Home
Mobile

സാംസങ്ങ് ഗാലക്‌സി ആല്‍ഫ ഓഗസ്റ്റ് 13-ന് ലോഞ്ച് ചെയ്‌തേക്കും

By Bijesh

സാംസങ്ങ് പുതിയ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണായ ഗാലക്‌സി ആല്‍ഫ ഓഗസ്റ്റ് 13-ന് ലോഞ്ച് ചെയ്‌തേക്കും. നിലവില്‍ വിപിണിയില്‍ കമ്പനിക്ക് സ്വാധീനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് പുതിയ ഫോണ്‍ സാംസങ്ങ് അവതരിപ്പിക്കുന്നത്. ആള്‍ എബൗട് സാംസങ്ങ് എന്ന സൈറ്റാണ് ഇക്കാര്യം അറിയിച്ചത്.

സാംസങ്ങ് ഗാലക്‌സി ആല്‍ഫ ഓഗസ്റ്റ് 13-ന് ലോഞ്ച് ചെയ്‌തേക്കും

സാംസങ്ങ് ഉയര്‍ന്ന ശ്രേണിയില്‍ പെട്ട രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ഈ വര്‍ഷം പുറത്തിറക്കുമെന്ന് അടുത്തിടെ കമ്പനിയുടെ സീനീിയര്‍ വൈസ് പ്രസിഡന്റ് കിം ഹ്യൂണ്‍-ജൂണ്‍ പറഞ്ഞിരുന്നു. അതില്‍ ഒന്ന് ഗാലക്‌സി നോട് 4ഉം മറ്റൊന്ന് ഗാലക്‌സി ആല്‍ഫയുമാണെന്നാണ് കരുതുന്നത്.

'ആള്‍ എബൗട് സാംസങ്ങ്' റിപ്പോര്‍ട് ചെയ്തിരിക്കുന്നതനുസരിച്ച് ഓഗസ്റ്റ് 13-നു തന്നെ ആല്‍ഫ ലോഞ്ച് ചെയ്യുമെന്നാണ് ആറിയുന്നത്. ഫോണിന്റെ ഏതാനും ചിത്രങ്ങളും സൈറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ പ്രകാരം പ്ലാസ്റ്റിക്കിനു പകരം അലുമിനിയം ഫ്രെയിമാണ് ഫോണിനുള്ളത്.

4.8 ഇഞ്ച് ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ റെസല്യൂഷന്‍, ഒക്റ്റകോര്‍ എക്‌സിനോസ് പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി മെമ്മറി, 12 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 4 ജി/LTE സപ്പോര്‍ട് തുടങ്ങിയവയാണ് സാങ്കേതികമായി ഫോണിനുണ്ടായിരിക്കുമെന്ന് കരുതുന്ന പ്രത്യേകതകള്‍.

Best Mobiles in India

English summary
Samsung Galaxy Alpha Tipped To Go Official on August 13, Samsung to Launch galaxy Alpha on August 13, Galaxy Alpha Tipped To Go Official on August 13, Read More...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X