സാംസംഗ്‌ ഗാലക്‌സി ചാറ്റ്‌

Posted By:

സാംസംഗ്‌ ഗാലക്‌സി ചാറ്റ്‌

ജൂലൈയിലാണ്‌ സാംസംഗ്‌ ഗാലക്‌സി ചാറ്റ്‌ എന്ന പുതിയ ഉല്‌പന്നത്തിന്റെ ലോഞ്ച്‌ പ്രഖ്യാപിച്ചത്‌. യൂറോപ്‌, ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്‌, ചൈന, സൗത്ത്‌ഈസ്റ്റ്‌ ഏഷ്യ, സൗത്ത്‌വെസ്റ്റ്‌ എന്നിവിടങ്ങളില്‍ ഗാലക്‌സി ചാറ്റ്‌ പുറത്തിറങ്ങും എന്നാണ്‌ പ്രഖ്യാപിക്കപ്പെട്ടിരുന്നത്‌.

കഴിഞ്ഞാഴ്‌ചയാണ്‌ ഈ ബഡ്‌ജറ്റ്‌ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്‌. 8,499 രൂപയ്‌ക്ക്‌ ഈ QWERTY ഹാന്‍ഡ്‌സെറ്റ്‌ സഹോളിക്‌ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

ആന്‍ഡ്രോയിഡ്‌ 4.0 ഓപറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ചാറ്റിന്‌ 3 ഇഞ്ച്‌ ടച്ച്‌ സ്‌ക്രീന്‍ ആണുള്ളത്‌. 850 മെഗാഹെര്‍ഡ്‌സ്‌ പ്രോസസ്സര്‍, 2 മെഗാപിക്‌സല്‍ ക്യാമറ, 512 എംബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി എന്നിവ ഗാലക്‌സി ചാറ്റിന്റെ സവിശേഷതകളാണ്‌.

32 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള മൈക്രോഎസ്‌ഡി കാര്‍ഡ്‌ സ്ലോട്ടും ഇതിലുണ്ട്‌. 1,200 mAh ബാറ്ററിയുടെ സപ്പോര്‍ട്ടും ഈ പുതിയ സാംസംഗ്‌ ഉല്‌പന്നത്തിനുണ്ട്‌.

വെറും 112 ഗ്രാം മാത്രം ഭാരമുള്ള ഗാലക്‌സി ചാറ്റ്‌ കൊണ്ടു നടക്കാന്‍ ഒട്ടും അസൗകര്യം അനുഭവപ്പെടുകയില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot