11,599 രൂപയ്ക്ക് സാംസങ്ങിന്റെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ്‍

By Bijesh
|

അടുത്തകാലത്തായി സാംസങ്ങ് വീണ്ടും താഴ്ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതിന്റെ ഭാഗമായി സാംസങ്ങ് ഗാലക്‌സി കോര്‍ 2, എയ്‌സ് 4, യംഗ് 2 തുടങ്ങിയ ഫോണുകള്‍ ലോഞ്ച് ചെയ്തിരുന്നു. നെതര്‍ലന്‍ഡ്‌സില്‍ മാത്രമാണ് ഈഫോണുകള്‍ ലഭ്യമാക്കിയിരുന്നത്.

 
11,599 രൂപയ്ക്ക് സാംസങ്ങിന്റെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ

എന്നാല്‍ ഇപ്പോള്‍ ഗാലക്‌സി കോര്‍ 2 ഇന്ത്യയിലേക്കും എത്തുന്നു. മഹേഷ് ടേലികോംസിന്റെ മനീഷ് ഖത്രിയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഗാലക്‌സി കോര്‍ 2 നാളെ മുതല്‍ ഇന്ത്യയില്‍ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. 13,390 രൂപയായിരിക്കും വില എന്നും ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്.

 

ഗാലക്‌സി കോര്‍ 2-ന്റെ പ്രത്യേകതകള്‍

4.5 ഇഞ്ച് ഡിസ്‌പ്ലെ, 800-480 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 768 എം.ബി റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 5 എം.പി പ്രൈമറി ക്യാമറ, 0.3 എം.പി ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണില്‍ ഡ്യുവല്‍ സിം, ബ്ലുടൂത്ത്, ജി.പി.എസ്, വൈ-ഫൈ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷുകളുണ്ട്.

2000 mAh ബാറ്ററിയുള്ള ഫോണിന് 138 ഗ്രാം ആണ് ഭാരം. കൂടുതല്‍ വിവരങ്ങള്‍ക്കായി നാളെവരെ കാത്തിരിക്കാം.

Best Mobiles in India

English summary
Samsung Galaxy Core 2 with Android KitKat to Launch at Rs 11,599, Samsung Galaxy Core 2 Smartphone coming to India, Galaxy Core 2 with Android KitKat..., Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X