സാംസംഗ് ഗാലക്‌സി എയ്‌സ് എസ്5830ന് ആന്‍ഡ്രോയിഡ് 2.3.6 അപ്‌ഡേഷന്‍

Posted By:

സാംസംഗ് ഗാലക്‌സി എയ്‌സ് എസ്5830ന് ആന്‍ഡ്രോയിഡ് 2.3.6 അപ്‌ഡേഷന്‍

സാംസംഗ് ഗാലക്‌സി എയ്‌സ് എസ്5830 സ്മാര്‍ട്ട്‌ഫോണിന് ആന്‍ഡ്രോയിഡ് 2.3.6 അപ്‌ഡേഷന്‍.  ഈ ഹാന്‍ഡ്‌സെറ്റിനെതിരെ പല പരാതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഈ അപ്‌ഡേഷന്‍ തീരുമാനം.  അതിനാല്‍ ഈ അപ്‌ഡേഷനോടെ ആ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്നു പ്രതീക്ഷിക്കാം.

സാംസംഗിന്റെ സോഫ്റ്റ്‌വെയറായ കൈസ് വഴി ഈ അപ്‌ഡേഷന്‍ വൈകാതെ തന്നെ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  സാംസംഗ് വളരെയേറെ മികച്ച ഫീച്ചറുകളോടെ അവതരിപ്പിച്ച ഒരു ഹാന്‍ഡ്‌സെറ്റ് ആയിരുന്നു സാംസംഗ് ഗാലക്‌സി എയ്‌സ്.  ആഗോള വിപണിയില്‍ ഈ ഫോണിന് ഏറെ സ്വീകാര്യത ലഭിക്കുകയും ഉണ്ടായി.

ഫീച്ചറുകള്‍:

 • 3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍

 • 16 ദശലക്ഷം നിറങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

 • 320 x 480 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 5 മെഗാപിക്‌സല്‍ ക്യാമറ

 • ഓട്ടോ ഫോക്കസ്, എല്‍ഇഡി സംവിധാനങ്ങള്‍

 • 2592 x 1944 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • ക്യുവിജിഎ വീഡിയോ സപ്പോര്‍ട്ട് ചെയ്യുന്നു

 • 278 എംബി റാം

 • ഡിഎല്‍എന്‍, ഹോട്ട്‌സ്‌പോട്ട് വൈഫൈ കണക്റ്റിവിറ്റി

 • ബ്ലൂടൂത്ത് 2.1

 • ജിപിഎസ് സംവിധാനം

 • ജിഎസ്എം ഫോണ്‍

 • എസ്ഡിപിഎ, എച്ച്എസ്ഡിപിഎ 850 / 1900 3ജി കണക്റ്റിവിറ്റി

 • ഓഡിയോ, വീഡിയോ പ്ലെയര്‍

 • സ്റ്റീരിയോ എഫ്എം റേഡിയോ

 • 1,350 mAh ലിഥിയം അയണ്‍ ബാറ്ററി

 • 112.4 എംഎം നീളം, 59.9 എംഎം വീതി, 11.5 എംഎം കട്ടി

 • 113 ഗ്രാം ഭാരം

 • 2.3.6 ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം

 • 800 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം ചിപ്‌സെറ്റ് പ്രോസസ്സര്‍

 • എച്ച്ടിഎംഎല്‍ ബ്രൗസര്‍
ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ നിന്നും പ്രതീക്ഷിക്കാവുന്ന എല്ലാ ഫീച്ചറുകളോടും കൂടിയ ഒരു ഹാന്‍ഡ്‌സെറ്റ് ആണ് സാംസംഗ് ഗാലക്‌സി എയ്‌സ് എസ്5830.  14,000 രൂപയാണ് ഈ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ വില.

ഇതൊരു 3ജി ഫോണ്‍ ആണ്.  എന്നാല്‍ വീഡിയോ കോളിംഗിനും മറ്റും ഇതില്‍ ഒരു ഫ്രണ്ട് ക്യാമറയില്ല.  പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കും പുതിയ അപ്‌ഡേഷനോടെ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot