സാംസങ് ഗാലക്‌സി എ52എസ് 5 ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കും

|

സാംസങ് ഇന്ത്യയിൽ മറ്റൊരു 5 ജി സ്മാർട്ട്ഫോണായി ഗാലക്‌സി എ52എസ് 5 ജി അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒന്നിലധികം ചോർച്ചകൾ സൂചിപ്പിച്ചത് കഴിഞ്ഞ മാസം യൂറോപ്പിൽ അവതരിപ്പിച്ച ഉടൻ തന്നെ ഈ സ്മാർട്ഫോൺ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ്. ഇപ്പോൾ, ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഏതാനും കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. കമ്പനി ഔദ്യോഗികമായി ഇന്ത്യയിൽ പുതിയ ഗാലക്‌സി എ52എസ് സ്മാർട്ഫോൺ വരുന്നതായി സൂചിപ്പിച്ചു, അത് വളരെ വേഗം എത്തുമെന്നുള്ള ഒരു സൂചന നൽകുകയും ചെയ്യ്തു. എന്നാൽ, ഔദ്യോഗികമായി എപ്പോൾ അവതരിപ്പിക്കുമെന്നുള്ള കാര്യം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

 

സാംസങ് ഗാലക്‌സി എ52എസ് 5 ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കും

സാംസങ് ട്വിറ്ററിൽ ഒരു ടീസർ വീഡിയോ പുറത്തിറക്കി അത് ഇന്ത്യയിൽ ഈ സമാർട്ഫോൺ അവതരിപ്പിക്കുമെന്നുള്ള കാര്യം സ്ഥിരീകരിച്ചു. ഈ പോസ്റ്റിൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും പരാമർശിക്കുന്നില്ല, എന്നാൽ ഫോണിനെ "ആകർഷണീയമായ സാങ്കേതികവിദ്യ" ലേക്ക് എല്ലാവർക്കും ആക്സസ് നൽകുന്നതും പ്രത്യേകിച്ചും സ്രഷ്‌ടാക്കൾക്കായി ഉദ്ദേശിക്കുന്നതുമാണ് എന്ന് വിശദമാക്കുന്നു. ഈ ടീസർ അടുത്തിടെ ചോർന്നതിന് ശേഷം വിലയെ കുറിച്ചും ലോഞ്ച് വിശദാംശങ്ങളുടെയും ഏതാനും കാര്യങ്ങൾ വ്യക്തമാക്കി. ടിപ്സ്റ്റർ അഭിഷേക് യാദവിൻറെ അഭിപ്രായത്തിൽ, ഈ സ്മാർട്ട്ഫോൺ സെപ്റ്റംബർ 3 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാംസങ് ഗാലക്‌സി എ52എസ് 5 ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കും
 

രണ്ട് റാം/സ്റ്റോറേജ് ഓപ്ഷനുകൾ ലഭിക്കുന്ന ഒരു അപ്പർ മിഡ് റേഞ്ച് സ്മാർട്ട്ഫോണായിരിക്കും ഇത് എന്നാണ് വിലയെക്കുറിച്ചുള്ള വിശദാംശങ്ങൾ സൂചിപ്പിക്കുന്നത്. 6 ജിബി/128 ജിബി വേരിയന്റിന് 35,999 രൂപയും 8 ജിബി/128 ജിബിക്ക് 37,499 രൂപയുമായിരിക്കും നൽകിയേക്കാവുന്ന വില. ഇതോടെ, ഗാലക്‌സി എ52എസ് 5 ജി റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ 5 ജി, ഷവോമി എംഐ 11 എക്‌സ് പ്രോ, ഓപ്പോ റെനോ 6 പ്രോ തുടങ്ങിയ സ്മാർട്ഫോണുകളുമായി വിപണിയിൽ മത്സരിക്കും. ഈ സ്മാർട്ട്ഫോൺ ഡിസൈനിൻറെ കാര്യത്തിൽ ഗാലക്‌സി എ52 മായി സാമ്യം പുലർത്തുന്നു. ഗാലക്‌സി എ52എസിന് 6.5-ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയും 800 നിറ്റിസ്‌ ബറൈറ്നെസുമുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി ചിപ്പാണ് ഇതിന് കരുത്ത് പകരുന്നത്, ഇത് റിയൽമി ജിടി മാസ്റ്റർ എഡിഷനിലും കാണാം. ഗാലക്‌സി എ52 5ജിയിൽ സ്നാപ്ഡ്രാഗൺ 750 പ്രോസസർ വരുന്നു.

സാംസങ് ഗാലക്‌സി എ52എസ് 5 ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കും

ഒഐഎസ് ഉള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറ, 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 5 മെഗാപിക്സൽ മാക്രോ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ക്യാമറ സംവിധാനത്തിൽ വരുന്നു. 32 മെഗാപിക്സലിൻറെ മുൻ ക്യാമറയുണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് വരുന്ന 4,500 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാർട്ഫോൺ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ യുഐ 3.1 പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. കൂടാതെ, സാംസങ് ഗാലക്‌സി എ52എസ് 5 ജിയിൽ ഐപി 67 വാട്ടർ റെസിസ്റ്റൻസ്, ഡോൾബി അറ്റ്മോസിനൊപ്പം ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവ ഉൾപ്പെടുന്നു. ഔസം വയലറ്റ്, ഔസം ബ്ലാക്ക്, ഔസം മിന്റ്, ഔസം വൈറ്റ് തുടങ്ങിയ നിറങ്ങളിൽ ഈ സ്മാർട്ഫോൺ ലഭ്യമാണ്.

Best Mobiles in India

English summary
Galaxy A52s 5G is rumored to be Samsung's next 5G phone to be released in India. Several previous leaks hinted that the launch will take place soon after it was announced in Europe last month. We now have an official statement on the subject.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X