Home
Mobile

ബജറ്റ് 5G ഫോൺ വില കൂട്ടുന്നത് എന്ത് കഷ്ടമാണ്! സാംസങ് വില കൂട്ടി, വില കുറച്ച് ആമസോണും ഫ്ലിപ്പ്കാർട്ടും

ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാകുന്നത് സാധാരണക്കാരെയും 5ജി ലോകത്തേക്ക് ​കൈപിടിച്ച് കയറ്റാൻ സഹായിക്കുന്നുണ്ട്. എന്നാൽ ബജറ്റ് വിലയിൽ ഇറങ്ങിയ 5ജി ഫോണുകൾക്കും ഇപ്പോൾ വില കൂടാൻ തുടങ്ങിയിരിക്കുന്നു. സ്മാർട്ട്ഫോൺ വിപണിയിൽ ആകെ ബാധിച്ചിരിക്കുന്ന വില വർധന ബജറ്റ് ഫോണുകൾക്കും ഭീഷണിയാണ്. സാംസങ് ഈ വർഷം ഫെബ്രുവരിയിൽ 10000 രൂപയിൽ താഴെ വിലയിൽ ബജറ്റ് 5ജി ഫോൺ തേടുന്നവർക്കായി അ‌വതരിപ്പിച്ച മോഡലാണ് ഗാലക്സി എഫ്06 5ജി (Samsung Galaxy F06 5G). അ‌ന്ന് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമായിരുന്നു ഈ വിലയിൽ ഈ ഫോൺ എത്തിയത്.

വില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി റാം, സ്റ്റോറേജ് ഫീച്ചറുകളിൽ പിടിമുറുക്കിയാണ് സാംസങ് ഈ ഗാലക്സി 5ജി ഫോൺ അ‌വതരിപ്പിച്ചത്. എങ്കിലും 10000 രൂപയിൽ താഴെ വിലയിൽ ഒരു സാംസങ് 5ജി ഫോൺ കിട്ടും എന്നത് നിരവധി ആരാധകരെ സന്തോഷിപ്പിച്ചു. എന്നാലിപ്പോൾ ലോഞ്ച് വിലയെക്കാൾ ഉയർന്ന വിലയിലാണ് സാംസങ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സാംസങ് വില കൂട്ടി, വില കുറച്ച് ആമസോണും ഫ്ലിപ്പ്കാർട്ടും

ഇന്ത്യയിൽ ലോഞ്ച് ചെയ്ത്, വിൽപ്പനയ്ക്ക് എത്തുമ്പോൾ സാംസങ് ഗാലക്‌സി F06 5Gയുടെ 4GB+ 128GB മോഡലിന് 9,499 രൂപയും 6GB+ 128GB മോഡലിന് 10,999 രൂപയുമായിരുന്നു വില. ഇതിൽ 500 രൂപ ബാങ്ക് ക്യാഷ്ബാക്ക് ഇൻട്രൊഡക്റ്ററി ഓഫറും ഉൾപ്പെട്ടിരുന്നു. ഈ ഓഫർ കുറച്ചാൽ പോലും അ‌ടിസ്ഥാന മോഡലിന്റെ വില 9999 രൂപയാണ് വരേണ്ടത്.

എന്നാലിപ്പോൾ സാംസങ്ങിന്റെ ഔ​ദ്യോഗിക വെബ്​സൈറ്റിൽ യഥാക്രമം 11499 രൂപ, 12999 രൂപ വിലകളിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് ലോഞ്ച് ചെയ്ത് ഇത്രയും മാസങ്ങൾ പിന്നിട്ട സ്ഥിതിക്ക് വില കുറയേണ്ടതിന് പകരം ഇവിടെ ലോഞ്ച് സമയത്ത് ലഭ്യമായതിനെക്കാൾ വില ഉയരുകയാണ് ചെയ്തിരിക്കുന്നത്.

സാംസങ് വില കൂട്ടി, വില കുറച്ച് ആമസോണും ഫ്ലിപ്പ്കാർട്ടും

പക്ഷേ സാംസങ് ആരാധകർ നിരാശരാകേണ്ട കാര്യമില്ല. കാരണം ആമസോണിൽ 8499 രൂപ വിലയിലാണ് ഈ സാംസങ് 5ജി ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ചില ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ആമസോണിൽ മാത്രമല്ല, ഫ്ലിപ്പ്കാർട്ടിലും ഇതേ വിലയിൽ തന്നെയാണ് ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഫ്ലിപ്പ്കാർട്ടിന്റേതായ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിരിക്കുന്നു.

അ‌തിനാൽ ഈ സാംസങ് 5ജി ഫോൺ വാങ്ങാൻ ആരെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഔദ്യോഗിക വെബ്​സൈറ്റിലെക്കാൾ ലാഭം ആമസോൺ അ‌ല്ലെങ്കിൽ ഫ്ലിപ്പ്കാർട്ട് ആണ്. ബഹാമ ബ്ലൂ, ലിറ്റ് വയലറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്. 167.4x 77.4 x 8mm വലിപ്പവും 191 ഗ്രാം ഭാരവും ഇതിനുണ്ട്.

പ്രധാന ഫീച്ചറുകൾ

6.7 ഇഞ്ച് (720 x 1600 പിക്സൽസ്) HD+ LCD സ്ക്രീൻ, 60Hz റിഫ്രഷ് റേറ്റ്, 800 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 6ജിബി വരെ വെർച്വൽ റാം, 128GB സ്റ്റോറേജ്.

സാംസങ് വില കൂട്ടി, വില കുറച്ച് ആമസോണും ഫ്ലിപ്പ്കാർട്ടും

f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ /മൈക്രോ എസ്ഡി), 5G SA/NSA (12 5G ബാൻഡുകൾ), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 25W ഫാസ്റ്റ് ചാർജിങ്, 5000mAh ബാറ്ററി, വൺ UI 7 (4 OS അപ്‌ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും) എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Samsung Galaxy F06 5G is listed on Amazon and Flipkart for Rs 8499. This is a much lower price than the price on the official website. This phone is listed on Samsung's official website for Rs 11499 and Rs 12999 respectively. Users can buy this phone on Amazon and Flipkart for Rs 8499 without the help of bank discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X