ആദ്യം 2000, ഇപ്പോൾ 3500... ആകെ 5500 രൂപ വിലക്കുറവിൽ വാട്ടർ പ്രൂഫുള്ള ഈ സാംസങ് ഫോൺ വാങ്ങാം!
സാംസങ് കഴിഞ്ഞ വർഷം പുറത്തിറക്കിയ 5ജി സ്മാർട്ട്ഫോണുകളിൽ ഒന്ന് വൻ വിലക്കുറവുമായി ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. IP67 വാട്ടർ റെസിസ്റ്റൻ്റ് റേറ്റിങ് ഉള്ള സാംസങ് ഗാലക്സി എ54 5ജി ആണ് രണ്ടാമതും വില കുറച്ച് ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 5500 രൂപ വിലക്കുറവിൽ ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
കഴിഞ്ഞ വർഷം മിഡ് റേഞ്ചിൽ സാംസങ് അവതരിപ്പിച്ച ശ്രദ്ധേയമായ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഗാലക്സി എ54 5ജി (Samsung Galaxy A54 5G). രണ്ട് വേരിയന്റുകളിലാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയത്. അതിൽ 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 38,999 രൂപയായിരുന്നു വില.

ഇത് കൂടാതെ ഗാലക്സി എ54 5ജിയുടെ 8GB റാം +256GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 40,999 രൂപ വിലയിലും എത്തി. എന്നാൽ 2024ലേക്ക് കടക്കും മുമ്പ് സാംസങ് ഈ സ്മാർട്ട്ഫോണുകളുടെ വിലയിൽ 2000 രൂപ കുറവ് വരുത്തി. അതോടെ എ54 5ജിയുടെ ഇരുവേരിയന്റുകളുടെയും വില യഥാക്രമം 36,999 രൂപയായും 38,999 രൂപയായും കുറഞ്ഞു.
ഇപ്പോൾ ഈ സ്മാർട്ട്ഫോണിന് സാംസങ് വീണ്ടും 3500 രൂപയുടെ കൂടി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് ഇപ്പോൾ ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 5500 രൂപ വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. പുതിയ വിലക്കുറവിന് ശേഷം ഗാലക്സി എ54 5ജിയുടെ പ്രാരംഭ വേരിയന്റിന്റെ വില 33,499 രൂപയായി കുറഞ്ഞു.

അതേപോലെ 256 ജിബി വേരിയൻ്റ് ഇപ്പോൾ വെറും 35,499 രൂപയ്ക്ക് ലഭ്യമാണ്. വൈറ്റ്, ലെമൺ, വയലറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എ54 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുക. ഈ ഫോണിന്റെ പുതിയ വിലക്കുറവ് സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കാണാൻ സാധിക്കും.
സാംസങ് ഗാലക്സി A54 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.4 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 1080x2400 പിക്‌സൽ റെസല്യൂഷൻ, സുഗമമായ 120Hz റിഫ്രഷ് റേറ്റ് എന്നിവ ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. സാംസങ്ങിന്റെ തന്നെ എക്‌സിനോസ് 1380 ചിപ്‌സെറ്റ് ആണ് ഈ സാംസങ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്.
ഫോട്ടോഗ്രാഫി പ്രേമികൾക്കായി ഗാലക്സി A54-ൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എ54 5ജിയിൽ ഉള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP പ്രധാന ക്യാമറ, f/2.2 അപ്പേർച്ചറുള്ള 12MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 ഉള്ള 5MP ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്നതാണ് ഇതിന്റെ റിയർ ക്യാമറ യൂണിറ്റ്. സെൽഫിക്കായി 32 എംപി ഫ്രണ്ട് ക്യാമറയുണ്ട്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ യുഐ 5.1 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം പിന്തുണ, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്‌റ്റീരിയോ സ്പീക്കറുകൾ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, ടൈപ്പ്-സി ഓഡിയോ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്, ബ്ലൂടൂത്ത് 5.3, വൈഫൈ 802, ജിപിഎസ് തുടങ്ങിയ ഫീച്ചറുകളെല്ലാം ഇതിലുണ്ട്.
25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഗാലക്സി എ54 5ജിയിൽ സാംസങ് നൽകിയിരിക്കുന്നത്. സാംസങ് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളിൽ ഒന്നാണിത്. ഏറ്റവും പുതിയ സാംസങ് ഫോൺ വേണം എന്നുള്ളവർക്ക് മിഡ്റേഞ്ചിൽ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഗാലക്സി എ35 5ജി പരിഗണിക്കാം. ഇതിന്റെ പ്രാരംഭവേരിയന്റിന് 30,999 രൂപയാണ് വില.


Click it and Unblock the Notifications








