സാംസങ് ഗാലക്‌സി എ 71, ഗാലക്‌സി എ 51 സ്മാർട്ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ നിങ്ങൾക്ക് സ്വന്തമാക്കാം

|

സാംസങ് ഗാലക്‌സി എ 71, ഗാലക്‌സി എ 51 തുടങ്ങിയ സ്മാർട്ഫോണുകൾ ഇപ്പോൾ ഇന്ത്യയിൽ നിന്നും നിങ്ങൾക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കുവാൻ ഒരവസരം കൈവന്നിരിക്കുകയാണ്. സാംസങ് ഇപ്പോൾ ഈ സ്മാർട്ഫോണുകൾക്ക് 2,000 രൂപ വിലയിളവ് നൽകിയിരിക്കുകയാണ്. ഈ ഫോണുകളുടെ പുതിയ വിലകളും മറ്റ് വിശദാംശങ്ങളും സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. 4,500 എംഎഎച്ച് ബാറ്ററി, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 6.7 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ എന്നിവയാണ് സാംസങ് ഗാലക്‌സി എ 71 സ്മാർട്ഫോണിൻറെ പ്രധാനപ്പെട്ട സവിശേഷതകൾ. സാംസങ് ഗാലക്‌സി എ 51ക്ക് 4,000 എംഎഎച്ച് ബാറ്ററിയും ക്വാഡ് റിയർ ക്യാമറ സെറ്റപ്പും, 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയുമുണ്ട്.

സാംസങ് ഗാലക്‌സി എ 71, ഇന്ത്യയിൽ ഗാലക്‌സി എ 51: വിലയും, ലഭ്യതയും
 

സാംസങ് ഗാലക്‌സി എ 71, ഇന്ത്യയിൽ ഗാലക്‌സി എ 51: വിലയും, ലഭ്യതയും

ഇന്ത്യയിലെ സാംസങ് ഗാലക്‌സി എ 71ൻറെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 27,499 രൂപയാണ് വില വരുന്നത്. ഈ വിലയിൽ നിന്ന് 2,000 രൂപ കുറച്ച് 29,499 രൂപയ്ക്ക് നിങ്ങൾക്ക് ഈ ഹാൻഡ്‌സെറ്റ് ഇപ്പോൾ സ്വന്തമാക്കാം. സാംസങ് ഗാലക്‌സി എ 71ൻറെ പുതിയ വില സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റിലും ആമസോണിലും ലഭ്യമാണ്. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് സിൽവർ, ഹേസ് ക്രഷ് സിൽവർ, പ്രിസം ക്രഷ് ബ്ലൂ കളർ വേരിയന്റുകളിൽ ഈ ഫോൺ വിപണിയിൽ വരുന്നു.

സാംസങ് ഗാലക്‌സി എ 71, ഇന്ത്യയിൽ ഗാലക്‌സി എ 51

സാംസങ് ഗാലക്‌സി എ 51ന് ഇപ്പോൾ 2,000 രൂപ വില കുറച്ചിട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റിൻറെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 22,999 രൂപയാണ് വില വരുന്നത്. ഇപ്പോൾ വിലയിളവോടുകൂടി 20,999 രൂപയ്ക്ക് ഈ ഹാൻഡ്‌സെറ്റ് വിപണയിൽ ലഭ്യമാണ്. ഈ ഫോണിൻറെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഇപ്പോൾ 22,499 രൂപയാണ് വില വരുന്നത്. ഈ ഹാൻഡ്സെറ്റുകളുടെ പുതിയ വിലകൾ ഇപ്പോൾ സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റിലും ആമസോണിലും നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് വൈറ്റ്, ഹേസ് ക്രഷ് സിൽവർ, പ്രിസം ക്രഷ് ബ്ലൂ കളർ വേരിയന്റുകളിൽ സാംസങ് ഗാലക്‌സി എ 51 വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്നു.

പോക്കോ എം 2, പോക്കോ സി 3 സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിലകുറവിൽ

സാംസങ് ഗാലക്‌സി എ 71: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 71: സവിശേഷതകൾ

ഡ്യൂവൽ നാനോ സിം വരുന്ന സാംസങ് ഗാലക്‌സി എ 71 വൺ യുഐ 2.0 ടോപ്പിലുള്ള ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.7-ഇഞ്ചുള്ള ഫുൾ എച്ച്ഡി+ (1080x2400 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്സെറ്റിന് നൽകിയിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിൻറെ കരുത്ത്.

സാംസങ് ഗാലക്‌സി എ 71: ക്യാമറ സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എ 71: ക്യാമറ സവിശേഷതകൾ

ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് വരുന്ന സാംസങ് പുതിയ ഗാലക്‌സി എ 71 സ്മാർട്ഫോണിൽ വരുന്നു. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 12-മെഗാപിക്സലുള്ള സെക്കണ്ടറി സെൻസർ, 5 മെഗാപിക്സലുള്ള ഡെപ്ത് സെൻസർ, 5 മെഗാപിക്സലുള്ള മാക്രോ ലെൻസുള്ള സെൻസർ എന്നിവയാണ് ഈ ഹാൻഡ്‌സെറ്റിൻറെ ക്യാമറ സെറ്റപ്പിൽ വരുന്നത്. മുൻഭാഗത്ത് 32 മെഗാപിക്സലുള്ള സെൽഫി ക്യാമറയുമുണ്ട്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ A-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഈ ഹാൻഡ്‌സെറ്റിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. 25W ഫാസ്റ്റ് ചാർജിങ് വരുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ 71ൽ വരുന്നത്.

സാംസങ് ഗാലക്‌സി എ 51: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 51: സവിശേഷതകൾ

6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഡ്യുവൽ നാനോ സിം വരുന്ന സാംസങ് ഗാലക്‌സി എ 51 സവിശേഷതയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന ഒക്ടാകോർ എക്‌സിനോസ് 9611 SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ കഴിയും.

സാംസങ് ഗാലക്‌സി എ 51: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 51: ക്യാമറ സവിശേഷതകൾ

ഫുൾ എച്ച്ഡി + റെസല്യൂഷൻ വരുന്ന ഈ ഹാൻഡ്‌സെറ്റിന് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഗാലക്‌സി എ 51 5 ജി ഫോണിലുള്ളത്. 48 മെഗാപിക്സൽ ഷൂട്ടർ, 12 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 5 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് ഈ ഹാൻഡ്‌സെറ്റിൻറെ പിൻക്യാമറ സെറ്റപ്പ്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വൺ യുഎഇ 2.0 ലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും ഈ സ്മാർട്ട്ഫോണിലുണ്ട്.

Most Read Articles
Best Mobiles in India

English summary
On both phones, Samsung has announced a price cut of Rs. 2,000 and the new prices are reflected on the Samsung India website. The more premium version of the two is the Samsung Galaxy A71, which comes with a 4,500mAh battery, a quad rear camera setup, and a larger 6.7-inch full-HD+ display.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X