Home
Mobile

ആപ്പിളിന് സാംസങ് വക പാരയോ! ഗാലക്സി S25 FE എത്തുന്നു, ഐഫോൺ 17 സീരീസിന് മുന്നേ; ഫീച്ചറുകൾ...

ആപ്പിൾ തങ്ങളുടെ ഈ വർഷത്തെ ഏറ്റവും പ്രധാന ഇവന്റായ ഐഫോൺ 17 സീരീസ് ലോഞ്ച് സെപ്റ്റംബർ 9ന് നടത്തുമെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ സാംസങ് ഒരു പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നു. സെപ്റ്റംബർ 4 ന് സാംസങ് ഗാലക്‌സി ഇവന്റ് (Samsung Galaxy Event scheduled for September 4) നടക്കും എന്നാണ് സാംസങ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനകം സാംസങ് അ‌വതരിപ്പിച്ച അ‌വരുടെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ നിരയായ ഗാലക്സി എസ്25 സീരീസിലേക്ക് ഒരു പുതിയ ഫോൺ കൂടി ഈ ഇവന്റിൽ അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സാംസങ് ഗാലക്‌സി ഇവന്റ് എന്തിന്?

സാംസങ്ങിന്റെ ഏറ്റവും പുതിയ അ‌റിയിപ്പിൽ പറയുന്നത് സെപ്റ്റംബർ 4 ന് സാംസങ് ഗാലക്‌സി ഇവന്റ് നടക്കും എന്നാണ്. ഈ ഇവന്റിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്സി എസ്25 എഫ്ഇ (Samsung Galaxy S25 FE) അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതോടൊപ്പം തന്നെ പ്രീമിയം AI ടാബ്‌ലെറ്റുകളും (Galaxy Tab S11 series) അ‌വതരിപ്പിക്കും.

ആപ്പിളിന് സാംസങ് വക പാരയോ! ഗാലക്സി S25 FE എത്തുന്നു, ഫീച്ചറുകൾ...

സാംസങ് ഗാലക്സി എസ്25 എഫ്ഇ

സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണുകൾ അ‌ടങ്ങുന്ന ഗാലക്സി എസ്25 സീരീസിനോട് അ‌നുബന്ധമായി അ‌വതരിപ്പിക്കപ്പെടുന്ന അ‌ൽപ്പം വില കുറഞ്ഞ ഫാൻ എഡിഷൻ മോഡലാണ് ഇത്. ഇതിലെ ഫീച്ചറുകൾ സാംസങ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പുറത്തുവന്ന ചില ലീക്ക് റിപ്പോർട്ടുകളുടെയും മറ്റും അ‌ടിസ്ഥാനത്തിൽ ഈ ഫോണിൽ എന്തൊക്കെ പ്രതീക്ഷിക്കാം എന്ന് നോക്കാം.

ഗാലക്സി എസ്25 എഫ്ഇ 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

3.1GHz GPU ഡെക്കാ-കോർ സാംസങ് എക്സിനോസ് 2400 4nm പ്രൊസസർ ആയിരിക്കും ഈ ഫാൻ എഡിഷൻ ഫോണിന്റെ കരുത്ത്. സാംസങ് എക്സ്ക്ലിപ്സ് 940 GPU സഹിതമാകും ഇത് എത്തുക. 6.7-ഇഞ്ച് (2340×1080 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ് എന്നിവയും ഇതിലുണ്ടാകും.

ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ ഇതിലുണ്ടാകും. കൂടാതെ 8GB റാം, 128GB / 256GB സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 8ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുക.

ക്യാമറകളുടെ കാര്യമെടുത്താൽ, OIS സഹിതം 50MP മെയിൻ ക്യാമറ, 12MP 123˚ അൾട്രാ വൈഡ് സെൻസർ (f/2.2 അപ്പർച്ചർ, OIS), 8MP ടെലിഫോട്ടോ ക്യാമറ (3X ഒപ്റ്റിക്കൽ സൂം, f/2.4 അപ്പർച്ചർ) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 12MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ടാകും. കൂടാതെ പ്രീമിയം മോഡലുകളിലേത് പോലെ ഒട്ടനവധി എഐ ഫീച്ചറുകളും ഇതിൽ പ്രതീക്ഷിക്കാം.

IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, ഡ്യുവൽ സിം, 5G SA/NSA, 4G VoLTE, 45W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, വയർലെസ് പവർ ഷെയർ എന്നിവയുടെ പിന്തുണയോടെ 4,900mAh ബാറ്ററിയും ഇതിൽ പ്രതീക്ഷിക്കുന്നു.

വില എത്രയാകും?

സാംസങ് ഗാലക്സി എസ്25 എഫ്ഇയുടെ 128GB മോഡലിന് 649.99 ഡോളറും (ഏകദേശം 56,960 രൂപ), 256GB മോഡലിന് 709.99 യുഎസ് ഡോളറും (ഏകദേശം 62,220 രൂപ) വില വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയിൽ ഗാലക്സി എസ്24 എഫ്ഇയുടെ 8ജിബി + 128ജിബി വേരിയന്റിന് 59,999 രൂപയും 8ജിബി + 256ജിബി വേരിയന്റിന് 65,999 രൂപയും പ്രതീക്ഷിക്കാം.

ആപ്പിളിന് പണിയാകുമോ?

സാംസങ്ങിന്റെ പ്രീമിയം മോഡലുകളുടെ വില കുറഞ്ഞ ഓപ്ഷനായി കണക്കാക്കപ്പെടുന്നവയാണ് ഫാൻ എഡിഷൻ മോഡലുകൾ. ആപ്പിൾ പുതിയ ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്യുന്ന ഈ സമയത്ത് തന്നെ സാംസങ് വില കുറഞ്ഞതും എന്നാൽ പ്രീമിയം ലെവൽ ഫീച്ചറുകൾ ലഭിക്കുന്നതുമായ ഒരു പുതിയ ഫോൺ ഇറക്കുന്നത് ചില സ്മാർട്ട്ഫോൺ പ്രേമികളെയെങ്കിലും ആശയക്കുഴപ്പത്തിൽ ആക്കിയേക്കാം.

എന്താണ് ആ ആശയക്കുഴപ്പം? എങ്ങനെ ലോഞ്ച് കാണാം?

ആശയക്കുഴപ്പം- കൂടിയ വിലയുടെ പുതിയ ഐഫോൺ വേണോ അ‌തോ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള പുതിയ എസ്25 എഫ്ഇ വേണോ എന്നതാണ് ചുരുക്കം ചിലരിലെങ്കിലും ഉണ്ടാകാൻ സാധ്യതയുള്ള ആ ആശയക്കുഴപ്പം. എങ്ങനെ കാണാം- സാംസങ് ഗാലക്‌സി ഇവന്റ് സെപ്റ്റംബർ 4-ന് രാവിലെ 5:30 EDT (ഇന്ത്യൻ സമയം 3PM) ന് ആരംഭിക്കും. സാംസങ്ങിന്റെ വെബ്​സൈറ്റിലും യൂട്യൂബ് ചാനലിലും ഇവന്റ് ​ലൈവായി കാണാനാകും.

More from GizBot

Best Mobiles in India

English summary
Samsung Galaxy Event will be held on September 4. Samsung Galaxy S25 FE and premium AI tablets (Galaxy Tab S11 series) are expected to be launched at this event. In India, the Galaxy S24 FE is expected to be priced at Rs 59,999 for the 8GB + 128GB variant and Rs 65,999 for the 8GB + 256GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X