ഒടുവിൽ അത് സംഭവിച്ചു! ഇപ്പോൾ ഈ സാംസങ് ഗാലക്സി A സീരീസ് 5G ഫോണിന് 14000 രൂപ ഡിസ്കൗണ്ട് ഉണ്ട്
മികച്ച സ്മാർട്ട്ഫോണുകൾ ഇറങ്ങുമ്പോൾ ഉയർന്ന വില നൽകേണ്ടിവരുമെങ്കിലും അവയുടെ പിൻഗാമിയായി പുതിയ മോഡൽ എത്തുമ്പോൾ ഏത് മികച്ച സ്മാർട്ട്ഫോണിന്റെയും വില കുറയാറുണ്ട്. അത് ഐഫോൺ മുതലുള്ള സ്മാർട്ട്ഫോണുകളിൽ വരെ അങ്ങനെ തന്നെ. അത്തരത്തിൽ പുതിയ മോഡൽ എത്തിയതോടുകൂടി ഇപ്പോൾ സാംസങ്ങിന്റെ ഗാലക്സി എ സീരീസിലെ ഒരു കരുത്തൻ സ്മാർട്ട്ഫോൺ ഇപ്പോൾ ഏതാണ്ട് 14000 രൂപയോളം ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കും. കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സാംസങ് ഗാലക്സി എ55 5ജി (Samsung Galaxy A55 5G) ആണ് ആ സ്മാർട്ട്ഫോൺ.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എ55 5ജിയുടെ 8GB + 128GB അടിസ്ഥാന മോഡലിന് 39,999 രൂപയും 8GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 45,999 രൂപയും ആയിരുന്നു വില. എന്നാൽ ഈ വർഷം മാർച്ചിൽ പുതിയ ഗാലക്സി എ56 5ജി എത്തിയതോടെ മുൻ മോഡലിന്റെ വില കുറഞ്ഞു.

40000 രൂപയോട് അടുത്ത വിലയിൽ ഒരു പുതിയ സാംസങ് ഫോൺ വാങ്ങാൻ ബജറ്റ് ഉള്ളവർക്ക് ഗാലക്സി എ56 5ജി പരിഗണിക്കാം. എന്നാൽ 25000 രൂപ ബജറ്റിലാണ് ഫോൺ അന്വേഷിക്കുന്നത് എങ്കിൽ ഗാലക്സി എ55 5ജിക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ട് പരിഗണിക്കാം. സാംസങ്ങിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എ സീരീസ് സ്മാർട്ട്ഫോണുകളിൽ ഒന്നാണിത്.
ഇപ്പോൾ ഗാലക്സി എ55 5ജിയുടെ അടിസ്ഥാന വേരിയന്റ് 25999 രൂപ വിലയിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് സമയത്തെ വിലയെക്കാൾ 14000 രൂപ വിലക്കുറവിൽ. ഇത് കൂടാതെ ഐസിഐസിഐ ആമസോൺ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ ആമസോൺ പേ ബാലൻസായി 779 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

കൂടാതെ 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും ഗാലക്സി എ55 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. എ55 5ജിയുടെ മറ്റ് രണ്ട് വേരിയന്റുകൾക്ക് യഥാക്രമം 27,999 രൂപയും 30,999 രൂപയുമാണ് ആമസോണിലെ വില. ഈ ഡയറക്ട് ഡിസ്കൗണ്ട് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ആമസോണിൽ ലഭ്യമാണ്.
സാംസങ് ഗാലക്സി A55 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.75GHz ഒക്ടാ കോർ എക്‌സിനോസ് 1480 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6.6 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
മാലി G68 MP5 ജിപിയുവും 8GB /12GB റാം, 128GB / 256GB ഇൻ്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും മൈക്രോ SD കാർഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1ൽ ആണ് പ്രവർത്തനം. നാല് ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഗാലക്സി എ55 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 12MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP67 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-C തുടങ്ങിയവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








