സാംസങ്ങ് ഗാലക്‌സി സി9 പ്രോ, 6ജിബി റാം: ഇന്ത്യയില്‍ പ്രീ-ഓര്‍ഡര്‍ തുടങ്ങി!

Written By:

സാംസങ്ങിന്റെ പുതിയ ഫോണ്‍ സാംസങ്ങ് ഗാലക്‌സി സി9 പ്രോ ഇന്ത്യയില്‍ ഇപ്പോള്‍ പ്രി-ഓര്‍ഡര്‍ ചെയ്യാം. സാംസങ്ങിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോറിലും സാംസങ്ങിന്റെ ഓഫ്‌ലൈന്‍ സ്റ്റോറിലും ഓര്‍ഡര്‍ ചെയ്യാം.

ഇതു കൂടാതെ തന്നെ സാംസങ്ങ് ഗാലക്‌സി സി9 പ്രോ ഈ വരുന്ന ഞായറാഴ്ചയ്ക്കുളളില്‍ പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് കമ്പനി പല ഓഫറുകളും നല്‍കുന്നുണ്ട്.

സാംസങ്ങ് ഗാലക്‌സി സി9 പ്രോ,6ജിബി റാം: ഇന്ത്യയില്‍ പ്രീഓര്‍ഡര്‍ !

ഇമേജ് സോഴ്‌സ്‌

പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് 12 മാസത്തിനുളളില്‍ ഫോണ്‍ സ്‌ക്രീനില്‍ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അതു മാറ്റിക്കൊടുക്കുകയും ചെയ്യുന്നു. സാംസങ്ങ് ഗാലക്‌സി സി9 പ്രോയാണ് കമ്പനിയുടെ ആദ്യത്തെ 6ജിബി റാം ഫോണ്‍. ഈ ഫോണിന്റെ വില 36,900 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ ഫോണ്‍ ചൈനയില്‍ ഇറങ്ങിയത്.

സാംസങ്ങ് ഗാലക്‌സി സി9 പ്രോയുടെ സവിശേഷതകള്‍ നോക്കാം...

6.6 ഇഞ്ച് ഫുള്‍ എച്ച്ഡി (1080X1920) അമോലെഡ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ഒക്ടാകോര്‍ ക്വല്‍കോം, സ്‌നാപ്ഡ്രാഗണ്‍ 653 SoC പ്രോസസര്‍.

സാംസങ്ങ് ഗാലക്‌സി സി9 പ്രോ,6ജിബി റാം: ഇന്ത്യയില്‍ പ്രീഓര്‍ഡര്‍ !

16എംബി മുന്‍ ക്യാമറ, 16എംബി പിന്‍ ക്യാമറ, 64ജി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി എക്‌സ്പാന്‍ഡബിള്‍, 4000എംഎഎച്ച് ബാറ്ററി, 4ജി എല്‍റ്റിഇ, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ കണക്ടിവിറ്റികളുമാണ്.

English summary
Consumers can pre-book the Galaxy C9 Pro through the official Samsung online store as well as Samsung's offline stores dubbed Smart Cafes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot