സാംസങ് ഗാലക്‌സി എഫ് 12 ബജറ്റ് സ്മാർട്ട്ഫോൺ ഇപ്പോൾ ഡിസ്കൗണ്ടിൽ ലഭ്യമാണ്

|

സാംസങ് ഗാലക്‌സി എഫ് 12 ബജറ്റ് സ്മാർട്ട്ഫോൺ ഇന്ന് ഫ്ളിപ്പ്കാർട്ടിൽ നിന്നും വൻ വിലക്കിഴിവിൽ ലഭ്യമാണ്. ഈ വർഷം ആദ്യം അവതരിപ്പിച്ച സാംസങ് ഗാലക്‌സി എഫ് 12 സ്മാർട്ഫോൺ ഇപ്പോൾ 1,000 രൂപ കിഴിവിൽ വിൽപന നടത്തുകയാണ്. അതിനാൽ ഈ ഹാൻഡ്സെറ്റിൻറെ വില 10,000 രൂപയിൽ താഴെയായി വരുന്നു. 10,000 രൂപയിൽ താഴെ വില വരുന്ന ഒരു നല്ല ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സാംസങ് ഗാലക്‌സി എഫ് 12 നിങ്ങൾക്ക് സ്വന്തമാക്കാവുന്ന ഒരു അടിപൊളി ഓപ്ഷനാണ്. 64 ജിബി, 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ സാംസങ് ഗാലക്‌സി എഫ് 12 വരുന്നു. ഈ രണ്ട് സ്റ്റോറേജ് എഡിഷനുകളും നിങ്ങൾക്ക് കിഴിവിൽ വിപണിയിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് വഴിയുള്ള ഇടപാടുകൾക്ക് 1,000 രൂപ തൽക്ഷണ കിഴിവ് ഫ്ലിപ്കാർട്ട് നൽകുന്നു. എന്നാൽ, ഇതൊരു പരിമിതകാല ഓഫർ മാത്രമാണ്, നിങ്ങൾ ഇത് എത്രയും വേഗം പ്രയോജനപ്പെടുത്തുവാൻ ശ്രമിക്കുക.

 

സാംസങ് ഗാലക്‌സി എഫ് 12 സ്മാർട്ഫോണിൻറെ ഡിസ്‌കൗണ്ട് വിലയും, മറ്റ് ഓഫറുകളും

സാംസങ് ഗാലക്‌സി എഫ് 12 സ്മാർട്ഫോണിൻറെ ഡിസ്‌കൗണ്ട് വിലയും, മറ്റ് ഓഫറുകളും

സാംസങ് ഗാലക്‌സി എഫ് 12 സ്മാർട്ഫോണിൻറെ 64 ജിബി സ്റ്റോറേജ് മോഡൽ നിങ്ങൾക്ക് വെറും 9,999 രൂപയ്ക്ക് സ്വന്തമാക്കാം. അതേസമയം, സാംസങ് സ്മാർട്ഫോണിൻറെ 128 ജിബി സ്റ്റോറേജ് മോഡൽ ബാങ്ക് ഡിസ്കൗണ്ടിൽ വെറും 10,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്ത്യയിൽ, സാംസങ് ഗാലക്‌സി എഫ് 12 ൻറെ 64 ജിബി സ്റ്റോറേജ് നിലവിൽ 9,999 രൂപയ്ക്കാണ് വിൽക്കുന്നത്. 128 ജിബി സ്റ്റോറേജുള്ള ഈ സ്മാർട്ട്‌ഫോണിന്റെ ടോപ്പ് എൻഡ് മോഡലിന് 11,999 രൂപ വില വരുന്നു. കൂടാതെ, ഫ്ലിപ്കാർട്ട് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ കാർഡുകൾ, മൊബിക്വിക് എന്നിവ നൽകുന്ന അമേക്സ് നെറ്റ്‌വർക്ക് കാർഡുകളുമായുള്ള ആദ്യ ഇടപാടിന് 20 ശതമാനം കിഴിവും, ബാങ്ക് ഓഫ് ബറോഡ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡിൽ 10 ശതമാനം കിഴിവും, കൂടാതെ ഐസിഐസിഐ മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡിൽ ആദ്യ തവണയുള്ള ഇടപാടിന് 10 ശതമാനം കിഴിവും ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എഫ് 12 സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എഫ് 12 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ൽ പ്രവർത്തിക്കുന്ന ഗാലക്‌സി എഫ് 12 സ്മാർട്ട്ഫോണിൽ ഡ്യുവൽ നാനോ സിം സപ്പോർട്ട് ചെയ്യുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നത്. ഇതിലെ ഡിസ്‌പ്ലേയ്ക്ക് 20: 9 ആസ്പെക്റ്റ് റേഷിയോയും 90 ഹെർട്സ് വരെ റിഫ്രഷ് റേറ്റുമുണ്ട്. 4 ജിബി റാമുള്ള ഒക്ടാകോർ എക്‌സിനോസ് 850 SoC പ്രോസസറാണ് കരുത്തേകുന്നത്. 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഈ സ്മാർട്ഫോണിൽ സാംസങ് നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എഫ് 12 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ് 12 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

എഫ് / 2.0 ലെൻസുള്ള 48 മെഗാപിക്സൽ സാംസങ് ജിഎം 2 പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിയുള്ള ക്വാഡ് റിയർ ക്യാമറ സംവിധാനം ഈ ഹാൻഡ്‌സെറ്റിലുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമുണ്ട്.

സാംസങ് ഗാലക്‌സി എഫ് 12 ബജറ്റ് സ്മാർട്ട്ഫോൺ ഇപ്പോൾ ഡിസ്കൗണ്ടിൽ ലഭ്യമാണ്

4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. ഫിംഗർപ്രിന്റ് സെൻസറും കൂടാതെ 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ബാറ്ററി ഒരു ദിവസത്തിൽ കൂടുതൽ ചാർജ് നിൽക്കുമെന്ന് കമ്പനി വ്യക്തമാക്കി. സെലസ്റ്റിയൽ ബ്ലാക്ക്, സീ ഗ്രീൻ, സ്കൈ ബ്ലൂ കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്‌സി എഫ് 12 ലഭ്യമാണ്.

Most Read Articles
Best Mobiles in India

English summary
Today, Flipkart has a huge discount on the Samsung Galaxy F12 budget phone. The Samsung Galaxy F12, which was released earlier this year, is now available with a Rs 1,000 immediate discount, bringing the price under Rs 10,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X