നേട്ടത്തോടെ പുതുവർഷം തുടങ്ങാം, കൊണ്ടാടാം! സാംസങ് ഗാലക്സി എ54 5ജിയുടെ വില കുറഞ്ഞു
പുതുവർഷം ആഘോഷിക്കാൻ ഒരുങ്ങുന്ന ഇന്ത്യക്കാർക്ക് വെടിക്കെട്ട് സമ്മാനവുമായി സാംസങ്. നല്ലൊരു 5ജി ഫോണുമായി അടുത്ത വർഷത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നവരെ ലക്ഷ്യമിട്ട് സാംസങ് തങ്ങളുടെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ ഗാലക്സി എ54 5ജി (Samsung Galaxy A54 5G)യുടെ രണ്ട് വേരിയന്റുകളുടെയും വില കുറച്ചു.
8GB റാം + 128GB ഇന്റേണൽ സ്റ്റോറേജ്, 8GB റാം +256GB ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഗാലക്സി എ54 5ജി വിപണിയിൽ എത്തിയത്. അതിൽ പ്രാരംഭ വേരിയന്റിന് 38,999 രൂപയും 256 ജിബി വേരിയന്റിന് 40,999 രൂപയുമായിരുന്നു വില.

ഇപ്പോൾ സാംസങ് 2000 രൂപയുടെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടെ ഗാലക്സി എ54 5ജിയുടെ ഇരു വേരിയന്റുകളുടെയും വില യഥാക്രമം 36,999 രൂപയായും 38,999 രൂപയായും കുറഞ്ഞു. വൈറ്റ്, ലെമൺ, വയലറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ സാംസങ് 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുക.
നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന വിലക്കുറവിന് പുറമേ ആകർഷകമായ ബാങ്ക് ഓഫറും ഈ സാംസങ് ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് 2,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് കമ്പനി നൽകുന്നു. അതിനാൽ ഈ ഫോണുകൾ 34,999 രൂപയ്ക്കും 36,999 രൂപയ്ക്കും വാങ്ങാൻ സാധിക്കും.

ഈ വർഷം മാർച്ചിൽ ആണ് സാംസങ് ഈ മിഡ് റേഞ്ച് 5ജി സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്തത്. സാംസങ് ബ്രാൻഡിനെ ഇഷ്ടപ്പെടുന്നവർക്ക് മിഡറേഞ്ചിൽ തിരഞ്ഞെടുക്കാവുന്ന നല്ലൊരു ഓപ്ഷനായാണ് ഗാലക്സി എ54 5ജി വിലയിരുത്തപ്പെട്ടത്. ഈ ഓഫർ ഉപയോഗിക്കണോ എന്ന് തീരുമാനിക്കും മുമ്പ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾകൂടി പരിചയപ്പെടാം.
സാംസങ് ഗാലക്സി A54 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.4 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. 1080x2400 പിക്‌സൽ റെസല്യൂഷനും സുഗമമായ 120Hz റിഫ്രഷ് റേറ്റും സാംസങ് വാഗ്ദാനം ചെയ്തിരിക്കുന്നു. 5G പിന്തുണയിൽ എത്തുന്ന ഈ സാംസങ് സ്മാർട്ട്‌ഫോണിന്റെ കരുത്ത് സാംസങ്ങിന്റെ തന്നെ എക്‌സിനോസ് 1380 ചിപ്‌സെറ്റ് ആണ്.
8 ജിബി റാമും 128GB, 256GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ ബജറ്റിനനുസരിച്ച് സ്റ്റോറേജ് വേരിയന്റ് തെരഞ്ഞെടുക്കാം. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ യുഐ 5.1 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ഫോട്ടോഗ്രാഫി പ്രേമികൾക്കായി ഗാലക്സി A54-ൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണണാണ് ഉള്ളത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP പ്രധാന ക്യാമറ, f/2.2 അപ്പേർച്ചറുള്ള 12MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 ഉള്ള 5MP ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കായി 32 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.
ഡ്യുവൽ സിം പിന്തുണ, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്‌റ്റീരിയോ സ്പീക്കറുകൾ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, ഐപി67 റേറ്റിങ്, ടൈപ്പ്-സി ഓഡിയോ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്, ബ്ലൂടൂത്ത് 5.3, വൈ ഫൈ 802, ജിപിഎസ്, എൻഎഫ്‌സി തുടങ്ങിയ ഫീച്ചറുകളെല്ലാം ഇതിലുണ്ട്.
25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000 mAh ബാറ്ററിയും സാംസങ് ഗാലക്സി എ54 5ജിയിൽ ഉണ്ട്. മികച്ച ഫീച്ചറുകൾക്കൊപ്പം മാന്യമായ ഡിസൈനും ഈ ഫോണിന് സാംസങ് നൽകിയിരിക്കുന്നു. വർഷങ്ങളായി സാംസങ് ഫോണുകളോട് പ്രത്യേക താൽപര്യം പുലർത്തുന്ന ആളുകൾക്ക് തങ്ങളുടെ 5ജിയിലേക്കുള്ള മാറ്റത്തിനായി ഗാലക്സി എ54 5ജിയെ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








