സാംസങ്ങ് ഗാലക്‌സി കോര്‍ 2 Vs മോട്ടറോള മോട്ടോ G; ഏതാണ് മികച്ചത്

Posted By:

മോട്ടറോളയാണ് ഇന്ത്യയിലെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ വിപണിയെ മാറ്റിമറിച്ചത്. മോട്ടോ G, മോട്ടോ E എന്നീ രണ്ട് ഹാന്‍ഡ്‌സെറ്റുകള്‍ സൃഷ്ടിച്ച ഓളം ഇനിയും ഒടുങ്ങിയിട്ടില്ല. ഇന്ത്യന്‍ ഉപഭോക്താക്കള്‍ എന്താഗ്രഹിക്കുന്നുവോ അത് നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ഈ രണ്ടു ഫോണുകളുടെയും വിജയരഹസ്യം.

അന്നാല്‍ ഈ ഫോണുകളുടെ വിജയത്തോടെ അതേ ചുവടു പിടിച്ച് നിരവധി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങി. പ്രധാനമായും ശെമക്രോമാക്‌സും സോളൊയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികളാണ് ബഡ്ജറ്റ് കിറ്റ്കാറ്റ് ഫോണുകള്‍ കൂടുതലായി എത്തിച്ചത്.

അല്‍പം വൈകിയാണെങ്കിലും സാംസങ്ങും മോട്ടോ Gയെ നേരിടാന്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ്. വൈകാതെതന്നെ ഗാലക്‌സി കോര്‍ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ഗാലക്‌സി കോര്‍ 2-വും മോട്ടോ E യും തമ്മില്‍ ഒരു താരതമ്യം നടത്തുകയാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയ്ഡിന്റെ നിലവില്‍ ലഭ്യമായ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റാണ് രണ്ട് ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ രണ്ടുഫോണുകളും തമ്മില്‍ വ്യത്യാസമൊന്നുമില്ല.

 

ഗാലക്‌സി കോര്‍ 2-വിന് 480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ് ഉള്ളത്. 138 ഗ്രാം ഭാരം.
മോട്ടോ G ക്കാവട്ടെ 720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ. 143 ഗ്രാം ഭാരം.
രണ്ട് ഫോണുകള്‍ക്കും സ്‌ക്രീന്‍ സൈസ് ഒരുപോലെയാണെങ്കിലും റെസല്യൂഷന്‍ കൂടുതല്‍ മോട്ടോ G ക്കാണ്.

 

പ്രൈമറി ക്യാമറയുടെ കാര്യത്തില്‍ രണ്ടുഫോണുകളും ഒരുപോലെയാണ്. 5 എം.പി കയാമറയും 2592-1944 പിക്‌സല്‍ റെസല്യൂഷനും. LED ഫ് ളാഷുമുണ്ട്. എന്നാല്‍ ഫ്രണ്ട് ക്യാമറയില്‍ മോട്ടോ G യാണ് മുന്നില്‍ 1.3 എം.പിയാണ് ഫ്രണ്ട് ക്യാമറ. ഗാലക്‌സി കോര്‍ 2 -വിലെ VGA ഫ്രണ്ട് ക്യാമറയെക്കാള്‍ ഏറെ മികച്ചതാണ് ഇത്.

 

പ്രൊസസര്‍ പരിശോധിച്ചാല്‍ പ്രകടമായ വ്യത്യാസങ്ങള്‍ രണ്ട് ഫോണുകളും തമ്മിലില്ല. മോട്ടോ G യില്‍ 1.2 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസറും ക്വാള്‍കോം 400 ചിപ്‌സെറ്റുമാണ്. സാംസങ്ങ് ഗാലക്‌സി കോറിലും സമാനമായ ക്വാഡ്‌കോര്‍ പ്രൊസസര്‍ തന്നെയാണ്.

 

സാംസങ്ങ് ഗാലക്‌സി കോര്‍ 2-വില്‍ 768 എം.ബി റാമും 4 ജി.ബി. ഇന്റേണല്‍ മെമ്മറിയുമാണ്. 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമുണ്ട്.
അതേസമയം മോട്ടോ Gയില്‍ 1 ജി.ബി. റാമാണുള്ളത്. 8/ 16 ജി.ബി. ഇന്റേണല്‍ മെമ്മറി വേരിയന്റുകളില്‍ ലഭിക്കുന്ന ഫോണില്‍ എക്‌സ്പാന്‍ഡബിള്‍ മെമ്മറിയില്ല.

 

മോട്ടോ Gയില്‍ 2070 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗാലക്‌സി കോര്‍ 2-വിലാകട്ടെ 2000 mAh ആണ്. രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമില്ല.

 

ഗാലക്‌സി കോര്‍ 2-വിന് 11,900 രൂപയാണ് ഔദേയാഗിക വില. മോട്ടോ G ക്കാവട്ടെ 8 ജി.ബി വേരിയന്റിന് 12,499 രൂപയും 16 ജി.ബി. വേരിയന്റിന് 13,999 രൂപയുമാണ് വില.

 

രണ്ടുഫോണുകളുടെയും സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാല്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. എങ്കിലും നേരിയ മുന്‍തൂക്കം മോട്ടോ G ക്കുതന്നെയാണ് ഞങ്ങള്‍ നല്‍കുന്നത്. കൂടുതല്‍ ഉയര്‍ന്ന റാമും ഫ്രണ്ട് ക്യാമറയും ആണ് ഈ മേല്‍ക്കൈ നല്‍കുന്നത്. അതേസമയം എക്‌സ്പാന്‍ഡബിള്‍ മെമ്മറി ഇല്ല എന്നത് മോട്ടോ G യുടെ ന്യൂനതയാണുതാനും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy Core 2 Vs Motorola Moto G: The budget Section Surges Upward, Samsung Galaxy Core 2 Vs Motorola Moto G, Comparison between two budget Smartphones, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot