കംപ്ലീറ്റ് ഡീറ്റെയിൽസ് പൊക്കിയിട്ടുണ്ട്! വരാൻ പോകുന്ന സാംസങ് ഗാലക്സി A57 5ജി ഫീച്ചറുകൾ പുറത്തായി
സാംസങ്ങിന്റെ ഏറെ ശ്രദ്ധേയമായ സ്മാർട്ട്ഫോൺ സീരീസുകളിലൊന്നാണ് എ സീരീസ്. ഈ A സീരീസിലേക്ക് ഗാലക്സി എ57 5ജി (Samsung Galaxy A57 5G), ഗാലക്സി എ37 (Samsung Galaxy A37 5G) എന്നീ മോഡലുകൾ എത്താൻ പോവുകയാണ്. എന്നാലിപ്പോൾ ഇതിൽ ഗാലക്സി എ57 5ജിയുടെ ഫീച്ചറുകൾ ലോഞ്ചിന് വളരെ മുൻപ് തന്നെ പുറത്തുവന്നിരിക്കുന്നു. SM-A5760 എന്ന മോഡൽ നമ്പറിൽ സാംസങ് ഗാലക്‌സി A57 സ്മാർട്ട്‌ഫോൺ ചൈനയിലെ MIIT സർട്ടിഫിക്കേഷനിൽ കണ്ടെത്തി, ഇതിലെ ലിസ്റ്റിങ് ലോഞ്ചിന് മുമ്പായി ഈ ഫോണിന്റെ പൂർണ്ണ ഫീച്ചറുകൾ വെളിപ്പെടുത്തുന്നു.
സാംസങ് ഗാലക്സി എ56 5ജിയുടെ പിൻഗാമിയായാണ് എ57 5ജി എത്തുക. പുറത്തുവന്ന വിവരങ്ങൾ പ്രകാരം, മുൻ മോഡലിനെ അപേക്ഷിച്ച് അല്പം ചെറിയ സ്‌ക്രീൻ ആണ് ഈ എ57 5ജിയിലുണ്ടാകുക. അതായത് എ56 -ൽ 6.7 ഇഞ്ച് സ്ക്രീനുണ്ട്, പക്ഷേ വരാൻ പോകുന്ന എ57-ൽ 6.6 ഇഞ്ച് സ്ക്രീൻ ആണ് ഉള്ളത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

പ്രോസസറിന്റെ കാര്യത്തിൽ മുൻ മോഡലിൽ നിന്ന് അപ്ഗ്രേഡോടെയാണ് എ57 എത്തുന്നത്. സാംസങ്ങിന്റെ എക്‌സിനോസ് 1680 ചിപ്സെറ്റാണ് എ57 5ജിക്ക് കരുത്ത് പകരുക. ഇത് ഇതിനകം ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ വ്യക്തമായിരുന്നു. ക്യാമറ ഫീച്ചറുകൾ മുൻ മോഡലിന്റേതിന് സമാനമാണ്. ഒരു മെറ്റൽ ഫ്രെയിമും ഒരു ഗ്ലാസ് ബാക്കും എ57 5ജിയിൽ പ്രതീക്ഷിക്കാം.
ഗാലക്സി എ57 5ജിയിൽ പ്രതീക്ഷിക്കുന്ന് ഫീച്ചറുകൾ
ഇപ്പോൾ ചൈനയിൽ നിന്ന് ലീക്കായിരിക്കുന്ന വിവരങ്ങൾ പ്രകാരം സാംസങ് ഗാലക്സി എ57 5ജിയിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് നോക്കാം. 6.6-ഇഞ്ച് (1080 x 2340 പിക്‌സൽസ്) 120Hz റിഫ്രഷ് റേറ്റ് ഉള്ള FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-O HDR ഡിസ്‌പ്ലേ ഇതിൽ ഉണ്ടായേക്കും.
2.9GHz ഒക്ട കോർ എക്‌സിനോസ് 1680 4nm പ്രോസസർ ആണ് എ57 5ജിക്ക് കരുത്ത് പകരുക. AMD Xclipse 550 GPU, 8GB / 12GB റാം, 256GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം ഉണ്ടാകും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 8ൽ ആയിരിക്കും ഈ ഫോണിന്റെ പ്രവർത്തനം.
50MP മെയിൻ ക്യാമറ (OIS,f/1.8 അപ്പേർച്ചർ), 12MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ), 5MP മാക്രോ സെൻസർ (f/2.4 അപ്പേർച്ചർ, LED ഫ്ലാഷ്) എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും ഗാലക്സി എ57 5ജിയിൽ ഉണ്ടാകും.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP67 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, NFC എന്നീ ഫീച്ചറുകളും എ57 5ജിയിൽ പ്രതീക്ഷിക്കാം.
45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയായിരിക്കും ഗാലക്സി എ57 5ജിയിൽ ഉണ്ടാകുക. 161.5x 76.8 x 6.9mm വലിപ്പവും 182 ഗ്രാം ഭാരവും ഈ ഫോണിനുണ്ടാകുമെന്നാണ് റിപ്പോർട്ട്. അധികം വൈകാതെ ഗാലക്സി എ57 5ജി ഇന്ത്യയുൾപ്പെടെയുള്ള വിപണികളിൽ ലോഞ്ച് ചെയ്യും. ഗാലക്സി എ37 5ജിയും ഇതോടൊപ്പം അവതരിപ്പിക്കും.


Click it and Unblock the Notifications








