ഇതിപ്പോൾ സാംസങ് രണ്ടും കൽപ്പിച്ചാണല്ലോ! 9499 രൂപയുടെ ഗാലക്സി F06 5G വിൽപ്പന ആരംഭിച്ചു
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ രാജാവാകാൻ എല്ലാ സെഗ്മെന്റുകളിലേക്കും സാംസങ് ഇറങ്ങിക്കളിക്കുകയാണ്. പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ സാംസങ്ങിനെ വെല്ലാൻ ആളില്ല. എന്നാൽ ബജറ്റ് സെഗ്മെന്റിലേക്ക് വന്നാൽ അവിടെ ചൈനീസ് സ്മാർട്ട്ഫോണുകളുടെ ആധിപത്യമാണ് കാണാനാകുക. പക്ഷേ ഇപ്പോൾ സാംസങ് ബജറ്റ് വിലയിലുള്ള സ്മാർട്ട്ഫോണുകൾ തുടർച്ചയായി പുറത്തിറക്കിക്കൊണ്ട് ഈ രംഗത്തും ആധിപത്യം പുലർത്താൻ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച സാംസങ് ഗാലക്സി എഫ്06 5ജി (Samsung Galaxy F06 5G) എന്ന മോഡൽ പുറത്തിറങ്ങി. ഇത് ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആംഭിച്ചു.
ഗാലക്സി എഫ്06 5ജി കൂടാതെ കഴിഞ്ഞ ദിവസം ഗാലക്സി എ06 5ജി എന്നൊരു സ്മാർട്ട്ഫോണും സാംസങ് ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി. ഇതിന്റെ വിലയും 10000 രൂപ റേഞ്ചിൽ തന്നെയാണ്. അതായത് 10000 രൂപയോട് അടുത്ത വിലയിൽ രണ്ട് സാംസങ് 5ജി ഫോണുകൾ അടുപ്പിച്ചടുപ്പിച്ച് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് എത്തി.

ഇത് ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആംഭിച്ച സാംസങ് ഗാലക്‌സി F06 5Gയുടെ 4GB+ 128GB മോഡലിന് 9,499 രൂപയും 6GB+ 128GB മോഡലിന് 10,999 രൂപയുമാണ് വില (ഇതിൽ 500 രൂപ ബാങ്ക് ക്യാഷ്ബാക്ക് ഇൻട്രൊഡക്റ്ററി ഓഫറും ഉൾപ്പെടുന്നു). samsung.com, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴിയാണ് ഈ ഫോൺ ലഭ്യമാകുക.
ഫെബ്രുവരി 20 മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച ഗാലക്സി എഫ്06 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ കരുത്താക്കിയാണ് ഈ ഫോൺ എത്തുന്നത്. 6.7 ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 60Hz റിഫ്രഷ് റേറ്റ്, 800 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിനുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7ൽ ആണ് പ്രവർത്തനം. 4 OS അപ്‌ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭ്യമാകും. ആം മാലി-G57 MC2 GPU, 4GB/ 6GB LPDDR4X റാം, 6ജിബി വരെ വെർച്വൽ റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഗാലക്സി എഫ്06 5ജിയിലുണ്ട്.
ഗാലക്‌സി F06 5Gയുടെ ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, f/1.8 അപ്പേർച്ചറുള്ള 50MP പിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവയാണ് ഇതിന്റെ റിയർ ക്യാമറ വിഭാഗത്തിൽ ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഉണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, അണ്ടർ-പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (12 5G ബാൻഡുകൾ), Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എഫ്06 5ജിയിൽ നൽകിയിരിക്കുന്നത് (ബോക്സിനുള്ളിൽ ചാർജർ നൽകിയിട്ടില്ല). 167.4x 77.4 x 8mm വലിപ്പവും 191 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. ബഹാമ ബ്ലൂ, ലിറ്റ് വയലറ്റ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








