സാംസങ്ങ് ഗാലക്‌സി ആല്‍ഫ ഓഗസ്റ്റ് 13-ന്; ഉണ്ടായിരിക്കുമെന്ന് കരുതുന്ന 5 പ്രത്യേകതകള്‍

Posted By:

സാംസങ്ങ് ഗാലക്‌സി എസ് 5 സ്മാര്‍ട്‌ഫോണിന്റെ മെറ്റല്‍ ബോഡി വേരിയന്റായ ഗാലക്‌സി ആല്‍ഫയെ കുറിച്ച് കുറച്ചു മാസങ്ങളായി അഭ്യൂഹങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ഓഗസ്റ്റ് 13-ന് ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്.

സാംസങ്ങ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വാര്‍ത്ത ശരിവച്ചുകൊണ്ട് ഫോണിന്റെ വിവിധ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങള്‍ പ്രകാരം മെറ്റല്‍ ബോഡിയുള്ള ഫോണിന്റെ അഗ്രങ്ങള്‍ വളഞ്ഞാണ് ഇരിക്കുന്നത്. ഏകദേശം ഐ ഫോണിനു സമാനമാണ് ഇത്.

അതേസമയം ബാക്പാനലുകള്‍ സംബന്ധിച്ച് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. 4.8 ഇഞ്ച് HD ഡിസ്‌പ്ലെ, ഒക്റ്റ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 12 എം.പി പ്രൈമറി ക്യാമറ തുടങ്ങിയവയാണ് ഫോണിനുണ്ടായിരിക്കുമെന്ന് കരുതുന്ന പ്രത്യേകതകള്‍.

എന്തായാലും ഫോണിന് ഉണ്ടായിരിക്കുമെന്ന് കരുതുന്ന പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സാംസങ്ങ് ഗാലക്‌സി ആല്‍ഫയ്ക്ക് മെറ്റല്‍ ബോഡി ആയിരിക്കും ഉണ്ടായിരിക്കുക എന്നാണ് കരുതുന്നത്. എന്നാല്‍ ഫ്രേം മാത്രമായിരിക്കും മെറ്റല്‍ എന്നും ബാക്പാനല്‍ പ്ലാസ്റ്റിക് ആയിരിക്കും എന്നും പറയപ്പെടുന്നു.

 

#2

നേരത്തെ പറഞ്ഞുകേട്ടിരുന്നത് ഗാലക്‌സി ആല്‍ഫയ്ക്ക് QHD ഡിസ്‌പ്ലെ ആയിരിക്കും എന്നാണ്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് HD ഡിസ്‌പ്ലെ ആയിരിക്കും. 4.7 ഇഞ്ച് ആണ് സ്‌ക്രീന്‍ സൈസ് എന്നും സൂചനയുണ്ട്.

 

#3

സാംസങ്ങ് ഗാലക്‌സി എസ് 5 ല്‍ 2.5 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍ ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഗാലക്‌സി ആല്‍ഫയില്‍ ഒക്റ്റകോര്‍ പ്രൊസസര്‍ ആയിരിക്കും എന്നാണ് സൂചന. ഇന്റേണല്‍ മെമ്മറി വേരിയന്റുകള്‍ക്കനുസരിച്ച് 2 ജി.ബി, 3 ജി.ബി റാമും ഉണ്ടായിരിക്കും. 32 ജി.ബി, 64 ജി.ബി., 128 ജി.ബി. എന്നിങ്ങനെയായിരിക്കും മെമ്മറി. അതേസമയം എക്‌സ്പാന്‍ഡബിള്‍ മെമ്മറി ഉണ്ടായിരിക്കില്ല.
ആന്‍ഡ്രോയ്ഡ് 4.4.3 കിറ്റ്കാറ്റ് ആയിരിക്കും ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം.

 

#4

12 എം.പി പ്രൈമറി ക്യാമറയും 2 എം.പി ഫ്രണ്ട് കയാമറയുമായിരിക്കും ആല്‍ഫയില്‍ ഉണ്ടാവുക. ഹാര്‍ട്‌റേറ്റ് മോണിറ്റര്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയും ഫോണില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

 

#5

ഫോണിന്റെ ലോഞ്ചിംഗ് സംബന്ധിച്ച് സാംസങ്ങ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. നേരത്തെ ജൂണില്‍ ലോഞ്ച് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നീണ്ടുപോയി. ഇപ്പോള്‍ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഓഗസ്റ്റ് 13-ന് ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy Alpha to Launch on August 13: 5 Things We Expect, Samsung galaxy Alpha to launch on August 13, 5 Specs that can expect in galaxy alpha, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot