ബജറ്റ് സ്മാർട്ഫോൺ സാംസങ് ഗാലക്‌സി എഫ് 02 എസ് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ വിൽപ്പനയ്‌ക്ക്

|

ഇന്ത്യയിൽ കഴിഞ്ഞയാഴ്ച്ചയാണ് ഗാലക്‌സി എഫ് 12 നൊപ്പം സാംസങ് ഗാലക്‌സി എഫ് 02 എസ് സ്മാർട്ഫോൺ അവതരിപ്പിച്ചത്. ഇതിൽ വരുന്ന വിലകുറഞ്ഞ മോഡലായ ഗാലക്‌സി എഫ് 02 എസ് ആദ്യമായി ഇന്ത്യയിൽ വിൽപ്പനയ്ക്കായി ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി. ബജറ്റ് സ്മാർട്ഫോണായ സാംസങ് ഗാലക്‌സി എഫ് 02 എസ് ഇപ്പോൾ സാംസങ് ഓൺലൈൻ സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ് 02: ഇന്ത്യയിലെ വില

സാംസങ് ഗാലക്‌സി എഫ് 02: ഇന്ത്യയിലെ വില

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എഫ് 02 എസ്സിൻറെ 3 ജിബി റാം 32 ജിബി സ്റ്റോറേജ് മോഡലിന് 8,999 രൂപയും, ടോപ്പ് എൻഡ് 4 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയുമാണ് വില നൽകിയിട്ടുള്ളത്. ഈ ബജറ്റ് ഫോൺ നിങ്ങൾക്ക് ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ, ഡയമണ്ട് വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭിക്കുന്നതാണ്.

കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾകിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ് 02 എസ്: സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എഫ് 02 എസ്: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന സാംസങ് ഗാലക്‌സി എഫ് 02 എസ് ആൻഡ്രോയിഡ് 10 അടിസ്ഥാനമായ വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 20:9 ആസ്പെക്റ്റ് റേഷ്യോ വരുന്ന 6.5 ഇഞ്ച് (720x1,600 പിക്‌സൽ) എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്. 4 ജിബി വരെ റാമിനൊപ്പം പ്രവർത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 450 SoC പ്രോസസ്സറാണ് ഈ ബജറ്റ് ഫോണിന് കരുത്തേകുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും, 2 മെഗാപിക്സൽ ഡെപ്ത് സെൻസറും, മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും ചേർന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഗാലക്‌സി എഫ് 02 എസിന് ലഭിച്ചിരിക്കുന്നത്. സെൽഫികൾ പകർത്തുവാനും വീഡിയോ ചാറ്റുകൾ ചെയ്യുവാനും ഫോണിൻറെ മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ നൽകിയിട്ടുണ്ട്. ക്യാമറ ഫീച്ചറുകളിൽ ഡിജിറ്റൽ സൂം, ഓട്ടോ ഫ്ലാഷ്, ഫേസ് റെക്കഗ്നിഷൻ, ടച്ച് ടൂ ഫോക്കസ് എന്നിവ വരുന്നു. അതേസമയം, ഷൂട്ടിംഗ് മോഡുകളിൽ കണ്ടിന്യുയസ് ഷൂട്ടിംഗ്, ഹൈ-ഡൈനാമിക് റേഞ്ച് മോഡ് (എച്ച്ഡിആർ) എന്നിവയുണ്ട്.

മോഷ്ടിച്ച ഫോൺ വൺപ്ലസ് അല്ലെന്നും സാംസങ് ആണെന്നും തിരിച്ചറിഞ്ഞതോടെ കള്ളൻ ഫോൺ തിരിച്ചേൽപ്പിച്ചുമോഷ്ടിച്ച ഫോൺ വൺപ്ലസ് അല്ലെന്നും സാംസങ് ആണെന്നും തിരിച്ചറിഞ്ഞതോടെ കള്ളൻ ഫോൺ തിരിച്ചേൽപ്പിച്ചു

15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി

64 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഈ ഫോണിൻറെ ഇന്റർനാൽ മെമ്മറി മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെയായി എക്സ്പാൻഡ് ചെയ്യാം. 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എഫ് 02 എസിൽ നൽകിയിട്ടുള്ളത്. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.

സാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാംസാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം

Best Mobiles in India

English summary
Last week, Samsung unveiled the Galaxy F02s in India alongside the Galaxy F12. The Galaxy F02s, the less expensive of the two, will go on sale for the first time today. The low-cost smartphone will be sold on Flipkart.com, Samsung's online store, and a few select offline stores.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X