ലോകത്തിലെ ആദ്യത്തെ 4 ക്യാമറ ഫോണുമായി സാംസങ് ഗാലക്‌സി A9 എത്തി!

|

ലോകത്തിലെ ആദ്യത്തെ പിറകിൽ മാത്രം നാല് ക്യാമറകൾ ഉള്ള ഫോണുമായി സാംസങ് എത്തി. ഇന്നലെയായിരുന്നു കോലാലംപൂരിൽ വെച്ച് നടന്ന ചടങ്ങിൽ കമ്പനി ലോകത്തിലെ ആദ്യത്തെ 4 ക്യാമറകൾ ഉള്ള ഫോണായ ഗാലക്‌സി A9 (2018) മോഡൽ അവതരിപ്പിച്ചത്. ഇതോടെ ലോകത്തിലെ ആദ്യത്തെ 4 ക്യാമറ സെന്സറുകളോട് കൂടിയ ഫോൺ എന്ന റെക്കോർഡ് ഇനി സാംസങിന് സ്വന്തം.

 

ഗാലക്‌സി A9 (2018)

ഗാലക്‌സി A9 (2018)

2015ൽ കമ്പനി പുറത്തിറക്കിയ ഗാലക്‌സി A9ന്റെ പിൻഗാമിയായാണ് ഈ മോഡൽ ഇപ്പോൾ എത്തിയിരിക്കുന്നത്. പിറകിൽ നാല് ക്യാമറകളുമായി ഉടൻ എത്തുന്നു എന്ന് പല കമ്പനികളും വാഗ്ദാനം നൽകിയിരുന്നു എന്നല്ലാതെ ഈ ആശയം ആദ്യമായി പ്രാവർത്തികമാക്കിയിരിക്കുന്നത് ഇപ്പോൾ സാംസങ് ആണ്. എന്നാൽ ക്യാമറക്ക് പുറമെ എടുത്തുപറയേണ്ട ഒരുപിടി മികച്ച സവിധെഷതകൾ കൂടെ ഗാലക്‌സി A9 (2018)നെ വ്യത്യസ്തമാക്കുന്നുണ്ട്. പ്രത്യേകിച്ചും ഡിസ്പ്ളേ അടക്കമുള്ള കാര്യങ്ങൾ

എടുത്തുപറയേണ്ട സൗകര്യങ്ങൾ

എടുത്തുപറയേണ്ട സൗകര്യങ്ങൾ

എന്തുകൊണ്ടും ഗാലക്‌സി A9ലേക്ക് വരുമ്പോൾ ഏറ്റവുമാദ്യം നമുക്ക് പറയാൻ കഴിയുക പിറകിലെ നാല് കാമറകൾ തന്നെയാണ്. ഇവയ്ക്ക് പുറമെ ഇൻഫിനിറ്റി ഡിസ്പ്ളേയും ഫോണിന് കരുത്തുപകരാണ് എത്തുന്നുണ്ട്. 18.5:9 അനുപാതത്തിലെത്തുന്ന ഡിസ്പ്ളേക്ക് പുറമെ 3ഡി ഗ്ലാസ് കർവ്ഡ് ബാക്ക് വശവും ഫോണിന് മാറ്റ് കൂട്ടുന്നു. അതുകൂടാതെ 8 ജിബി റാം ഉണ്ട് എന്നതും മറ്റൊരു സവിശേഷതയാണ്.

പ്രധാന സവിശേഷതകൾ
 

പ്രധാന സവിശേഷതകൾ

ഇരട്ട സിം പിന്തുണയോടെ എത്തുന്ന ഫോണിൽ 6.3 ഇഞ്ചിന്റെ 1080x2220 പിക്സൽ റെസൊല്യൂഷനോട് കൂടിയ ഫുൾ എച്ച്ഡി സൂപ്പർ AMOLED ഡിസ്പ്ളേ ആണ് വരുന്നത്. ഇത് നേരത്തെ പറഞ്ഞ ഇൻഫിനിറ്റി ഡിസ്പ്ളേ സൗകര്യങ്ങളോടും ഒപ്പം 18.5:9 അനുപാതത്തിലുമാണ് വരുന്നത്. ആൻഡ്രോയിഡ് 8.1 ഓറിയോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. Snapdragon 660 പ്രോസസറിൽ എത്തുന്ന ഫോണിൽ റാം ഓപ്ഷനുകൾ 6 ജിബിയും 8 ജിബിയുമാണ്.

ക്യാമറ സൗകര്യങ്ങൾ

ക്യാമറ സൗകര്യങ്ങൾ

ക്യാമറയുടെ കാര്യത്തിലാണ് നമുക്ക് കൂടുതൽ അറിയേണ്ടത് എന്നറിയാം. പിറകിൽ വരുന്ന നാല് ക്യാമറകൾ യഥാക്രമം f/1.7 അപ്പേർച്ചർ ഉള്ള 24 മെഗാപിക്സൽ, പ്രൈമറി ക്യാമറ, f/2.4അപ്പേർച്ചർ ഉള്ള 10 മെഗാപിക്സൽ ടെലെഫോട്ടോ ക്യാമറ, അൾട്രാ വൈഡ് സൗകര്യമുള്ള f/2.4 അപ്പേർച്ചർ ഉള്ള 8 മെഗാപിക്സൽ ക്യാമറ, ഫീൽഡ് ഡെപ്ത്തിന് വേണ്ടി f/2.2 അപ്പേർച്ചർ ഉള്ള 5 മെഗാപിക്സൽ ക്യാമറ എന്നിങ്ങനെയാണ്. ഇതിന് പുറമെ f/2.0അപ്പേർച്ചർ ഉള്ള 24 മെഗാപിക്സൽ ക്യാമറ മുൻവശത്തും സ്ഥിതി ചെയ്യുന്നു.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

ഗാലക്‌സി A9 (2018)ന് ആഗോളവിപണിയിൽ ഇട്ടിരിക്കുന്ന വില 599 യൂറോ ആണ്. അതായത് ഏകദേശം 51000 രൂപയോളം. നവംബർ മാസത്തിൽ തന്നെ ഫോൺ ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. ഫോണിന്റെ ഇന്ത്യയിലെ വിലയെ കുറിച്ചും മറ്റും ഇതുവരെ അറിയിപ്പുകളൊന്നും തന്നെ വന്നിട്ടില്ല എങ്കിലും വൈകാതെ തന്നെ ഫോൺ ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

<strong>ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!</strong>ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!

Best Mobiles in India

English summary
Samsung Galaxy A9 (2018) With Quad Rear Camera Setup Launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X