ഗാലക്സി എ53 5ജി Vs റെനോ7 പ്രോ 5ജി; മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ വമ്പൻ പോരാട്ടം

|

മാർച്ച് 21നാണ് സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. പ്രീമിയം ഡിസൈനും പവർ പാക്ക് ഫീച്ചറുകളുമായിട്ടാണ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത് വൺപ്ലസ് 9ആർടി, ഓപ്പോ റെനോ7 പ്രോ തുടങ്ങിയ ഡിവൈസുകളുമായിട്ടാണ് സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റുമുട്ടുന്നത്. ഗാലക്സി എ53 5ജി സ്മാർട്ട്ഫോണും ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോണും തമ്മിലുള്ള താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

 

ഡിസ്പ്ലെയും ഡിസൈനും

ഡിസ്പ്ലെയും ഡിസൈനും

സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഒ ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു., 120 Hz റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എ53 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോൺ 90 Hz റിഫ്രഷ് റേറ്റും ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനുമുള്ള 6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് അവതരിപ്പിക്കുന്നത്. സാംസങ് സ്മാർട്ട്ഫോണിന് 159.6 × 74.8 × 8.1mm വലിപ്പവും 189 ഗ്രാം ഭാരവുമുണ്ട്.

ഓപ്പോ കെ10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 14,990 രൂപ മുതൽഓപ്പോ കെ10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 14,990 രൂപ മുതൽ

സാംസങ്

മറുവശത്ത് ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോണിന് 180 ഗ്രാം ഭാരവും 158.2 x 73.2 x 7.5 mm അളവുകളും ഉണ്ട്. സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോണും ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോണും മികച്ച ഡിസൈനുകൾ അവതരിപ്പിക്കുന്നു. സാംസങ് സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോണിൽ കളർ ചേഞ്ചിങ് സാങ്കേതിക വിദ്യയും ലൈറ്റ് വെയ്റ്റ് ഡിസൈനും ഉണ്ട്.

പെർഫോമൻസും ബാറ്ററിയും
 

പെർഫോമൻസും ബാറ്ററിയും

സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് യുഐ 4.1ൽ പ്രവർത്തിക്കുന്നു. ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ഒഎസുമായി ഷിപ്പ് ചെയ്യുന്നു. മീഡിയാടെക്ക് ഡൈമൻസിറ്റി 1200 മാക്സ് 5ജി ചിപ്പ്സെറ്റ് ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നു. സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ എക്സിനോസ് 1280 എസ്ഒസിയുമായി വിപണിയിൽ എത്തുന്നു. ഗാലക്സി എ53 5ജിയിൽ അധിക സ്റ്റോറേജ് വിപുലീകരണത്തിനുള്ള സൌകര്യം ഉണ്ട്. എന്നാൽ ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഈ ഫീച്ചർ ലഭ്യമല്ല.

സാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർസാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർ

ഗാലക്സി

ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോണിൽ എക്സ്പാൻഡബിൾ റാം ഫീച്ചർ ലഭ്യമാണ്. സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു. 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോൺ 4,500 എംഎഎച്ച് ബാറ്ററിയുമായി വരുന്നു. 65 വാട്ട് സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിവേഴ്സ് ചാർജിങ് സപ്പോർട്ടും ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ക്യാമറ ഫീച്ചറുകൾ

ക്യാമറ ഫീച്ചറുകൾ

ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമായാണ് ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. 50 മെഗാ പിക്സൽ പ്രൈമറി ലെൻസ്, 8 മെഗാ പിക്സൽ അൾട്രാ വൈഡ് ഷൂട്ടർ, 2 മെഗാ പിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോണിലെ റിയർ ക്യാമറ ക്ലസ്റ്ററിൽ ഉള്ളത്.

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ആധിപത്യം, ഷവോമിയെ പിന്തള്ളിയത് എ സീരീസിലൂടെട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ആധിപത്യം, ഷവോമിയെ പിന്തള്ളിയത് എ സീരീസിലൂടെ

ക്വാഡ്

മറുവശത്ത്, സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ ഒരു ക്വാഡ് റിയർ ക്യാമറ സജ്ജീകരണം ഓഫർ ചെയ്യുന്നു, അതിൽ 64 മെഗാ പിക്സൽ പ്രൈമറി സെൻസർ, 12 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാ പിക്സൽ ഡെപ്ത് സെൻസർ, 5 മെഗാ പിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. സെൽഫികളും വീഡിയോകളും പകർത്താൻ രണ്ട് സ്മാർട്ട്ഫോണുകളും 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറകൾ പായ്ക്ക് ചെയ്യുന്നു.

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 34,499 രൂപ മുതലാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ ആണ് സാംസങ് ഗാലക്സി എ53 5ജിയുടെ ബേസ് വേരിയന്റ്. ഗാലക്സി എ53 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്‌ഷന് 35,999 രൂപയും വില വരും.

റെഡ്മി 10 vs സാംസങ് ഗാലക്സി എം21 2021 എഡിഷൻ vs റിയൽമി നാർസോ 50എ; ബജറ്റ് വിപണിയിലെ ത്രിമൂർത്തികൾറെഡ്മി 10 vs സാംസങ് ഗാലക്സി എം21 2021 എഡിഷൻ vs റിയൽമി നാർസോ 50എ; ബജറ്റ് വിപണിയിലെ ത്രിമൂർത്തികൾ

റാം

മറുവശത്ത്, ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോൺ ഒറ്റ വേരിയന്റുമായാണ് വിപണിയിൽ എത്തുന്നത്. സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് ഓപ്പോ റെനോ7 പ്രോയ്ക്ക് അൽപ്പം വിലയും കൂടുതൽ ആണ്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനാണ് ഓപ്പോ ഓഫർ ചെയ്യുന്നത്. 39,999 രൂപ വിലയിലാണ് ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ഏക വേരിയന്റ് വിപണിയിൽ എത്തുന്നത്.

റെനോ7 പ്രോ

കൂടാതെ, ഓപ്പോ റെനോ7 പ്രോ 5ജി സ്മാർട്ട്ഫോൺ സ്റ്റാർലൈറ്റ് ബ്ലൂ, സ്റ്റാർലൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വിപണിയിൽ എത്തുന്നു. അതേ സമയം ഗാലക്‌സി എ 53 സ്മാർട്ട്ഫോൺ നിങ്ങൾക്ക് നാല് കളർ ഓപ്‌ഷനുകളിൽ ലഭിക്കും. ഓവ്സം ബ്ലാക്ക്, ഓവ്സം ബ്ലൂ, ഓവ്സം പീച്ച്, ഓവ്സം വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്.

സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്

Best Mobiles in India

English summary
The Galaxy A53 5G comes with premium design and power pack features. The Samsung Galaxy A53 5G will compete with the OnePlus 9RT and Oppo Renault 7 Pro. Read on to know the comparison between the Galaxy A53 5G smartphone and the Oppo Reno7 Pro 5G smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X