഈ സാംസങ് സ്മാർട്ഫോണിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു.

സാംസങ് ഗാലക്‌സി എ 52: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 52: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 52ൽ ഒരു 64 എംപി പ്രൈമറി ഷൂട്ടർ വരുന്ന ക്വാഡ് ക്യാമറ സെറ്റപ്പ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അൾട്രാ വൈഡ് സെൻസർ, മാക്രോ ഷൂട്ടർ, ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് സെൻസറുകൾ. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എ 52 ലെ പ്രധാന സവിശേഷത. വൺ യുഐ 3.0 ലഭിക്കുന്ന ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സാംസങ് ഗാലക്‌സി എ 52: പ്രതീക്ഷിക്കുന്ന വില

സാംസങ് ഗാലക്‌സി എ 52: പ്രതീക്ഷിക്കുന്ന വില

സാംസങ് ഗാലക്‌സി എ 52 ഹാൻഡ്‌സെറ്റിൻറെ വില വിശദാംശങ്ങൾ ഇപ്പോഴും കൃത്യമായി ലഭിച്ചിട്ടില്ല. മുമ്പത്തെ റിപ്പോർട്ടുകൾ അനുസരിച്ച്, ഈ ഹാൻഡ്‌സെറ്റിന് ഏകദേശം 40,000 രൂപയോളം വിലവരും. ഈ ഹാൻഡ്‌സെറ്റിൻറെ 6 ജിബി റാം + 128 ജിബി സ്റ്റോറേജിനും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലുകൾക്കും യഥാക്രമം 459 യൂറോ (40,000 രൂപ), യൂറോ 509 (45,100) വില വരുമെന്ന് ഗാലക്‌സി ക്ലബിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ പറയുന്നു.

സാംസങ് ഗാലക്‌സി എ 52

128 ജിബി സ്റ്റോറേജിനും 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾക്കുമായി ഈ ഹാൻഡ്‌സെറ്റിൻറെ 4 ജി മോഡലിന് യൂറോ 369 (ഏകദേശം 32,000 രൂപ), യൂറോ 429 (ഏകദേശം 38,000 രൂപ) എന്നിങ്ങനെ വില വരുന്നു. ഈ വിലയിൽ ഭാവിയിൽ ചിലപ്പോൾ വ്യത്യാസമുണ്ടായേക്കാം. ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം മാത്രമേ യഥാർത്ഥ വില എത്രയാണെന്ന കാര്യം സ്ഥിരീകരിക്കുകയുള്ളൂ.

Best Mobiles in India

English summary
The Samsung Galaxy A52 is one of the most anticipated smartphones of 2021. The successor to the Galaxy A51 will have 5G support. Samsung says the Galaxy A52 will be an upper-mid-range smartphone. It will compete with the OnePlus Nord and the newly launched Realme X7.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X