Home
Mobile

8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുമായി വരുന്ന സാംസങ് ഗാലക്‌സി എ 72 4 ജിയുടെ സവിശേഷതകളറിയാം

സാംസങ് ഗാലക്‌സി എ 72 ൻറെ 5 ജി വേരിയന്റിൻറെ റെൻഡറുകൾ ഓൺലൈനിൽ ചോർന്നതിനുശേഷം കുറച്ച് കാലമായി ഈ പുതിയ 5 ജി ഹാൻഡ്സെറ്റിനെ കുറിച്ചുള്ള വാർത്തകൾ നമ്മൾ കേൾക്കുന്നു. ഇപ്പോൾ ജർമ്മൻ ബ്ലോഗായ വിൻഫ്യൂച്ചർ സാംസങ് ഗാലക്‌സി എ 72 4 ജി യുടെ 4 ജി (Samsung Galaxy A72 4G) വേരിയന്റിൻറെ ഔദ്യോഗിക റെൻഡറുകൾ ചോർത്തി. അതിൽ നിന്നും അതിനും കാര്യങ്ങൾ ഈ പുതിയ 5 ജി വേരിയന്റിനെ കുറിച്ച് ഒരു ഏകദേശ ചിത്രം നൽകുന്നു. ഈ സ്മാർട്ഫോണിൻറെ സവിശേഷതകളും ഓൺ‌ലൈനിൽ ഇതിനോടകം ലഭ്യമാണ്. സാംസങ് ഗാലക്‌സി എ 72 ൻറെ പുതിയ 5 ജി വേരിയന്റിനെ കുറിച്ചുള്ള കാര്യങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

സാംസങ് ഗാലക്‌സി എ 72 4 ജി സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 72 4 ജി സവിശേഷതകൾ

ഗാലക്‌സി എ 72 4 ജിക്ക് 6.3 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിൻറെ മുകളിൽ മധ്യഭാഗത്തായി ഒരു പഞ്ച്-ഹോൾ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുകളിൽ ഇടത് കോണിന് വിന്യസിച്ചിരിക്കുന്ന പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പും ഇതിലുണ്ട്. 5 ജി വേരിയന്റിനെ പോലെത്തന്നെ 64 മെഗാപിക്സൽ പ്രൈമറി സെൻസർ റിയർ ക്യാമറ നിലനിർത്തുമെന്നും 12 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും വരുമെന്നും കാണിക്കുന്നു.

2x സൂം വരുന്ന 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്

2x സൂം വരുന്ന 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 2 മെഗാപിക്സൽ മൈക്രോ ക്യാമറയും പുതിയ സവിശേഷതകളിൽ ഉൾപ്പെടുന്നു. മുൻവശത്ത്, ഇത് 32 മെഗാപിക്സൽ സെൻസറും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡറും നൽകും. ഗാലക്‌സി എ 72 4 ജിക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് 8 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ്. ഈ സ്മാർട്ട്‌ഫോണിൽ 6 ജിബി റാം വേരിയന്റും വിപണിയിൽ ലഭ്യമാക്കുമെന്ന് മാധ്യമ വൃത്തങ്ങൾ അറിയിച്ചു.

എ 72 സാംസങ്ങിൻറെ വൺ യുഐ 3.0 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. ഐപി 67 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് ഫീച്ചറുമായി ഇത് വിപണിയിലെത്തുമെന്ന് പറയുന്നുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാനുള്ള ഓപ്ഷനുമായി 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഹാൻഡ്‌സെറ്റ് വിൽപനയ്ക്കായി ലഭ്യമാകും.

യുഎസ്ബി ടൈപ്പ്-സി വഴി 25W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററി

യുഎസ്ബി ടൈപ്പ്-സി വഴി 25W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എ 72 4 ജിയിൽ വരുന്നത്. എ 72 നാല് കളർ വേരിയന്റുകളിൽ അവതരിപ്പിക്കുമെന്നും യൂറോപ്യൻ വിപണിയിൽ 449 യൂറോ (ഏകദേശം 35,904 രൂപ) വില വന്നേക്കുമെന്നും ലീക്കുകൾ സ്ഥിരീകരിക്കുന്നു.

Best Mobiles in India

English summary
A 6.3-inch full HD+ Super AMOLED display with a punch-hole selfie camera is supported with the Galaxy A72 4G on the top-center portion of the unit. A quad-camera setup at the rear, positioned in the top-left corner of the handset, also comes with it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X