4G ഫോണുകളുടെ പിന്നാലെ പോകേണ്ട! ഈ സാംസങ് 5ജി ഫോൺ 9000 രൂപയിൽ താഴെ വിലയിൽ കിട്ടും
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ പൊതുവെ 5ജി ഫോണുകൾക്കാണ് ഡിമാൻഡ് എങ്കിലും ചില ബ്രാൻഡുകൾ ഇപ്പോഴും 4ജി സ്മാർട്ട്ഫോണുകൾ ഇറക്കുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ ഒരു പ്രമുഖ ബ്രാൻഡിന്റെ 4ജി ഫോണിന്റെ വില 9999 രൂപയായിരുന്നു. എന്നാൽ ഡിസ്കൗണ്ട് സഹിതം ഇത് 7999 രൂപയ്ക്ക് കിട്ടുമത്രേ. 5ജി ഫോണുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 10000 രൂപയിൽ താഴെ ബജറ്റിൽ അതിന് അവസരമുണ്ടെന്നിരിക്കെ ഇപ്പോഴും 4ജി ഫോണുകൾ ഇത്ര ഉയർന്ന വിലയിൽ വാങ്ങുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് നഷ്ടമാണ്. പലരുടെയും അറിവില്ലായ്മയെ ഉൾപ്പെടെ ചൂഷണം ചെയ്യപ്പെടുത്തിക്കൊണ്ട് കൂടിയാണ് പല 4ജി ഫോണുകളും വിൽക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
7000 രൂപയിൽ താഴെ വിലയിൽ പോലും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ 5ജി ഫോണുകൾ ലഭ്യമാണ്. അങ്ങനെയുള്ളപ്പോൾ ചെറിയ വിലക്കുറവ് നോക്കി 4ജി ഫോണുകൾ തെരഞ്ഞെടുക്കുന്നത് പലരുടെയും കാര്യത്തിൽ തെറ്റായ തീരുമാനമാണ്. പ്രമുഖ ബ്രാൻഡായ സാംസങ്ങിന്റെ 5ജി ഫോൺ പോലും ഇന്ത്യയിൽ 9000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ സ്മാർട്ട്ഫോണുകൾക്കായി ഒരു സ്പെഷൽ സെയിൽ നടക്കുന്നുണ്ട്. ഈ ഓഫർ സെയിലിൽ സാംസങ് ഗാലക്സി എഫ്06 5ജി (Samsung Galaxy F06 5G) എന്ന ഫോൺ 8500 രൂപയ്ക്കടുത്ത് വിലയിൽ വാങ്ങാനാകും. അടുത്തിടെ വില കൂടിയതിനാൽ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഫോൺ അൽപ്പം ഉയർന്ന വിലയിലാണ് ഇപ്പോൾ കിട്ടുക എന്നത് ഈ ഫ്ലിപ്പ്കാർട്ട് ഡീലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സാംസങ് അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഗാലക്സി എഫ്06 5ജി. 4GB+ 128GB മോഡലിന് 9,499 രൂപയും 6GB+ 128GB മോഡലിന് 10,999 രൂപയുമായിരുന്നു ലോഞ്ച് വില. എന്നാൽ പിന്നീട് വില വർധിപ്പിച്ചു. ഇപ്പോൾ സാംസങ് വെബ്സൈറ്റിൽ ഇതിന് യഥാക്രമം 10999 രൂപ, 12499 രൂപ എന്നിങ്ങനെയാണ് വില.

അതേസമയം ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ 4GB+ 64GB മോഡൽ 8999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 4GB+ 128GB വേരിയന്റിന് 9999 രൂപയും, 6GB+ 128GB വേരിയന്റിന് 10999 രൂപയുമാണ് ഫ്ലിപ്പ്കാർട്ടിലെ വില. ഇവയ്ക്ക് യഥാക്രമം 450 രൂപ, 500 രൂപ, 550 രൂപ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 8549 രൂപ, 9499 രൂപ, 10499 രൂപ വിലകളിൽ ഗാലക്സി എഫ്06 5ജി വേരിയന്റുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും. ബഹാമ ബ്ലൂ, ലിറ്റ് വയലറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സാംസങ് ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എഫ്06 5ജിയിൽ നൽകിയിരിക്കുന്നത്. എന്നാൽ ബോക്സിൽ ചാർജർ ഇല്ല.

6.7 ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 60Hz റിഫ്രഷ് റേറ്റ്, 800 nits വരെ പീക്ക് ബ്രൈറ്റ്നസ്, ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 6ജിബി വരെ വെർച്വൽ റാം, 128GB സ്റ്റോറേജ്, 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, 8MP ഫ്രണ്ട് ക്യാമറ എന്നിവയും ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (12 5G ബാൻഡുകൾ), USB ടൈപ്പ്-സി പോർട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7ൽ ആണ് പ്രവർത്തനം. 4 OS അപ്‌ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.


Click it and Unblock the Notifications








