Home
Mobile

ഈ തെരഞ്ഞെടുപ്പ് എട്ടുനിലയിൽ പൊട്ടില്ല! ആരാധകരുടെ മനസ് നിറയ്ക്കുന്ന വിലക്കുറവിൽ ഗാലക്സി 5G ഫോൺ

സാംസങ് തങ്ങളുടെ ഗാലക്സി എ സീരീസിൽ ഇപ്പോൾ വിവിധ സെഗ്മെന്റുകളിലായി എ17 5ജി, എ36 5ജി, എ56 5ജി മോഡലുകൾ വിൽക്കുന്നുണ്ട്. ഇവയെല്ലാം അ‌ടുത്തിടെ പുറത്തിറങ്ങിയ പുതിയ മോഡലുകളാണ്. എന്നാൽ ഇതിൽ ഗാലക്സി എ56 5ജിയുടെ മുൻഗാമിയാണ് ഗാലക്സി എ55 5ജി (Samsung Galaxy A55 5G). കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ ഇത് ഒരു വർഷം പഴക്കമുള്ള മോഡലാണ്, എന്നാൽ മിഡ്റേഞ്ചിൽ എത്തിയതിനാൽ മികച്ച ഫീച്ചറുകൾ സഹിതം അ‌വതരിപ്പിക്കപ്പെട്ട ഈ സ്മാർട്ട്ഫോൺ, കുറഞ്ഞത് നാല് വർഷമെങ്കിലും നല്ല നിലയിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

25000 രൂപയിൽ താഴെ വിലയിൽ മികച്ച ഡ്യൂറബിലിറ്റിയുള്ള ഒരു സ്മാർട്ട്ഫോൺ അ‌ന്വേഷിച്ചാൽ സാംസങ് ഗാലക്സി എ55 5ജിയുടെ പേരാണ് ഉപയോക്താക്കൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക. യഥാർഥത്തിൽ ഇത് 40000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ അ‌വതരിപ്പിക്കപ്പെട്ട ഒരു ഫോണാണ്. പുതിയ മോഡൽ എത്തിയതോടെ വിലക്കുറവ് ലഭിച്ചതിനാലാണ് 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് ഒപ്പം കാണിക്കുന്നത്.

ആരാധകരുടെ മനസ് നിറയ്ക്കുന്ന വിലക്കുറവിൽ ഗാലക്സി 5G ഫോൺ

കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എ55 5ജിയുടെ 8GB + 128GB വേരിയന്റിന് 39,999 രൂപയും 8GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 256GB വേരിയന്റിന് 45,999 രൂപയും ആയിരുന്നു വില. എന്നാൽ പുതിയ മോഡൽ എത്തിയതോടെ വില കുറഞ്ഞു.

ഇപ്പോൾ സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ അ‌ടിസ്ഥാന മോഡൽ 28999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 2500 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ സാംസങ് വെബ്​സൈറ്റിൽ പരമാവധി 26,499 രൂപ വിലയിലാണ് ഈ ഗാലക്സി ഫോൺ വാങ്ങാനാകുക.

ആരാധകരുടെ മനസ് നിറയ്ക്കുന്ന വിലക്കുറവിൽ ഗാലക്സി 5G ഫോൺ

അ‌തേസമയം ആമസോണിൽ ഗാലക്സി എ55 5ജി അ‌ടിസ്ഥാന മോഡൽ വെറും 24999 രൂപ വിലയിൽ വാങ്ങാൻ ലഭ്യമാണ്. കൂടാതെ ഇതിന്റെ 8GB+ 256GB ഓപ്ഷൻ 31999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു, ഇതിന് 2300 രൂപയോളം ഡിസ്കൗണ്ടും ഉണ്ട്. അ‌തിനാൽ 256ജിബി വേരിയന്റ് ഏകദേശം 29,699 രൂപ വിലയിൽ വാങ്ങാനാകും.

ഗാലക്സി എ55 5ജിയുടെ അ‌ടിസ്ഥാന മോഡൽ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുക ആമസോണിൽ ആണ്. എന്നാൽ, 256ജിബി വേരിയന്റ് മികച്ച വിലയിൽ ലഭ്യമാകുക സാംസങ് വെബ്​സൈറ്റിലാണ്. അ‌വിടെ 256ജിബി വേരിയന്റ് 30999 രൂപ പ്രാരംഭ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 2500 രൂപയോളം ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

40000 രൂപയ്ക്കടുത്ത് വിലയിൽ അ‌വതരിപ്പിക്കപ്പെട്ട ഒരു സാംസങ് സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ 25000 രൂപ വിലയിൽ ആമസോണിൽ ലഭ്യമായിരിക്കുന്നത് എന്നത് ഉപയോക്താക്കളുടെ മനം നിറയ്ക്കുന്ന ഒരു ഡീൽ ആണ്. എട്ടുനിലയിൽ പൊട്ടുമെന്ന പേടി ഇല്ലാതെ വൻ വിലക്കുറവിൽ വാങ്ങാനാകുന്ന ഒരു പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ എന്നതും ഈ ഗാലക്സി എ55 ന്റെ പ്രത്യേകതയാണ്.

ആരാധകരുടെ മനസ് നിറയ്ക്കുന്ന വിലക്കുറവിൽ ഗാലക്സി 5G ഫോൺ

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് എത്തുന്നത് എങ്കിലും എ55 5ജിക്ക് നാല് തലമുറകൾ വരെ OS അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഉറപ്പ് നൽകുന്നുണ്ട്. അ‌തിനാൽ സുഖമായി നാലഞ്ച് വർഷം കൊണ്ടുനടക്കാനാകും. ഇതിനൊത്ത ഫീച്ചറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. IP67 റേറ്റിങ്ങും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും മെറ്റൽ ഫ്രെയിമും ഗാലക്സി എ55 5ജിക്ക് ഉണ്ട്.

പ്രധാന ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ

2.75GHz ഒക്ട കോർ എക്‌സിനോസ് 1480 പ്രൊസസർ, AMD Xclipse 530 ജിപിയു, 6.6-ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-O HDR ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, 50MP മെയിൻ ക്യാമറ, 12MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 5MP മാക്രോ സെൻസർ, LED ഫ്ലാഷ്, 32MP ഫ്രണ്ട് ക്യാമറ.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP67 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, 25W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, 161.11×77.4×8.2mm വലിപ്പം, 213 ഗ്രാം ഭാരം എന്നിവ ഇതിനുണ്ട്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy A55 5G is now available for Rs 24,999. When it was launched in India in March last year, the Galaxy A55 5G was priced at Rs 39,999 for the 8GB + 128GB variant, Rs 42,999 for the 8GB + 256GB variant, and Rs 45,999 for the 12GB + 256GB variant. However, the base model is now listed on Amazon for Rs 24,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X