സാംസംഗിന്റെ ഗാലക്‌സി ബീം പ്രൊജക്റ്റര്‍ ഫോണ്‍ ഇന്ത്യയിലേക്ക്

Posted By: Super

സാംസംഗിന്റെ ഗാലക്‌സി ബീം പ്രൊജക്റ്റര്‍ ഫോണ്‍ ഇന്ത്യയിലേക്ക്

കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് സാംസംഗ് പരിചയപ്പെടുത്തിയ ഗാലക്‌സി ബീം പ്രൊജക്റ്റര്‍ ഫോണ്‍ ഇന്ത്യയിലെത്തുന്നതായി സൂചന. ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിലെ പ്രൊജക്റ്റര്‍ ഉപയോഗിച്ച്  ദൃശ്യങ്ങള്‍ ചുമര്‍ പോലുള്ള വലിയ പ്രതലത്തില്‍ കാണാനാകും. അതിനായി 15 ലൂമെന്‍സ് പ്രൊജക്റ്ററാണ് ഇതില്‍ ഉള്ളത്.

വരുന്ന മാസം അതായത് ഏപ്രിലില്‍ ഇത് ഇന്ത്യയിലെത്തുമെന്നാണ് ഒരു വക്താവ് അറിയിച്ചത്. 5 മെഗാപിക്‌സല്‍ ക്യാമറയായതിനാല്‍ ചിത്രങ്ങള്‍ ക്യാമറയിലേതെന്ന പോലെ സുവ്യക്തമായിരിക്കും. ഇന്റേണല്‍ മെമ്മറി 8ജിബിയാണെങ്കിലും അത് 32 ജിബി വരെ എസ്ഡി കാര്‍ഡ് പിന്തുണയോടെ വിപുലപ്പെടുത്താനാകും.

ഇന്ത്യന്‍ വിപണിയില്‍ പ്രൊജക്റ്റര്‍ ഫോണുകളെ വിവിധ കമ്പനികള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സാംസംഗ് അതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. മറ്റ് ഫോണുകള്‍ ജാവാ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രൊജക്റ്റര്‍ അവതരിപ്പിച്ചപ്പോള്‍ ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറിനെയാണ് സാംസംഗ് ഈ പ്രൊജക്റ്റര്‍ ഫോണില്‍ ഉള്‍പ്പെടുത്തിയത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot