Home
Mobile

സാംസങ് ആരാധകർക്കായി ഒരു സർ​പ്രൈസുണ്ടേയ്...! ഗാലക്സി A56 5G ഇപ്പോൾ 7000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സർ​പ്രൈസ് വാർത്ത ഉണ്ട്. സാംസങ് ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച ഗാലക്സി എ56 5ജി (Samsung Galaxy A56 5G) ഇപ്പോൾ 7000 രൂപയോളം വിലക്കുറവിൽ വാങ്ങാൻ സാധിക്കും എന്നതാണ് ആ സർ​പ്രൈസ് വാർത്ത. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി A56 5ജിയുടെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 41,999 രൂപയും 8GB + 256GB വേരിയന്റിന് 44,999 രൂപയും 12GB+ 256GB വേരിയന്റിന് 47,999 രൂപയുമായിരുന്നു വില.

ഓഫർ വില

ഇപ്പോൾ സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ പ്രത്യേക ഓഫറിന്റെ ഭാഗമായി ഗാലക്സി എ56 5ജി 3000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 38999 രൂപ വിലയിലാണ് അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്കായി 4000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

സാംസങ് ഗാലക്സി A56 5G ആരാധകർക്കായി ഒരു സർ​പ്രൈസുണ്ടേയ്...!

അ‌തിനാൽ ആകെ 7000 രൂപയുടെ ഡിസ്കൗണ്ടിന് ശേഷം 34999 രൂപ പ്രാരംഭ വിലയിൽ ഗാലക്സി എ56 5ജി ഇപ്പോൾ സാംസങ്ങിന്റെ വെബ്​സൈറ്റിൽ നിന്ന് വാങ്ങാൻ സാധിക്കും. ഫ്ലിപ്പ്കാർട്ടിലും ഈ സാംസങ് സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. എന്നാൽ വില സാംസങ് വെബ്​സൈറ്റിലേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

ഫ്ലിപ്പ്കാർട്ട് ഡീൽ

ഫ്ലിപ്പ്കാർട്ടിൽ ഗാലക്സി എ56 5ജി 6000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 35999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 4000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാകുന്ന ചില ഓഫറുകളും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ സാംസങ് വെബ്​സൈറ്റിൽ ലഭ്യമാകുന്നതിനെക്കാൾ വിലക്കുറവിൽ ഗാലക്സി എ56 5ജി വാങ്ങാൻ സാധിക്കും.

സാംസങ് ഗാലക്സി A56 5G ആരാധകർക്കായി ഒരു സർ​പ്രൈസുണ്ടേയ്...!

പ്രധാന ഫീച്ചറുകൾ

2.9GHz ഒക്ട കോർ എക്‌സിനോസ് 1580 4nm പ്രോസസർ ആണ് ഗാലക്സി എ56 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-O HDR ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 1200 nits വരെ HBM (​ഹൈ ബ്രൈറ്റ്‌നസ് മോഡ്), 1900 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഈ ഡിസ്പ്ലേ എത്തുന്നത്.

ഗ്രാഫിക്സിനായി AMD Xclipse 540 ജിപിയു ഇതിലുണ്ട്. കൂടാതെ 8GB / 12GB റാം, 128GB / 256GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും എ56 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7ൽ ആണ് പ്രവർത്തനം. 6 ഒഎസ് അ‌പ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

സാംസങ് ഗാലക്സി എ56 5ജിയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 12MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

സാംസങ് ഗാലക്സി A56 5G ആരാധകർക്കായി ഒരു സർ​പ്രൈസുണ്ടേയ്...!

45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, IP67 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, 4G VoLTE, USB ടൈപ്പ്-സി, NFC, എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 162.2x 77.5 x 7.4mm വലിപ്പവും 198 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

Best Mobiles in India

English summary
The Samsung Galaxy A56 5G is now available at a discount of Rs 7,000. The base variant was priced at Rs 41,999 when it was launched in India. Now, the base model is listed on Samsung's official website at Rs 38,999 after a direct discount of Rs 3,000. In addition, a bank discount of Rs 4,000 is also available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X