Just In
- 11 hrs ago
റിയൽമി എക്സ് 7, എക്സ് 7 പ്രോ സ്മാർട്ഫോണുകൾ ഇപ്പോൾ ഫ്ളിപ്പ്കാർട്ടിൽ ലഭ്യമാണ്
- 12 hrs ago
ജപ്പാനിലെ അത്ഭുതപ്പെടുത്തുന്ന 60 അടി ഉയരമുള്ള റോബോട്ടിനെ നിങ്ങൾക്ക് പരിചയപ്പെടാം
- 13 hrs ago
മേപ്പിൾ സ്റ്റോറിൽ നിന്നും ഡിസ്കൗണ്ടിൽ നിങ്ങൾക്കും നേടാം ആപ്പിൾ ഐഫോൺ 12 മോഡലുകൾ
- 14 hrs ago
പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി ഷവോമി എംഐ ബാൻഡ് 6 വരുന്നു
Don't Miss
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
മിഡ് റേഞ്ച് ശ്രേണിയില്‍ കരുത്തനായി സാംസംഗ് ഗ്യാലക്സി എ70; റിവ്യൂ
മിഡ്റേഞ്ച് ശ്രേണി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എ സീരീസ് ഫോണുകളെ സാംസംഗ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കൈയ്യിലൊതുങ്ങുന്ന വിലയില്‍ കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച സ്മാര്‍ട്ട്ഫോണ്‍ എന്നതായിരുന്നു സാംസംഗിന്റെ ലക്ഷ്യം. ഇത് മൊബൈല്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
എ സീരീസിലെ മികച്ച സ്മാര്‍ട്ട്ഫോണാണ് ഗ്യാലക്സി എ70. ഇന്ത്യന്‍ വിപണിയില്‍ 28,990 രൂപയ്ക്കാണ് മോഡലിനെ അവതരിപ്പിച്ചത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 675 ചിപ്പ്സെറ്റ് ഉള്‍ക്കൊള്ളിച്ചാണ് മോഡലിന്റെ വരവ്. 6 ജി.ബി/8ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 12 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്. എന്നാല്‍ ശ്രേണിയിലെ മറ്റുള്ള ഫോണുകളോട് വെല്ലുവിളിക്കാന്‍ ഈ മോഡിലു കഴിയുമോ? പരിശോധിക്കുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ...

കിടിലന്‍ ഡ്സ്പ്ലേ
സാംസംഗിന്റെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമായ സൂപ്പര്‍ അമോലെഡ് പാനലാണ് എ50ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 6.7 ഇഞ്ചാണ് ഡിസ്പ്ലേ വലിപ്പം. ഇന്‍ഫിനിറ്റി യു ഡിസ്പ്ലയാണ് ഫോണിലുള്ളത്. കൂട്ടിന് ഭംഗിക്കെന്നോണം വശങ്ങളിലായി ബേസില്സും ഘടിപ്പിച്ചിരിക്കുന്നു. വീഡിയോകള്‍ ആസ്വദിക്കുന്നവര്‍ക്ക് ഏറ്റവും ഉതകുന്ന മോഡലാണിത്.
കിടിലന്‍ റെസലൂഷനുപരിയായി എച്ച്.ഡി പ്ലേബാക്കോടു കൂടിയ വൈഡ് ലൈന്‍ എല്‍1 സര്‍ട്ടിഫൈഡ് സംവിധാനവും ഡിസ്പ്ലേയിലുണ്ട്. ഡിസ്പ്ലേയുടെ സുരക്ഷയ്ക്കെന്നോണം കോര്‍ണിംഗ് ഗൊറില്ല ഗ്ലാസും ഘടിപ്പിച്ചിരിക്കുന്നു. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് മറ്റൊരു പ്രത്യേകത. ഫേസ് ലോക്ക് സംവിധാനവും ഒപ്പമുണ്ട്.

മികച്ച യൂസര്‍ ഇന്റര്‍ഫേസ്
പുത്തന്‍ യു.ഐയിലൂടെ ബിക്സ്ബി റൊട്ടീന്സും ഗ്യാലക്സി എ70ക്ക് ലഭിക്കുന്നുണ്ട്. ഗ്യാലക്സി എസ്10 പ്ലസ് എന്ന മോഡലില്‍ ഈ സംവിധാനം ആദ്യം പുറത്തിറങ്ങിയിരുന്നു. ഇത്തരം സംവിധാനങ്ങള്‍ ഫോണിനെ ശ്രേണിയിലെ മറ്റുള്ള മോഡലുകളില്‍ നിന്നും എ70യെ വ്യത്യസ്തനാക്കുന്നുണ്ട്.

കരുത്തന് ബാറ്ററി
4,500 മില്ലി ആംപയറിന്റെ ബാറ്ററി സംവിധാനമാണ് ഫോണിലുള്ളത്. കരുത്തന് ഡിസ്പ്ലേയ്ക്കും യു.ഐക്കും ഇത്രയും കരുത്തുള്ള ബാറ്ററി ആവശ്യമാണുതാനും. മികച്ച ഗ്രാഫിക്സുള്ള ഗെയിമുകള്‍ കളിയ്ക്കാനും, സോഷ്യല്‍ മീഡിയ സര്‍ഫിംഗിനും, വെബ് ബ്രൗസിംഗിനുമെല്ലാം ബാറ്ററി കരുത്ത് ആവശ്യമാണ്. 25 വാട്ടിന്റെ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.

സാംസംഗ് പേ സപ്പോര്‍ട്ട്
സാംസംഗ് പേയുടെ ഫുള്‍ വേര്‍ഷന്‍ സാംസംഗ് ഗ്യാലക്സി എ70ല്‍ ലഭ്യമാണ്. കാഷ്ലെസ് പേമെന്റുകള്‍ നിരന്തരം നടത്തുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഫീച്ചറാണിത്. ഒരൊറ്റ സൈ്വപ്പിംഗിലൂടെ പേമെന്റ് സാധ്യമാകും. മാത്രമല്ല ഇത്തരം പേമെന്റിലൂടെ റിവാര്‍ഡ് പോയിന്റുകളും ഉപയോക്താക്കള്‍ക്കായി ലഭ്യമാണ്.

കുറവുകള്‍
ഡിസൈന്‍ ഭാഗം നോക്കിയാല്‍ സാംസംഗിന്റെ തന്നെ എ സീരീസില്‍പ്പെട്ട ഗ്യാലക്സി എ50യോടു സമാനമായ ഡിസൈനാണ് എ70ക്കുമുള്ളത്. വളരെ സൂക്ഷ്മതയോടു നോക്കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് വ്യ്ത്യാസം മനസിലാക്കാന്‍ സാധിക്കൂ. പിന് ഭാഗം 3ജി ഗ്ലാസ്റ്റിക് ഡിസൈനോടു കൂടിയതാണ്.
പുന്ഭാഗത്തെ ഗ്ലാസ് പാനലിന്റെ നല്ലൊരു ഭാഗവും പ്ലാസ്റ്റിക് നിര്‍മിതമാണ്. എന്നാല്‍ ഒറ്റനോട്ടത്തിലത് മനസിലാക്കാന്‍ സാധ്യമല്ല. ഫിംഗര്‍പ്രിന്റുകള്‍ ഗ്ലാസ് പാനലില്‍ ദൃശ്യമാകുമെന്നത് പ്രധാന പോരായ്മയാണ്.

മികച്ച ക്യാമറ; എല്ലാ തരത്തിലുമല്ല
ക്യാമറയുടെ ഭാഗം നോക്കിയാല്‍ മികച്ച മോഡല്‍തന്നെയാണ് ഗ്യാലക്സി എ70. 32 മെഗാപിക്സലിന്റെ മെയിന്‍ ക്യാമറയും 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. എന്നിരുന്നാലും വിപണിയിലുള്ള ശ്രേണിയിലെ മറ്റു മോഡലുകളെ അപേക്ഷിച്ച് ക്യാമറ ക്വാളിറ്റി അത്ര മികവുറ്റതല്ല.

ചുരുക്കം
തികച്ചും വാല്യൂ ഫോര്‍ മണി സ്മാര്‍ട്ട്ഫോണാണ് ഗ്യാലക്സി എ70. ശ്രേണിയിലെ കേമന്‍. ചില പോരായ്മകളൊഴിച്ചാല്‍ ഈ വിലയില്‍ ഇത്ര പെര്‍ഫോമന്‍സ് നല്കുന്ന ബ്രാന്‍ഡഡ് സ്മാര്‍ട്ട്ഫോണ്‍ മറ്റൊന്നില്ല എന്ന കാര്യത്തില്‍ സംശയമില്ല.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190