പ്രീമിയം സെഗ്മെന്റ് പിടിക്കാൻ സാംസങിന്റെ വജ്രായുധങ്ങൾ മാർച്ച് 28നെത്തും
സാംസങിന്റെ ഏറ്റവും പുതിയ ഗാലക്സി എ സീരീസ് സ്മാർട്ട്ഫോണുകളാണ് ഗാലക്സി എ54, ഗാലക്സി എ34 എന്നിവ. മാർച്ച് 16ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഡിവൈസുകൾ 28 മുതൽ വിൽപ്പനയ്ക്കെത്തും. എ സീരീസിൽ 40,000 രൂപയിൽ താഴെ വില വരുന്ന പ്രൈസ് സെഗ്മെന്റിലാണ് ഈ രണ്ട് ഡിവൈസുകളും വരുന്നത്.
പുതിയ ഗാലക്സി എ54 5ജി, എ34 5ജി സ്മാർട്ട്ഫോണുകൾ സാംസങിന്റെ സിഗ്‌നേച്ചർ ഗാലക്‌സി ഡിസൈനും നൈറ്റോഗ്രഫി പോലുള്ള പ്രീമിയം ഫീച്ചറുകളുമായാണ് വിപണിയിലേക്കെത്തുന്നത്. കുറഞ്ഞ വെളിച്ചത്തിൽ കൂടുതൽ ഷാർപ്പായ ഫോട്ടോകളും വീഡിയോകളും പകർത്താൻ നൈറ്റോഗ്രഫി സൌകര്യം സഹായിക്കുന്നു. ഐപി67 റേറ്റിങ്, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, നാല് ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകൾ എന്നിവയെല്ലാം ഡിവൈസുകൾ ഏറെക്കാലം ഈട് നിൽക്കാൻ കാരണമാകുമെന്നാണ് സാംസങ് അവകാശപ്പെടുന്നത്.

സാംസങ് ഗാലക്സി എ54, ഗാലക്സി എ34 വിലയും വേരിയന്റുകളും: സാംസങ് ഗാലക്സി എ54 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 38,999 രൂപയാണ് വില വരുന്നത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റ് 40,999 രൂപയ്ക്കും ലഭ്യമാകും. ഗാലക്‌സി എ34 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി വേരിയന്റിന് 30,999 രൂപ മുതലാണ് വില.
സാംസങ് ഗാലക്സി എ34 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 32,999 രൂപയും നൽകണം. മാർച്ച് 28 മുതലാണ് ഡിവൈസുകളുടെ വിൽപ്പന ആരംഭിക്കുന്നത്. സാംസങിന്റെ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിൽ നിന്നും പാർട്‌ണർ സ്റ്റോറുകളിൽ നിന്നും രണ്ട് സ്മാർട്ട്ഫോണുകളും വാങ്ങാൻ കഴിയും. രണ്ട് ഡിവൈസുകൾക്കും ഇഎംഐ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.
സാംസങ് ഗാലക്സി എ54, ഗാലക്സി എ34 : സാംസങ് ഗാലക്സി എ54 സ്മാർട്ട്ഫോണും സാംസങ് ഗാലക്സി എ34 സ്‌മാർട്ട്‌ഫോണും സെഗ്മെന്റിന് യോജിച്ച ഫീച്ചറുകളുമായാണ് വിപണിയിലേക്ക് വരുന്നത്. കൂട്ടത്തിൽ കൊമ്പനായ Samsung Galaxy A54 സ്മാർട്ട്ഫോൺ 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് sഅമോലെഡ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എ54 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു.
അതേ സമയം Samsung Galaxy A34 സ്മാർട്ട്ഫോൺ ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനുള്ള 6.4 ഇഞ്ച് sഅമോലെഡ് ഡിസ്പ്ലെയും ഫീച്ചർ ചെയ്യുന്നു. റിഫ്രഷ് റേറ്റ് അടക്കമുള്ള മറ്റ് ഡിസ്പ്ലെ ഫീച്ചറുകളും സമാനമാണ്. 5 nm പ്രോസസിൽ നിർമ്മിച്ച എക്‌സിനോസ് 1380 ചിപ്പ്‌സെറ്റാണ് സാംസങ് ഗാലക്സി എ54 സ്മാർട്ട്ഫോണിലുള്ളത്. സാംസങ് ഗാലക്സി എ34 സ്മാർട്ട്ഫോൺ മീഡിയടെക് ഡൈമൻസിറ്റി 1080 ചിപ്പ്സെറ്റും ഫീച്ചർ ചെയ്യുന്നു.
ഗാലക്സി എ54, ഗാലക്സി എ34 സ്മാർട്ട്ഫോണുകൾ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഫീച്ചർ ചെയ്യുന്നു. സാംസങ് ഗാലക്സി എ54 5ജി സ്മാർട്ട്ഫോൺ ഒഐഎസ് സപ്പോർട്ടുള്ള 50 എംപി പ്രൈമറി സെൻസറാണ് പായ്ക്ക് ചെയ്യുന്നത്. 12 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും 5 എംപി മാക്രോ സെൻസറും ഈ റിയർ ക്യാമറ സെറ്റപ്പിലുണ്ട്. 32 എംപി സെൽഫി ക്യാമറയും സാംസങ് ഗാലക്സി എ54 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.
സാംസങ് ഗാലക്സി എ34 സ്മാർട്ട്ഫോണിൽ ഒഐഎസ് സപ്പോർട്ട് ഉള്ള 48 എംപി പ്രൈമറി സെൻസറാണ് ഉള്ളത്. 8 എംപി അൾട്ര വൈഡ് ആംഗിൾ ലെൻസും 5 എംപി മാക്രോ സെൻസറും ഡിവൈസിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി സെൽഫി ക്യാമറയും ഡിവൈസിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് വരുന്ന വൺയുഐ 5.1 -ലാണ് ഡിവൈസുകൾ പ്രവർത്തിക്കുന്നത്. 5000 mAh ബാറ്ററിയും 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്.


Click it and Unblock the Notifications








