സാംസങ്ങ് ഗാലക്‌സി സി7 പ്രോ, ആമസോണ്‍ വഴി ഇന്ത്യയില്‍ വില്‍പന ഇന്നു മുതല്‍!

Written By:

ദക്ഷിണ കൊറിയന്‍ ജയിന്റ് കമ്പനിയായ സാംസങ്ങ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ സാംസങ്ങ് ഗാലക്‌സി സി7 പ്രോ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവന്നു. ആമസോണ്‍ ഇന്ത്യ വഴി ഇന്നു മുതല്‍ അതായത് ഏപ്രില്‍ 11ന് ഈ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍

27,990 രൂപയാണ് ഈ ഫോണിന്റെ വില. രണ്ട് വേരിയന്റുകളായ ഗോള്‍ഡ്, നേവി ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ജനുവരിയിലാണ് ഈ ഫോണ്‍ ചൈനയില്‍ ഇറങ്ങിയത്.

ഗാലക്‌സി സി7 പ്രോ, ആമസോണ്‍ വഴി ഇന്ത്യയില്‍ വില്‍പന ഇന്നു മുതല്‍!

സാംസങ്ങ് ഗാലക്‌സി സി7 പ്രോയുടെ സവിശേഷതകള്‍ ഇങ്ങനെയാണ്, 5.7ഇഞ്ച് ഫുള്‍ എച്ച്ഡി (1080X1920 റിസൊല്യൂഷന്‍) സൂപ്പര്‍ അമോലെഡ് 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍. 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 626SoC, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ്.

ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്, ഡ്യുവല്‍ നാനോ സിം പിന്തുണയ്ക്കുന്നു. ഫോണിന്റെ മുന്നില്‍ കാണുന്ന ഫിസിക്കല്‍ ഹോം ബട്ടണിലാണ് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മെറ്റല്‍ യൂണിബോഡി ഡിസൈനില്‍ 16എംബി ക്യാമറയാണ് മുന്നിലും പിന്നിലുമായി നല്‍കിയിരിക്കുന്നത്. കൂടാതെ ഓരോ സെക്കന്‍ഡിലും 30 ഫ്രെയിം ഫുള്‍ എച്ച്ഡി വീഡിയോസും ഉണ്ട്.

300ജിബിക്ക് 249 രൂപ :ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍!

സാംസങ്ങ് ഗാലക്‌സി സി7 പ്രോയുടെ സെന്‍സറുകളെ കുറിച്ചു പറയുകയാണെങ്കില്‍ ആക്‌സിലറോ മീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്‍ ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ഗൈറോസ്‌ക്കോപ്പ് എന്നിവയാണ്.

4ജി എല്‍ടിഇ, യുഎസ്ബി ടൈപ്പ്-സി, ബ്ലൂട്ടൂത്ത് v4.2, ജിപിഎസ്, എന്‍എഫ്‌സി, 3.5എംഎം ഓഡിയോ ജാക്ക് എന്നിവ കണക്ടിവിറ്റികളുമാണ്.

English summary
The South Korean giant, Samsung is known for popular handsets in the market. Last week, they released one such phone called as Samsung Galaxy C7 Pro in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot