Home
Mobile

ഒന്നല്ല, രണ്ടല്ല, മൂന്ന്..! സാംസങ് പുറത്തിറക്കാൻ പോകുന്നത് മൂന്ന് ബജറ്റ് ഫ്രണ്ട്‌ലി ഫോണുകൾ

നിങ്ങൾ കുറഞ്ഞ ബജറ്റിൽ മികച്ച ഒരു 5ജി സ്മാർട്ട് ഫോൺ തിരയുകയാണെങ്കിൽ ഒരു സന്തോഷവാർത്തയുണ്ട്. സാംസങ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ വിപ്ലവം സൃഷ്ടിക്കാൻ പോകുന്നു. ആൻഡ്രോയിഡ് ഫോണുകളിലെ രാജാക്കന്മാരാണ് സാംസങ്. സാംസങ് തങ്ങളുടെ ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണുകളായ സാംസങ് ഗാലക്‌സി എ56 5ജി (Samsung Galaxy A56 5G), സാംസങ് ഗാലക്‌സി എ36 5ജി (Samsung Galaxy A36 5G,), സാംസങ് ഗാലക്സി എ26 (Samsung Galaxy a26) എന്നിവ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. പുതിയ റിപ്പോർട്ട് പ്രകാരം സാംസങ് ഗാലക്‌സി എ 56 5ജി, ഗാലക്‌സി എ 36 5ജി, എ26 എന്നിവ മാർച്ചിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം വരാനിരിക്കുന്നത് വണ്ണം കുറഞ്ഞ സ്ലിം ഡിസൈനിലുള്ള ഫോണായിരിക്കുമെന്നും സൂചനകളുണ്ട്. വരും ആഴ്ചകളിൽ മാത്രമേ കൃത്യമായ റിലീസ് തീയതി അറിയാൻ കഴിയുകയുള്ളു. ഈ നിരയിലെ ഏറ്റവും പ്രീമിയം ഫോണായ സാംസങ് ഗാലക്‌സി എ56ന് 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്.

സാംസങ് പുറത്തിറക്കാൻ പോകുന്നത് മൂന്ന് ബജറ്റ് ഫ്രണ്ട്‌ലി ഫോണുകൾ

12GB വരെ റാമും 256GB ഇന്റേണൽ സ്റ്റോറേജുമാണുള്ളത്. ഈ ഫോണിന് ഗെയിമിങ്ങും നന്നായി കൈകാര്യം ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മികച്ച കാര്യക്ഷമതയ്ക്കും പ്രകടനത്തിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന 4nm പ്രോസസറായ സാംസങ്ങിന്റെ Exynos 1580 ചിപ്‌സെറ്റിലാണ് സാംസങ് ഗാലക്‌സി എ56 പ്രവർത്തിക്കുന്നത്.

പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് 50 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാവൈഡ് ക്യാമറ, അഞ്ച് എംപി മാക്രോ ക്യാമറ, 12 എംപി സെൽഫി ക്യാമറ എന്നിങ്ങനെയായിരിക്കും ക്യാമറ സജ്ജീകരണം. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി കപ്പാസിറ്റിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് 15 ഒഎസിലാണ് സാംസങ് ഗാലക്‌സി എ56 പ്രവർത്തിക്കുന്നത്.

ഇനി സാംസങ് ഗാലക്‌സി എ36ന്റെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.7 ഇഞ്ച് HD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 2340 × 1080 പിക്സൽ റെസലൂഷനുള്ള ഡിസ്പ്ലേ കൊടുത്തിട്ടുണ്ട്. ആൻഡ്രോയിഡ് 15 ഒഎസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 9Gen 2 പ്രോസസറാണ് ഫോണിലുള്ളത്.

ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് കൊടുത്തിരിക്കുന്നത്. സാംസങ് ഗാലക്‌സി എ56ലേതു പോലെതന്നെ എ36ൽ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. 50എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 5എംപി മാക്രോ ക്യാമറ, 12 എംപി സെൽഫി ക്യാമറ എന്നിങ്ങനെയായിരിക്കും ക്യാമറയുടെ സജ്ജീകരണം. 5000 mAh ബാറ്ററി ഇതിൽ പ്രവർത്തിക്കുന്നു.

45W ഫാസ്റ്റ് ചാർജിങ്ങിനെ സാംസങ് ഗാലക്സി എ36 സപ്പോർട്ട് ചെയ്യുന്നുണ്ട്. സാംസങ് ഗാലക്‌സി എ26ൽ 50എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2എംപി മാക്രോ ക്യാമറ, 12 എംപി സെൽഫി ക്യാമറ എന്നിങ്ങനെയായിരിക്കും ക്യാമറയുടെ സജ്ജീകരണം. 5000 mAh ബാറ്ററി ഇതിൽ പ്രവർത്തിക്കുന്നു. 25W ഫാസ്റ്റ് ചാർജിങ്ങിനെ സാംസങ് ഗാലക്സി എ26 സപ്പോർട്ട് ചെയ്യുന്നുണ്ട്.

എന്നാൽ ഈ ഫോണുകളുടെയൊന്നും ഔദ്യോഗിക വില വിവരങ്ങൾ ഇപ്പോഴും കമ്പനി പരസ്യമാക്കിയിട്ടില്ല. എന്നിരുന്നാലും 26,999 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഗാലക്‌സി എ25 ന് സമാനമായി സാംസങ് ഗാലക്‌സി എ26 സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. പ്രീമിയം സവിശേഷതകളും വേഗതയേറിയ പ്രോസസ്സറുകളും കണക്കിലെടുക്കുമ്പോൾ സാംസങ് ഗാലക്‌സി എ36, സാംസങ് ഗാലക്‌സി എ56 എന്നിവയുടെ വില കൂടുതലായിരിക്കാനാണ് സാധ്യത.

Best Mobiles in India

English summary
Samsung is set to launch its latest Galaxy A-series phones, including the Galaxy A56, A36, and A26, in India in early March. Leaked details reveal the A56 will offer a 6.7-inch Full HD+ AMOLED display with a 120Hz refresh rate and be powered by the Exynos 1580 chipset. While official information is limited, these new devices are expected to offer significant upgrades in performance and display quality.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X