Just In
- 7 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 10 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 16 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 18 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
മധ്യവര്‍ഗവുമായി കൂടുതല്‍ ബന്ധപ്പെടൂ; കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
മിഡ് റേഞ്ച് ശ്രേണിയില്‍ കരുത്തനായി സാംസംഗ് ഗ്യാലക്സി എ70
മിഡ്റേഞ്ച് ശ്രേണി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എ സീരീസ് ഫോണുകളെ സാംസംഗ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കൈയ്യിലൊതുങ്ങുന്ന വിലയില്‍ കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച സ്മാര്‍ട്ട്ഫോണ്‍ എന്നതായിരുന്നു സാംസംഗിന്റെ ലക്ഷ്യം. ഇത് മൊബൈല്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

എ സീരീസിലെ മികച്ച സ്മാര്‍ട്ട്ഫോണാണ് ഗ്യാലക്സി എ70. ഇന്ത്യന്‍ വിപണിയില്‍ 28,990 രൂപയ്ക്കാണ് മോഡലിനെ അവതരിപ്പിച്ചത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 675 ചിപ്പ്സെറ്റ് ഉള്‍ക്കൊള്ളിച്ചാണ് മോഡലിന്റെ വരവ്. 6 ജി.ബി/8ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്. എന്നാല്‍ ശ്രേണിയിലെ മറ്റുള്ള ഫോണുകളോട് വെല്ലുവിളിക്കാന്‍ ഈ മോഡിലു കഴിയുമോ? പരിശോധിക്കുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ...

കിടിലന്‍ ഡ്സ്പ്ലേ
സാംസംഗിന്റെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമായ സൂപ്പര്‍ അമോലെഡ് പാനലാണ് എ50ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 6.7 ഇഞ്ചാണ് ഡിസ്പ്ലേ വലിപ്പം. ഇന്‍ഫിനിറ്റി യു ഡിസ്പ്ലയാണ് ഫോണിലുള്ളത്. കൂട്ടിന് ഭംഗിക്കെന്നോണം വശങ്ങളിലായി ബേസില്സും ഘടിപ്പിച്ചിരിക്കുന്നു. വീഡിയോകള്‍ ആസ്വദിക്കുന്നവര്‍ക്ക് ഏറ്റവും ഉതകുന്ന മോഡലാണിത്.
കിടിലന്‍ റെസലൂഷനുപരിയായി എച്ച്.ഡി പ്ലേബാക്കോടു കൂടിയ വൈഡ് ലൈന്‍ എല്‍1 സര്‍ട്ടിഫൈഡ് സംവിധാനവും ഡിസ്പ്ലേയിലുണ്ട്. ഡിസ്പ്ലേയുടെ സുരക്ഷയ്ക്കെന്നോണം കോര്‍ണിംഗ് ഗൊറില്ല ഗ്ലാസും ഘടിപ്പിച്ചിരിക്കുന്നു. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് മറ്റൊരു പ്രത്യേകത. ഫേസ് ലോക്ക് സംവിധാനവും ഒപ്പമുണ്ട്.

മികച്ച യൂസര്‍ ഇന്റര്‍ഫേസ്
കമ്പനിയുടെ സ്വന്തം വണ്‍ യു.ഐ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂട്ടിന് ആന്‍ഡ്രോയിഡിന്റെ പുത്തന്‍ 9.0 പൈ ഓ.എസുമുണ്ട്. നോക്സ് ഇന്റഗ്രേഷന്‍, വണ്‍ ഹാന്റ് യൂസേജ് മോഡ്, സാംസംഗ് ഹെല്‍ത്ത്, നൈറ്റ് മോഡ് അടക്കമുള്ള പുത്തന്‍ സവിശേഷതകളും യു.ഐ യുടെ ഭാഗമായി ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
പുത്തന്‍ യു.ഐയിലൂടെ ബിക്സ്ബി റൊട്ടീന്സും ഗ്യാലക്സി എ70ക്ക് ലഭിക്കുന്നുണ്ട്. ഗ്യാലക്സി എസ്10 പ്ലസ് എന്ന മോഡലില്‍ ഈ സംവിധാനം ആദ്യം പുറത്തിറങ്ങിയിരുന്നു. ഇത്തരം സംവിധാനങ്ങള്‍ ഫോണിനെ ശ്രേണിയിലെ മറ്റുള്ള മോഡലുകളില്‍ നിന്നും എ70യെ വ്യത്യസ്തനാക്കുന്നുണ്ട്.

കരുത്തന് ബാറ്ററി
4,500 മില്ലി ആംപയറിന്റെ ബാറ്ററി സംവിധാനമാണ് ഫോണിലുള്ളത്. കരുത്തന് ഡിസ്പ്ലേയ്ക്കും യു.ഐക്കും ഇത്രയും കരുത്തുള്ള ബാറ്ററി ആവശ്യമാണുതാനും. മികച്ച ഗ്രാഫിക്സുള്ള ഗെയിമുകള്‍ കളിയ്ക്കാനും, സോഷ്യല്‍ മീഡിയ സര്‍ഫിംഗിനും, വെബ് ബ്രൗസിംഗിനുമെല്ലാം ബാറ്ററി കരുത്ത് ആവശ്യമാണ്. 25 വാട്ടിന്റെ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.

സാംസംഗ് പേ സപ്പോര്‍ട്ട്
സാംസംഗ് പേയുടെ ഫുള്‍ വേര്‍ഷന്‍ സാംസംഗ് ഗ്യാലക്സി എ70ല്‍ ലഭ്യമാണ്. കാഷ്ലെസ് പേമെന്റുകള്‍ നിരന്തരം നടത്തുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഫീച്ചറാണിത്. ഒരൊറ്റ സൈ്വപ്പിംഗിലൂടെ പേമെന്റ് സാധ്യമാകും. മാത്രമല്ല ഇത്തരം പേമെന്റിലൂടെ റിവാര്‍ഡ് പോയിന്റുകളും ഉപയോക്താക്കള്‍ക്കായി ലഭ്യമാണ്.

സ്മഡ്ജ് മാഗ്നെറ്റ്
ഡിസൈന്‍ ഭാഗം നോക്കിയാല്‍ സാംസംഗിന്റെ തന്നെ എ സീരീസില്‍പ്പെട്ട ഗ്യാലക്സി എ50യോടു സമാനമായ ഡിസൈനാണ് എ70ക്കുമുള്ളത്. വളരെ സൂക്ഷ്മതയോടു നോക്കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് വ്യ്ത്യാസം മനസിലാക്കാന്‍ സാധിക്കൂ. പിന് ഭാഗം 3ജി ഗ്ലാസ്റ്റിക് ഡിസൈനോടു കൂടിയതാണ്.
പുന്ഭാഗത്തെ ഗ്ലാസ് പാനലിന്റെ നല്ലൊരു ഭാഗവും പ്ലാസ്റ്റിക് നിര്‍മിതമാണ്. എന്നാല്‍ ഒറ്റനോട്ടത്തിലത് മനസിലാക്കാന്‍ സാധ്യമല്ല. ഫിംഗര്‍പ്രിന്റുകള്‍ ഗ്ലാസ് പാനലില്‍ ദൃശ്യമാകുമെന്നത് പ്രധാന പോരായ്മയാണ്.

മികച്ച ക്യാമറ; എല്ലാ തരത്തിലുമല്ല
ക്യാമറയുടെ ഭാഗം നോക്കിയാല്‍ മികച്ച മോഡല്‍തന്നെയാണ് ഗ്യാലക്സി എ70. 32 മെഗാപിക്സലിന്റെ മെയിന്‍ ക്യാമറയും 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. എന്നിരുന്നാലും വിപണിയിലുള്ള ശ്രേണിയിലെ മറ്റു മോഡലുകളെ അപേക്ഷിച്ച് ക്യാമറ ക്വാളിറ്റി അത്ര മികവുറ്റതല്ല.

ചുരുക്കം
തികച്ചും വാല്യൂ ഫോര്‍ മണി സ്മാര്‍ട്ട്ഫോണാണ് ഗ്യാലക്സി എ70. ശ്രേണിയിലെ കേമന്‍. ചില പോരായ്മകളൊഴിച്ചാല്‍ ഈ വിലയില്‍ ഇത്ര പെര്‍ഫോമന്‍സ് നല്കുന്ന ബ്രാന്‍ഡഡ് സ്മാര്‍ട്ട്ഫോണ്‍ മറ്റൊന്നില്ല എന്ന കാര്യത്തില്‍ സംശയമില്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470