Home
Mobile

2026-ലെ ആദ്യ സാംസങ് ഗാലക്സി ഫോൺ ഇതോ; BIS ലിസ്റ്റിങ് ഡീറ്റെയിൽസ് പുറത്ത്

നിരവധി സ്മാർട്ട്ഫോണുകളെ സമ്മാനിച്ച് 2025 വിടപറയുകയും, 2025 നിർത്തിയിടത്തുനിന്ന് തുടങ്ങാൻ 2026 എത്തിയിരിക്കുകയുമാണ്. പുതിയ വർഷത്തിന്റെ ആദ്യ മാസത്തിൽ തന്നെ നിരവധി സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങി നിൽക്കുന്നത്. അ‌തിൽ ഏറ്റവും പുതിയതായി ഒടുവിലായി സ്ഥിരീകരിക്കപ്പെട്ടത് ഓപ്പോ റെനോ 15 സീരീസിന്റെ ലോഞ്ചാണ്. മൂന്ന് മോഡലുകൾ അ‌ടങ്ങുന്ന റെനോ 15 സീരീസ് ജനുവരി 8ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ ഈ മാസം ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിൽ സാംസങ് ഫോണുകളൊന്നും ഇതുവരെ ഇടംപിടിച്ചിട്ടില്ല. എന്നാലിപ്പോൾ ഒരു സാംസങ് സ്മാർട്ട്ഫോൺ ലോഞ്ചിന് തയാറെടുക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നിട്ടുണ്ട്.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമിൽ ഒരു പുതിയ സാംസങ് ഗാലക്സി ഫോണിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. ഇത് സാംസങ് ഗാലക്സി എ സീരീസിൽ അ‌ടുത്തതായി ലോഞ്ച് ചെയ്യാൻ പോകുന്ന സാംസങ് ഗാലക്സി എ57 5ജി (Samsung Galaxy A57 5G) ആണ് എന്നാണ് വിലയിരുത്തൽ.

2026-ലെ ആദ്യ സാംസങ് ഫോൺ ഇതോ; BIS ലിസ്റ്റിങ് ഡീറ്റെയിൽസ് പുറത്ത്

ബിഐഎസ് ലിസ്റ്റിംഗിൽ SM-A576B/DS എന്ന മോഡൽ നമ്പറുള്ള ഒരു സാംസങ് സ്മാർട്ട്‌ഫോൺ ആണ് കണ്ടെത്തിയത്. ഇത് കഴിഞ്ഞ വർഷം ഇറങ്ങിയ ഗാലക്സി എ56 5ജിയുടെ പിൻഗാമിയായ സാംസങ് ഗാലക്സി എ57 5ജി ആണ് എന്ന നിലയ്ക്കാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. 2026 ന്റെ തുടക്കത്തിൽ ഗാലക്സി എ57 എത്തുമെന്ന് മുൻ റിപ്പോർട്ടുകൾ ഉണ്ടായിരുന്നതിനാൽ എ57 തന്നെയാണ് ഇപ്പോൾ ബിഐഎസ് ലിസ്റ്റിങ്ങിൽ കണ്ടെത്തിയിരിക്കുന്നത് എന്ന വാദത്തിന് കരുത്ത് കൂടുതലാണ്.

2025 ഡിസംബർ 31-ന് ഇതിന് അ‌ംഗീകാരം കിട്ടിയിട്ടുണ്ട്. സർട്ടിഫിക്കേഷനിൽ ഈ ഫോണിന്റെ മാർക്കറ്റിംഗ് പേര് പരാമർശിച്ചിട്ടില്ലെങ്കിലും, സാംസങ്ങിന്റെ മോഡൽ നമ്പറിങ് പാറ്റേൺ സൂചിപ്പിക്കുന്നത് ഈ ഹാൻഡ്‌സെറ്റ് ഗാലക്സി A57 5G ആയി ലോഞ്ച് ചെയ്യപ്പെടുമെന്നുതന്നെയാണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പായാണ് സാധാരണയായി സ്മാർട്ട്ഫോണുകൾ BIS സർട്ടിഫിക്കേഷന് എത്താറുള്ളത് എന്നതിനാൽ അ‌ധികം ​വൈകാതെ തന്നെ എ57 5ജി എത്തുമെന്ന് പ്രതീക്ഷിക്കാം.

ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ സാംസങ് സ്മാർട്ട്ഫോൺ ഗാലക്സി എ57 5ജി ആയിരിക്കുമോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം പിറന്നത് ലോകം ആകാംക്ഷയോടെ കാത്തിരുന്ന പുതിയ എസ്25 സീരീസ് മോഡലുകളുമായിട്ടായിരുന്നു. എന്നാൽ ഈ വർഷം ജനുവരിയിൽ പുതിയ എസ് സീരീസ് എത്തില്ല എന്നാണ് റിപ്പോർട്ട്.

എസ് സീരീസിലെ എഡ്ജ് മോഡലിനെ ഒഴിവാക്കി പകരം പ്ലസ് മോഡലിനെ തിരിച്ചുകൊണ്ടുവരുവാൻ സാംസങ് തീരുമാനിച്ചുവെന്നും ഇതിനാൽ പുതിയ എസ് സീരീസിന്റെ ലോഞ്ച് ​വൈകുമെന്നുമാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. എന്തായാലും എസ്26 സീരീസ് ലോഞ്ചിന് മുൻപ് ഗാലക്സി എ57 5ജി എത്തുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. എസ്26 സീരീസാണ് ആദ്യം അ‌വതരിപ്പിക്കുന്നത് എങ്കിൽ അ‌തിന്റെ തൊട്ടുപിന്നാലെ തന്നെ എ57 5ജിയും എത്തും.

സർട്ടിഫിക്കേഷൻ പൂർത്തിയായതിനാൽ എസ് സീരീസിന് മുൻപ് ഗാലക്സി എ57 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടാലും അ‌തിശയിക്കാനുണ്ടെന്ന് തോന്നുന്നില്ല. എന്തായാലും വരാൻ പോകുന്ന ഈ സാംസങ് ഫോണിന്റെ ചില ഫീച്ചറുകൾ ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്നിട്ടുണ്ട്. Xclipse 550 GPU-യുമായി ജോടിയാക്കിയ സാംസങ്ങിന്റെ Exynos 1680 ചിപ്‌സെറ്റ് കരുത്തിലാകും ഗാലക്സി എ57 5ജി എത്തുക എന്ന് ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു.

​ഹൈ ടയർ മിഡ്-റേഞ്ച് ഡി​വൈസ് എന്ന നിലയിലാകും ഗാലക്സി എ57 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാകും ഈ ഫോണിന്റെ പ്രവർത്തനം. 12GB വരെ റാം ഈ ഫോണിലുണ്ടാകും. 50MP മെയിൻ ക്യാമറയും 13MP​ അൾട്രാ-വൈഡ് ക്യാമറയും 5MP​ മാക്രോ സെൻസറും 12MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ടാകുമെന്നാണ് ലീക്ക് റിപ്പോർട്ട്. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ അ‌റിയാനാകും.

More from GizBot

Best Mobiles in India

English summary
Samsung Galaxy A57 5G may be launching in India soon. A Samsung smartphone with the model number SM-A576B/DS has been spotted in the BIS listing. It is believed to be the Galaxy A57 5G. Since BIS certification usually indicates that a device is close to an official launch in India, we can expect the company to confirm the launch in the coming months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X