ലോകത്തിലെ ആദ്യത്തെ നാല് ക്യാമറ ഫോണായ സാംസങ്ങ് ഗ്യാലക്‌സി എ9 ഇന്ത്യയില്‍ ഉടന്‍ എത്തും..!

|

ലോകത്തിലെ തന്നെ ആദ്യത്തെ നാലു ക്യാമറയുമായാണ് സാംസങ്ങിന്റെ പുതിയ ഫോണായ ഗ്യാലക്‌സി എ9 മലേഷ്യയില്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഉടന്‍ തന്നെ ഈ ഫോണ്‍ ഇന്ത്യയിലും എത്തുമെന്നു റിപ്പോര്‍ട്ട്‌.

 
ലോകത്തിലെ ആദ്യത്തെ നാല് ക്യാമറ ഫോണായ സാംസങ്ങ് ഗ്യാലക്‌സി എ9 ഇന്ത്യയില്

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ജയിന്റ് ഫോണ്‍ എത്തുന്ന തീയതി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഒദ്യോഗിക ഇന്ത്യ വെബ്‌സൈറ്റില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് ഈ ഡിവൈസ് ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തുമെന്നു വിശ്വസിക്കാം.

ഇന്ത്യയില്‍ 40,000 രൂപയ്ക്ക് താഴെയാകും ഈ ഫോണിന്റെ വില. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 6Tയെ ലക്ഷ്യം വച്ചാണ് കമ്പനി ഈ ഫോണ്‍ അവതരിപ്പിച്ചത്.

സാംസങ്ങ് ഗ്യാലക്‌സി എ9ന്റെ സവിശേഷതകള്‍

6.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി എച്ച്ഡി പ്ലസ് സ്‌ക്രീനാണ് ഗ്യാലക്‌സി എ9ന് ഉളളത്. 2.2GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 6ജിബി റാമില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ്. 512ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

ക്യാമറയാണ് ഈ ഫോണിന്റെ ഏറ്റവും ആകര്‍ഷകമായ സവിശേഷത. നാല് റിയര്‍ ക്യാമറ സെറ്റപ്പോടു കൂടിയാണ് ഫോണ്‍ എത്തിയിരിക്കുന്നത്. f/1.7 അപ്പര്‍ച്ചറോടു കൂടിയ 24എംപി പ്രധാന ക്യാമറ, f/2.4 അപ്പര്‍ച്ചറുളള 8എംപി 120 ഡിഗ്രി അള്‍ട്രാ വൈഡ് ആങ്കിള്‍ ലെന്‍സ് ക്യാമറ, 10എംപി ടെലിഫോട്ടോ ലെന്‍സോടു കൂടിയ 2x ഒപ്ടിക്കല്‍ സൂം ക്യാമറ, 5എംപി ടെപ്ത് സെന്‍സര്‍ എന്നിവയാണ് ഇതില്‍ ഉള്‍ക്കൊളളുന്നത്. മുന്നില്‍ 24എംപി സെല്‍ഫി ക്യാമറയും ഉണ്ട്. യുഎസ്ബി ടൈപ്പ് സി ആണ് ഫോണില്‍. 3800എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

Read more about:
English summary
Samsung Galaxy A9 soon to launch in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X