മോട്ടോ ജിക്ക് വെല്ലുവിളിയുമായി സാംസങ്ങ് ഗാലക്‌സി കോര്‍ മിനി 4G

Posted By:

കുറച്ചുകാലമായി ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളില്‍ മാത്രമാണ് സാംസങ്ങ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ അതിനു വിരാമമിട്ടുകൊണ്ട് സാധാരണക്കാര്‍ക്കായി ഒരു ഫോണ്‍ സാംസങ്ങ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നു. ഗാലക്‌സി കോര്‍ മിനി 4ജി.

മോട്ടോ ജിക്ക് വെല്ലുവിളിയുമായി സാംസങ്ങ് ഗാലക്‌സി കോര്‍ മിനി 4G

പേരുപോലെതന്നെ 4 ജി സപ്പോര്‍ട്ടുള്ള ബഡ്ജറ്റ് സ്മാര്‍ട്‌ഫോണാണ് ഇത്. നിലവില്‍ ചൈനയില്‍ മാത്രമാണ് ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. വില എത്രയാണെന്ന് അറിവായിട്ടില്ലെങ്കിലും സാങ്കേതികമായ പ്രത്യേകതകള്‍ നോക്കിയാല്‍ ശരാശരി ഫോണാണ് ഇത്.

4 ജി/ LTE സപ്പോര്‍ട്ടും ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസുമാണ് എടുത്തുപറയേണ്ട മേന്മകള്‍. 4.3 ഇഞ്ച് ഡിസ്‌പ്ലെ, 480-800 പികസല്‍ റെസല്യൂഷന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്, 5 എം.പി. പ്രൈമറി ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകള്‍.

നിലവില്‍ 4 ജി കണക്റ്റിവിറ്റിയുള്ള ബഡ്ജറ്റ് സ്മാര്‍ട്‌ഫോണായ മോട്ടോ G ക്കായിരിക്കും സാംസങ്ങിന്റെ പുതിയ ഫോണ്‍ ശക്തമായ ഭീഷണിയാവുക എന്നുറപ്പാണ്. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ എന്നുമുതലാണ് ഫോണ്‍ ലഭ്യമാവുക എന്ന് സാംസങ്ങ് അറിയിച്ചിട്ടില്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot